എന്നും രാവിലെ ആറരയ്ക്കുമുമ്പ് ദൈവാലയത്തിലെത്തുക, വിശുദ്ധബലിക്കായി അള്‍ത്താര ഒരുക്കുക, വിശുദ്ധബലിയില്‍ ശുശ്രൂഷിയാകുക, വേണമെങ്കില്‍ ഗായകനുമാകുക- ഇതെല്ലാം ചെയ്യുന്നത് ദൈവാലയത്തിലെ കപ്യാര്‍ ആണെന്ന് കരുതാന്‍ സാധ്യതയുണ്ട് പക്ഷേ, അല്ല. ഇരിട്ടി എം.സി.ബി.എസ് ആശ്രമദൈവാലയത്തില്‍ അനുദിനബലിക്കെത്തുന്ന ലിയോ എന്ന ബാലന്റെ പ്രഭാതങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഏഴാം ക്ലാസുകാരനാണ് ലിയോ. ലിയോയുടെ വീടിനടുത്തുള്ള ആശ്രമദൈവാലയത്തിലാണ് ലിയോയുടെ ഈ ശുശ്രൂഷ. ലിയോയെ ഈ… Read More
Tag Archives: Article
ട്രംപിന്റെ വിജയവും IT ഡവലപ്പറിന്റെ മാനസാന്തരവും
2016-ലെ യു.എസ് ഇലക്ഷന്‍ നടക്കുമ്പോള്‍ ഞാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് താമസിച്ചിരുന്നത്. അന്ന്, ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ആസ്വദിക്കാന്‍ കൊതിക്കുന്ന നിരീശ്വരവാദിയായിരുന്നു. പക്ഷേ ട്രംപ് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാത്രി എന്റെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്ന ചിലത് സംഭവിച്ചു. ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകനായി ഫ്‌ളോറിഡായില്‍ ടാംപാ ബേ പ്രദേശത്തിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലാണ് എന്റെ ജനനം. ക്രൈസ്തവികതയുമായി… Read More
ദിവ്യകാരുണ്യം ഒളിപ്പിച്ച മിടുക്കന്‍
പൊതുസ്ഥലത്ത് ആവേശത്തോടെ കളിയില്‍ മുഴുകിയിരിക്കുകയായിരുന്നു ആ യുവാക്കള്‍. അപ്പോഴാണ് ഒരു ബാലന്‍ അതിലേ പോകുന്നത് കണ്ടത്. അവര്‍ അവനെ ക്ഷണിച്ചു, ”കളിക്കാന്‍ വരുന്നോ?” ”ഇല്ല!” അതിവേഗമായിരുന്നു ബാലന്റെ മറുപടി. ആ യുവാക്കള്‍ക്ക് ആശ്ചര്യമായി. ഈ പ്രായത്തിലുള്ള ഒരു ബാലന്‍ കളിക്കാനുള്ള ക്ഷണം വേണ്ടെന്നുവയ്ക്കുമോ? ”അതെന്താണ് നീ കളിക്കാന്‍ വരാത്തത്?” അവര്‍ അന്വേഷിച്ചു. ”ഞാന്‍ ഒരു പ്രധാനപ്പെട്ട… Read More
കടല്‍വെള്ളത്തെ അതിജീവിച്ച അനുതാപം
തഞ്ചാവൂരില്‍ ഒരു ധ്യാനപരിപാടിക്കായി ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു സന്യാസിനി, സിസ്റ്റര്‍ ലിറ്റില്‍ തെരേസ, പങ്കുവച്ച അനുഭവമാണിത്. സിസ്റ്ററിന് നാളുകള്‍ക്കുമുമ്പ് തഞ്ചാവൂരില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ഒരു വൃദ്ധസദനത്തിന്റെ ചുമതലയാണ് നല്കപ്പെട്ടത്. അവിടെയായിരിക്കേ 2004 സെപ്റ്റംബര്‍ മാസത്തിലെ എട്ടുനോമ്പ് ദിവസങ്ങള്‍ വന്നു. പരിശുദ്ധ കുര്‍ബാനയുടെ മുമ്പിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന വേളയില്‍ ജീവിതത്തിലാദ്യമായി സിസ്റ്ററിന് ഒരു ദര്‍ശനം ലഭിക്കുകയാണ്!… Read More
ജസ്യൂട്ട് സംഘത്തെ പ്രൊട്ടസ്റ്റന്റ് കുടുംബം ക്ഷണിച്ചതെന്തിന്?
പോളണ്ടിലെ ഓസ്‌ട്രോഗില്‍ 1627-ലാണ് ഈ സംഭവം നടന്നത്. അവിടത്തെ ഒരു മാന്യകുടുംബത്തില്‍നിന്നുള്ള ഒരു സ്ത്രീ ദുഷ്ടാരൂപിയുടെ സ്വാധീനത്തിന്റെ പല ലക്ഷണങ്ങളും കാണിക്കാന്‍ തുടങ്ങി. അങ്ങനെയാണ് പ്രൊട്ടസ്റ്റന്റ് കാല്‍വിനിസ്റ്റ് വിശ്വാസികളായ കുടുംബാംഗങ്ങള്‍ സ്വന്തം സഭയിലെ ശുശ്രൂഷകരെ സമീപിച്ചത്. അവര്‍ വന്ന് പ്രാര്‍ത്ഥനകള്‍ നടത്തിയെങ്കിലും ആര്‍ക്കും അവളെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ അവര്‍ സമീപത്തുള്ള കത്തോലിക്കാ ജസ്യൂട്ട് ആശ്രമത്തിലെത്തി.… Read More
തിരുക്കുടുംബത്തിലെ അസാധാരണ അലങ്കാരം
വാഴ്ത്തപ്പെട്ട ആന്‍ കാതറിന് എമറിച്ചിന് ലഭിച്ച ദര്‍ശനങ്ങളനുസരിച്ച് തിരുക്കുടുംബം ഈജിപ്തിലേക്ക് പലായനം ചെയ്യുന്ന സമയത്ത് ഏതാണ്ട് 12 ആഴ്ച പ്രായമായിരുന്നു ഉണ്ണീശോയ്ക്ക്. ഈജിപ്തില്‍ ചെറിയ യഹൂദസമൂഹത്തോടുചേര്ന്ന് തിരുക്കുടുംബവും താമസമാരംഭിച്ചു. ഒരു ചെറുഗു ഹയായിരുന്നു താമസത്തിനായി കണ്ടെത്തിയത്. അവര്‍ എത്തിയപ്പോള്‍ അവിടത്തെ ഒരു വിജാതീയക്ഷേത്രത്തില് പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം താനേ തകര്‍ന്നുവീണു. ജോസഫ് അതിനെ ഒരു സിനഗോഗുപോലെയാക്കി മാറ്റി.… Read More
രോഗം നിര്‍ണയിച്ച വചനം ഔഷധവുമായി…
ഏകദേശം നാല്പത്തി രണ്ടു വര്‍ഷത്തോളമായി കിഡ്നി സ്റ്റോണ്‍ എന്ന അസുഖം എന്റെ അമ്മ പ്രിന്‍സി ദേവസിയെ അലട്ടുന്നുണ്ടായിരുന്നു. ചെറിയ കല്ലുകള്‍ വേദനയോടെ പുറത്തു പോകാറുണ്ട്. വലിയ കല്ലുകള്‍ പലതവണ ഓപ്പറേഷനിലൂടെ പൊടിച്ചു കളഞ്ഞിട്ടുമുണ്ട്. തുടര്‍ച്ചയായി രൂപപ്പെട്ടുകൊണ്ടിരുന്ന കല്ലുകള്‍ വൃക്കകളെയും മൂത്രാശയത്തെയും എല്ലാം സാരമായി ബാധിച്ചു കൊണ്ടിരുന്നു. ഹൈഡ്രോ നെഫ്രോസിസ് എന്ന രോഗാവസ്ഥയും യൂറിനറി ഇന്‍ഫെക്ഷനും ഒരിക്കലും… Read More
സുന്ദരനായ ഒരാള്‍ വന്ന് ആശ്വസിപ്പിച്ചതിനുേശഷം…
ഒരു സമ്പന്നഭവനത്തില്‍ പരിചാരികയായി ജോലി ചെയ്യുകയായിരുന്നു ആ യുവതി. മധ്യവയസോടടുത്ത അവിടത്തെ കുടുംബനാഥ ഉദ്യോഗസ്ഥയായതിനാല്‍ പകല്‍സമയത്ത് ജോലിസ്ഥലത്തായിരിക്കും. വീട്ടില്‍ രോഗിയായ കുടുംബനാഥന്മാത്രമാണ് ഉണ്ടാവുക. അദ്ദേഹമാകട്ടെ കാന്‍സര്‍ ബാധിതനാണ്. പലപ്പോഴും അദ്ദേഹത്തിന്റെ വേദനനിമിത്തമുള്ള കരച്ചില് അവള് കേള്‍ക്കാറുണ്ട്. വേദന കാരണം അദ്ദേഹത്തിന് ഭക്ഷണംപോലും കഴിക്കാന്‍ വിഷമമായിരുന്നു. അതിനാല്‍ത്തന്നെ അവള്‍ക്ക് ആ മനുഷ്യനോട് ഏറെ അലിവ് തോന്നി. അങ്ങനെയൊരു… Read More
ബസില്‍ ബൈബിള്‍ വായിച്ചപ്പോള്‍
ബസ് യാത്രയ്ക്കിടെ ഞാന്‍ അറിയാതെ ഉറക്കത്തിലേക്ക് പോകാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു ബസ് യാത്രയ്ക്കിടയില്‍ ഉണ്ടായ സംഭവം എന്നെ ആശ്ചര്യപ്പെടുത്തി. ബസിലിരുന്ന് ഞാന്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കുറച്ചുനേരം ബൈബിള്‍ വായിച്ചിട്ട് വിശ്രമിക്കാം എന്നൊരു ചിന്ത ഉള്ളിലുണ്ടായി. ഉടനെ അത് അനുസരിച്ചു. വായിച്ചുതുടങ്ങിയപ്പോള്‍ തുടര്‍ന്ന് വായിക്കാന്‍ നല്ല ആഗ്രഹം. വായനയ്ക്കിടെ കണ്ണില്‍പെട്ട ഒരു വചനം ഉടനെ ഞാന്‍… Read More
പാസ്റ്ററിന്റെ ‘കുര്‍ബാന’യിലെ അപകടം
കെനിയയില്‍ ഞങ്ങള്‍ നടത്തുന്ന ധ്യാനകേന്ദ്രത്തില്‍ ഓരോ ധ്യാനവും കഴിയുമ്പോള്‍ പ്രാര്‍ത്ഥിച്ച് ഓരോരുത്തര്‍ക്കും ഒരു വചനം നല്കുന്ന പതിവുണ്ട്. മിക്കവാറും ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവരുംതന്നെ അതിനായി കാത്തുനില്ക്കും. ഓരോ ധ്യാനത്തിനും 1000 മുതല്‍ 1500 വരെ ആളുകള്‍ വരുന്നതുകൊണ്ട് ഒരാള്‍ക്ക് രണ്ട് മിനിറ്റായിരിക്കും പരമാവധി ലഭിക്കുക. എങ്കിലും ആ പ്രാര്‍ത്ഥനയ്ക്കും വചനത്തിനുമായി കാത്തുനില്ക്കുകയായിരിക്കും ആളുകള്‍. കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു… Read More