സാമ്പത്തികഞെരുക്കം വളരെ രൂക്ഷമായിരിക്കുന്നു. മാതാപിതാക്കളുടെ വേദന എനിക്ക് നല്ലവണ്ണം മനസിലാവുന്നുണ്ടായിരുന്നു. പക്ഷേ മുന്നില്‍ മാര്‍ഗങ്ങളൊന്നുംതന്നെ തെളിഞ്ഞില്ല. ഒരു ബാധ്യതയാണ് ഏറ്റവുമധികം ഞെരുക്കിക്കൊണ്ടിരുന്നത്. ഏതാനും ലക്ഷങ്ങള്‍വേണമായിരുന്നു അത് തീര്‍ക്കണമെങ്കില്‍…. മനമുരുകുമ്പോഴെല്ലാം അത് പകര്‍ന്നത് ദൈവസന്നിധിയില്‍ത്തന്നെ. എങ്കിലും ചില സമയങ്ങളില്‍ വല്ലാത്ത ഭാരം തോന്നും. ഏകസഹോദരന്‍ സമര്‍പ്പിതജീവിതത്തിലേക്ക് പ്രവേശിച്ചിട്ട് ഏറെനാളാകും മുമ്പുതന്നെ രോഗബാധിതനായി ദൈവസന്നിധിയിലേക്ക് മടങ്ങി. വേര്‍പാടിന് ഒരു… Read More
Tag Archives: Article
പെട്ടുപോയവരുടെ പിടച്ചിലുകള്‍!!
പെട്ടെന്നാണ് ആ വാര്‍ത്ത സ്‌കൂളില്‍ കാട്ടുതീപോലെ പടര്‍ന്നത്. സുധീഷിന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചു. ചങ്ങലയില്‍ ഇട്ടിരിക്കുകയാണ്. പലരും സുധീഷിന്റെ അമ്മയെ കാണാന്‍ പോയി. അക്കൂട്ടത്തില്‍ സുധീഷിന്റെ ക്ലാസ്ടീച്ചറും ഉണ്ടായിരുന്നു. സുധീഷിന്റെ അച്ഛനെ നോക്കി പ്രാകുന്ന, പിച്ചും പേയും പറഞ്ഞ് തലമുടി പിച്ചിനിരത്തി ബഹളം വച്ചുകൊണ്ട് ചങ്ങലയില്‍ കിടക്കുന്ന, അമ്മയെ നോക്കി പല അഭിപ്രായങ്ങളും പാസാക്കി മിക്കവരുംതന്നെ… Read More
മഞ്ഞുമലകളില്‍ ഇറങ്ങിവന്ന യേശു…!
2024 നവംബര്‍ നാലാം തീയതി ഞാനും പ്രിയസുഹൃത്ത് ദീപു വില്‍സനും കൂടി മഹാരാഷ്ട്രയിലുള്ള ഒരു മിഷന്‍ സെന്ററിലേക്ക് ട്രെയിന്‍ കയറുകയാണ്. ഒരുമിച്ച് പ്രാര്‍ത്ഥിച്ചും വചനങ്ങള്‍ പങ്കുവെച്ചും വിശേഷങ്ങള്‍ പറഞ്ഞു വലിയ സന്തോഷത്തോടെ ഞങ്ങള്‍ യാത്രയില്‍ മുന്നോട്ടു പോയി. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഉത്തരേന്ത്യയില്‍ പോയി സുവിശേഷം പങ്കുവയ്ക്കുക എന്നത്. അത് സാധ്യമാകാന്‍ പോവുകയാണല്ലോ എന്ന വലിയ ഒരു… Read More
തെറ്റിദ്ധരിക്കരുത് കരുണയെ!
കുറച്ചു ദിവസങ്ങളായി ഒരു മനുഷ്യന്‍ രോഗിയായി ആശുപത്രി കിടക്കയിലാണ്. ഐസൊലേഷന്‍ മുറി ആവശ്യമുള്ള രോഗി. തത്കാലം മുറിയുടെ ലഭ്യതക്കുറവ് മൂലം അദ്ദേഹത്തെ പ്രത്യേകമായി സജ്ജീകരിച്ച മറ്റൊരു മുറിയില്‍ ആണ് കിടത്തിയിരുന്നത്. എല്ലും തോലുമായ ശരീരം. വാരിയെല്ലുകള്‍ എണ്ണാവുന്ന വിധത്തിലാണ്. ആ ശരീരത്തില്‍ വളരെ വീര്‍ത്തു കെട്ടിയ ഉദരം. ദേഹം മുഴുവന്‍ മഞ്ഞ നിറം. കണ്ണുകള്‍ കൂടുതല്‍… Read More
ചെളിയും തളര്‍വാതവും
കുട്ടിയായിരിക്കുമ്പോള്‍ പലതവണ ഉണ്ടായിട്ടുണ്ട്, ഇത്തരം അനുഭവങ്ങള്‍… അത്ര ശ്രദ്ധയൊന്നുമില്ലല്ലോ. റോഡില്‍ക്കൂടി നടന്ന് പോവുമ്പോള്‍ ചില നേരങ്ങളില്‍ അറിയാതെ ചളിയിലോ ചാണകത്തിലോ ചവിട്ടിപ്പോവും. കാര്യം നമുക്ക് പെട്ടെന്ന് മനസിലാകും, പിന്നെ ഒന്നും നോക്കില്ല. അടുത്തെവിടെയാണോ പുല്ലുള്ളത്, അവിടെ പോയി കാലിട്ട് ഉരയ്ക്കും. കഴുകിക്കളയാന്‍ സാധ്യതയുണ്ടെണ്ടങ്കില്‍ കഴുകിക്കളയും. എങ്ങനെയെങ്കിലും കാലില്‍ പറ്റിയത് കളയണം, വല്ലാത്ത അസ്വസ്ഥതയാണല്ലോ… അതോടെ നമ്മുടെ… Read More
വെറും 4 ലൈക്കോ?
ഏതാണ്ട് പത്ത് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016-ല്‍, ഈശോയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഒരു തീരുമാനം ഞാനെടുത്തു. അന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമാണ്. സാമൂഹിക വിഷയങ്ങളും അക്കാദമിക് വിഷയങ്ങളും സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുമായിരുന്നു. അന്നേരമാണ് ആത്മാവ് ഇങ്ങനെയൊരു കൊച്ചുപ്രേരണ തന്നത്. എല്ലാ ശനിയാഴ്ചകളിലും ഒരു ചെറിയ അനുഭവം- ഈശോയുടെ ഇടപെടല്‍, സ്പര്‍ശിച്ച വചനം, അങ്ങനെ… Read More
ഈസ്റ്റര്‍ കണ്ണുകള്‍ ഉണ്ടോ?
കുറെക്കാലം മുമ്പ് റഷ്യയില്‍ സംഭവിച്ച ഒരു കാര്യം ഈയിടെ വായിച്ചു. റഷ്യയിലെ വലിയ ഒരു നിരീശ്വരവാദി നിരീശ്വരത്വം പ്രസംഗിച്ചുകൊണ്ട് ഓടി നടക്കുമായിരുന്നു. ഒരിക്കല്‍ വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ദൈവം ഇല്ല എന്ന് അയാള്‍ സമര്‍ത്ഥിക്കുകയുണ്ടായി. തന്റെ പ്രസംഗം കഴിഞ്ഞയുടന്‍ ജനക്കൂട്ടത്തോടായി നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. ഭയങ്കര നിശബ്ദതയായിരുന്നു. കാരണം, അദ്ദേഹത്തെ അവര്‍ക്കെല്ലാം ഭയമായിരുന്നു.… Read More
ഒരു നുള്ളു സ്‌നേഹം തരുമോ?
ഒരു കാലഘട്ടത്തില്‍ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ കൂട്ടത്തില്‍ ഏറെ തലയെടുപ്പോടെ മുന്നിട്ടുനിന്നിരുന്ന ഒരു ഗാനത്തിന്റെ ആദ്യവരികളാണ്: ”ഒരു നുള്ളു സ്‌നേഹം തരുമോ ഒരു മാത്രയെന്നെ തൊടുമോ?” എന്നുള്ളത്. ഒരു നുള്ളു സ്‌നേഹത്തിനുവേണ്ടിയും സ്‌നേഹത്തില്‍ കുതിര്‍ന്ന ഒരു തൂവല്‍സ്പര്‍ശനത്തിനുവേണ്ടിയുമുള്ള മനുഷ്യഹൃദയത്തിന്റെ തീവ്രമായ ദാഹത്തിന്റെ പ്രതിഫലനമാണ് ഈ ഗാനത്തിന്റെ വരികളില്‍ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുക. എല്ലാവരും ഉണ്ടായിരിക്കെ ആരും ഇല്ലാത്തവനെപ്പോലെ,… Read More
കൊടുങ്കാറ്റിനെ ചെറുക്കാന്‍…
പ്രശസ്ത സുവിശേഷശുശ്രൂഷകനായ ജോര്‍ജ് ആഡംസ്മിത്ത് ഒരിക്കല്‍ ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും മനോഹരമായ വൈസ്‌ഹോണ്‍ കൊടുമുടി കയറാന്‍ പോയി. ഒരു ഗൈഡും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വളരെ പണിപ്പെട്ട് അവര്‍ ആ കൊടുമുടിയുടെ ഉച്ചിയിലെത്തി. പെട്ടെന്ന് അതിശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിക്കുവാന്‍ തുടങ്ങി. ഉടന്‍ ഗൈഡ് വിളിച്ചുപറഞ്ഞു: ‘മുട്ടിന്മേല്‍ നില്‍ക്കൂ.’ ഒന്നും മനസിലായില്ലെങ്കിലും സ്മിത്ത് ഗൈഡിനെ അനുസരിച്ചു. കൊടുങ്കാറ്റ് ശമിച്ചപ്പോള്‍ ഗൈഡ്… Read More
ചിത്രത്തിന്റെ ലോജിക്
അതിരാവിലെ ലഭിച്ച ഫോണ്‍കോള്‍ ഹൃദയത്തിന്റെ ഭാരം കൂട്ടി. എന്റെ സുഹൃത്തിന്റെ സഹോദരന്റെ കുഞ്ഞ് ഐ.സി.യുവില്‍ ആണ്. നാല് വയസ്സ്മാത്രം പ്രായമുള്ള മകന്‍. അവളുടെ ഏങ്ങലടികള്‍ എന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഒരു പനിയുടെ ആരംഭം ആയിരുന്നു. പിന്നീട് ന്യൂമോണിയ ആയി. മറ്റ് ശരീരഭാഗങ്ങളിലേക്കും ഇന്‍ഫെക്ഷന്‍ പടര്‍ന്നുപിടിച്ചു. ഇപ്പോള്‍ ഡയാലിസിസ് വേണം എന്ന് പറയുന്നു. ആദ്യത്തെ ഡയാലിസിസ് ഉച്ചയോടെ… Read More