ഒരു സമ്പന്നഭവനത്തില്‍ പരിചാരികയായി ജോലി ചെയ്യുകയായിരുന്നു ആ യുവതി. മധ്യവയസോടടുത്ത അവിടത്തെ കുടുംബനാഥ ഉദ്യോഗസ്ഥയായതിനാല്‍ പകല്‍സമയത്ത് ജോലിസ്ഥലത്തായിരിക്കും. വീട്ടില്‍ രോഗിയായ കുടുംബനാഥന്‍മാത്രമാണ് ഉണ്ടാവുക. അദ്ദേഹമാകട്ടെ കാന്‍സര്‍ ബാധിതനാണ്. പലപ്പോഴും അദ്ദേഹത്തിന്റെ വേദനനിമിത്തമുള്ള കരച്ചില്‍ അവള്‍ കേള്‍ക്കാറുണ്ട്. വേദന കാരണം അദ്ദേഹത്തിന് ഭക്ഷണംപോലും കഴിക്കാന്‍ വിഷമമായിരുന്നു. അതിനാല്‍ത്തന്നെ അവള്‍ക്ക് ആ മനുഷ്യനോട് ഏറെ അലിവ് തോന്നി. അങ്ങനെയൊരു… Read More
Tag Archives: Article
ബസില്‍ ബൈബിള്‍ വായിച്ചപ്പോള്‍
ബസ് യാത്രയ്ക്കിടെ ഞാന്‍ അറിയാതെ ഉറക്കത്തിലേക്ക് പോകാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു ബസ് യാത്രയ്ക്കിടയില്‍ ഉണ്ടായ സംഭവം എന്നെ ആശ്ചര്യപ്പെടുത്തി. ബസിലിരുന്ന് ഞാന്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കുറച്ചുനേരം ബൈബിള്‍ വായിച്ചിട്ട് വിശ്രമിക്കാം എന്നൊരു ചിന്ത ഉള്ളിലുണ്ടായി. ഉടനെ അത് അനുസരിച്ചു. വായിച്ചുതുടങ്ങിയപ്പോള്‍ തുടര്‍ന്ന് വായിക്കാന്‍ നല്ല ആഗ്രഹം. വായനയ്ക്കിടെ കണ്ണില്‍പെട്ട ഒരു വചനം ഉടനെ ഞാന്‍… Read More
പാസ്റ്ററിന്റെ ‘കുര്‍ബാന’യിലെ അപകടം
കെനിയയില്‍ ഞങ്ങള്‍ നടത്തുന്ന ധ്യാനകേന്ദ്രത്തില്‍ ഓരോ ധ്യാനവും കഴിയുമ്പോള്‍ പ്രാര്‍ത്ഥിച്ച് ഓരോരുത്തര്‍ക്കും ഒരു വചനം നല്കുന്ന പതിവുണ്ട്. മിക്കവാറും ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവരുംതന്നെ അതിനായി കാത്തുനില്ക്കും. ഓരോ ധ്യാനത്തിനും 1000 മുതല്‍ 1500 വരെ ആളുകള്‍ വരുന്നതുകൊണ്ട് ഒരാള്‍ക്ക് രണ്ട് മിനിറ്റായിരിക്കും പരമാവധി ലഭിക്കുക. എങ്കിലും ആ പ്രാര്‍ത്ഥനയ്ക്കും വചനത്തിനുമായി കാത്തുനില്ക്കുകയായിരിക്കും ആളുകള്‍. കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു… Read More
രോഗമെന്തെന്നറിയാതെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍
ഒരു രോഗിയുടെ വീണ്ടെടുപ്പിന് അനിവാര്യമായ ഏറ്റവും മര്‍മപ്രധാനമായ സംഗതിയാണ് ഡോക്ടര്‍ നടത്തുന്ന രോഗനിര്‍ണയം. ഡോക്ടര്‍മാര്‍ നടത്തുന്ന രോഗനിര്‍ണയം പാളിപ്പോയാല്‍ രോഗിയുടെ അവസ്ഥ വളരെ കഷ്ടത്തിലാകും. യഥാര്‍ത്ഥത്തില്‍ രോഗിക്കുള്ള രോഗത്തിന് തക്ക ചികിത്സ കിട്ടുകയില്ല എന്നുമാത്രമല്ല ഇല്ലാത്ത രോഗത്തിനുള്ള കാഠിന്യമേറിയ മരുന്നുകള്‍ കഴിച്ച് രോഗിയുടെ അവസ്ഥ മരണത്തോളം എത്തിച്ചേരുകയും ചെയ്യും. ഇങ്ങനെ മരണത്തിലെത്തിച്ചേര്‍ന്ന രോഗികള്‍ നമ്മുടെ നാട്ടില്‍… Read More
കുഞ്ഞുങ്ങള്‍ക്കിടയിലും എന്നെ കരുതിയ ഈശോ…
അന്ന് ഒരു വ്യാഴാഴ്ച ആയിരുന്നു. ഗള്‍ഫ് പ്രവാസി എന്ന നിലയില്‍ വീക്കെന്‍ഡ് സമയം. പക്ഷേ ഒട്ടും സന്തോഷം തോന്നുന്നില്ല. മനസില്‍ നിറയെ തളംകെട്ടി നില്‍ക്കുന്ന സങ്കടം. എത്രയൊക്കെ ജോലി ചെയ്തിട്ടും ഒരു നല്ല വര്‍ത്തമാനം ലഭിക്കുന്നില്ലെന്നു മാത്രമല്ല, കിട്ടുന്ന പരിഹാസം വല്ലാതെ വേദനിപ്പിക്കുന്നു. യാന്ത്രികമായായിരുന്നു അന്ന് ഓഫീസ് വിട്ട് ഇറങ്ങിയത്. ഡ്രൈവ് ചെയ്യുമ്പോഴും മനസ് നിറയെ… Read More
അപമാനങ്ങളെ എങ്ങനെ നേരിടാം?
ഒരു ലേഖനം ഈയടുത്ത ദിവസങ്ങളില്‍ വായിക്കുവാനിടയായി. അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ എന്ന മഹാനായ ഹോളിവുഡ് നടന്റെ ജീവിതത്തിലെ ഒരു അനുഭവമായിരുന്നു പ്രസ്തുത ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നത്. ജീവിതത്തില്‍ വ്യത്യസ്തമേഖലകളിലായി ധാരാളം പണവും പ്രശസ്തിയും സമ്പാദിച്ച വ്യക്തിയായിരുന്നു അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍. നടന്‍, നിര്‍മ്മാതാവ്, ബിസിനസ്സുകാരന്‍, രാഷ്ട്രീയക്കാരന്‍, പ്രൊഫഷണല്‍ ബോഡി ബില്‍ഡര്‍ എന്നീ നിലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ലോകദൃഷ്ടിയില്‍… Read More
കത്തോലിക്കാ വിശ്വാസിയായ പ്രണയിനിയുടെ കത്ത്
മാരി ക്യരെ എന്ന ഫ്രഞ്ച് കത്തോലിക്കാ നഴ്‌സ് 1960കളില്‍ വാഹനാപകടത്തില്‍പ്പെട്ട ഒരാളെ പരിചരിക്കാനിടയായി. ആശുപത്രിയിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ച അയാളെ തിരിച്ചറിയാനുള്ള ഒന്നും അയാളുടെ പക്കലുണ്ടായിരുന്നില്ല. എന്നാല്‍ ആത്മകഥാംശമുള്ള കുറിപ്പുകള്‍ ഉണ്ടായിരുന്നു. അനേകം പേരോടൊപ്പം കരുതിക്കൂട്ടി കത്തോലിക്കാ സഭയെ തകിടം മറിക്കാനും ഉള്ളില്‍നിന്ന് തകര്‍ക്കാനും ശ്രമിച്ച ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു അയാള്‍ എന്ന് അതില്‍ വ്യക്തമായിരുന്നു.… Read More
വിശുദ്ധിയുടെ അടിസ്ഥാനം എന്ത്?
പ്രാര്‍ത്ഥനാജീവിതം നയിക്കുന്നവരെ പൊതുവില്‍ നിരുന്മേഷരാക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ഒരു ഖേദചിന്തയുണ്ട്. ദൈവത്തെ കണ്ടുമുട്ടി ദൈവത്തോടൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. എങ്കിലും ആഗ്രഹിച്ചതുപോലെയുള്ള ഒരു ആത്മീയവളര്‍ച്ച നേടുവാന്‍ സാധിച്ചില്ലല്ലോ എന്നതാണത്. അത് ശരിയാകാം. എന്നാല്‍ ചിലപ്പോള്‍ ആ ചിന്ത വരുന്നത് ആത്മീയവളര്‍ച്ചയെപ്പറ്റിയുള്ള നമ്മുടെ തെറ്റായ ധാരണകള്‍കൊണ്ടാകാം. സ്റ്റേജില്‍നിന്ന് ഉജ്വലമായ വചനപ്രഘോഷണം നടത്തുക, കൗണ്‍സലിങ്ങ് നടത്തുമ്പോള്‍ പ്രാര്‍ത്ഥിക്കപ്പെടുന്ന ആളുടെ… Read More
ഉടനെ ചെയ്യാന്‍ ഈശോ പറഞ്ഞപ്പോള്‍…
2019 ഏപ്രില്‍ ഒന്ന്. രോഗ ലക്ഷണമായ നടുവേദന ആരംഭിച്ചിട്ട് രണ്ടു മാസം. നട്ടെല്ലില്‍ ബെല്‍റ്റ് ഇട്ടുകൊണ്ട് പരസഹായത്തില്‍ ജീവിക്കാന്‍ തുടങ്ങിയ നാളുകള്‍. അന്ന് വേദന മൂലം ഇന്‍ജെക്ഷന്‍ എടുത്തു മുറിയില്‍ കിടക്കുകയാണ്. അതിനാല്‍ അവധിയെടുത്തു. വിശുദ്ധ ഗ്രന്ഥം നെഞ്ചില്‍ വച്ചുകൊണ്ടാണ് കിടപ്പ്. വേദന സംഹാരികള്‍ക്കൊന്നും എന്റെ വേദനയെ ശമിപ്പിക്കാന്‍ പലപ്പോഴും സാധിച്ചിരുന്നില്ല. ഈശോയോടു കലപില പറഞ്ഞുകൊണ്ട്… Read More
പാതിരാത്രിയില്‍ പൗരോഹിത്യത്തിലേക്ക്!
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂലൈ 15. ഞാനന്ന് എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. സുഹൃത്തും അയല്‍ക്കാരിയുമായ ഒരു ചേച്ചി എന്നെയും കൂട്ടി അടുത്തുള്ള മീനങ്ങാടി മലങ്കര കത്തോലിക്കാ ബഥനി ആശ്രമത്തില്‍ പോയി. അന്ന് മാര്‍ ഈവാനിയോസ് പിതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ദിനമായിരുന്നു. അതിനാല്‍, അവിടത്തെ വൈദികന്‍ ഈവാനിയോസ് പിതാവിന്റെ ചിത്രമുള്ള ഒരു കാര്‍ഡ് സമ്മാനിച്ചു. സംസാരത്തിനിടെ, കുശലാന്വേഷണമെന്നോണം ഒരു ചോദ്യം, ‘അച്ചനാകാന്‍… Read More