ഒരു ഏകദിന ധ്യാനത്തില്‍ ദൈവവചനം പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് ഹൃദയത്തിന്റെ ഉള്ളില്‍നിന്ന് ഒരു ശബ്ദം പുറത്തേക്ക് വരുന്നത്. ജനത്തോട് പരിശുദ്ധാത്മാവ് ശക്തമായി സംസാരിക്കുന്ന ഒരു അനുഭവം: ”നമ്മുടെ ഓരോരുത്തരുടെയും ദുഃഖത്തിന്റെയും പരാജയത്തിന്റെയും നിരാശയുടെയും കാരണം ജോലിയില്ലാത്തതല്ല, സമ്പത്ത് ഇല്ലാത്തതല്ല, കുടുംബ പ്രതിസന്ധികള്‍ അല്ല, പരിശുദ്ധാത്മാഭിഷേകത്തിന്റെ കുറവാണ്!” ഈ വാക്കുകള്‍ ഞാന്‍പോലും അറിയാതെ എന്നില്‍നിന്ന് വന്നതാണ്. ആ… Read More
Tag Archives: Article
മക്കളെ ഈശോയുടെ ചങ്ക് ഫ്രണ്ട്‌സ് ആക്കണോ..?
ആറ് മക്കളുടെ അമ്മയാണ് ഞാന്‍. എല്ലാ മാതാപിതാക്കളെയുംപോലെതന്നെ എന്റെ മക്കള്‍ ആത്മീയമായി വളരണമെന്ന് ഞാനും ആഗ്രഹിച്ചു. അവര്‍ ഭൂമിയുടെ ഉപ്പും ലോകത്തിന് വെളിച്ചവും ക്രിസ്തുവിന്റെ പരിമളവുമാകണം… അവരെല്ലാവരും വിശുദ്ധരാകണം. എന്റെ ഏറ്റവും വലിയ ആഗ്രഹം ”ഞാനും എന്റെ കുടുംബവും കര്‍ത്താവിനെ സേവിക്കും” (ജോഷ്വാ 24/15). മാതാപിതാക്കളെന്ന നിലയില്‍ അവരെ ദൈവഭയത്തില്‍ വളര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ഞാനും… Read More
പരിശുദ്ധ ത്രിത്വത്തില്‍ നിശ്ചലമായ ഭക്തി
ദിവ്യസ്‌നേഹത്തിന്റെ മൂലസ്രോതസായ പരിശുദ്ധ ത്രിത്വം – പിതാവും പുത്രനും പരിശുദ്ധാത്മാവും – ഇത് ഒരു മതപരമായ സിദ്ധാന്തമല്ല, മറിച്ച് ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയസ്പന്ദനമാണ്. ഹൃദയതാളമാണ്. ഈ ദിവ്യസംഗമം മനുഷ്യന്റെ ഹൃദയത്തില്‍ പതിയുമ്പോള്‍, അത് ആ ആത്മാവിനെ ദൈവത്താല്‍ നിറയുന്ന ഒരു ഉപാസനാകേന്ദ്രമാക്കി മാറ്റുന്നു. ആത്മാവില്‍ ജീവിച്ചുകൊണ്ട് കഴിയുന്ന ഒരു ദിവ്യാനുഭവം. ഇത്തരം ദൈവിക അനുഭവങ്ങളുടെ ഉജ്വലമായ… Read More
ഇതാണ് ട്രിക്ക്… വഴി തുറക്കാന്‍!
പ്ലസ് ടു കഴിഞ്ഞ് പുതിയ കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് ശ്രമിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്ന ഒരു ആഗ്രഹം, ചെല്ലുന്ന ക്യാമ്പസില്‍ ഈശോയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു. എനിക്കുമുന്‍പേ കോളേജില്‍ പഠിക്കാന്‍ പോയ ചേട്ടന്‍ വീട്ടില്‍ വരുമ്പോള്‍ ജീസസ് യൂത്തില്‍ ചേര്‍ന്നതിനെക്കുറിച്ചും അവിടത്തെ പരിപാടികളെക്കുറിച്ചുമൊക്കെ പറയുന്നതുകേട്ടപ്പോഴാണ് എനിക്കും അങ്ങനെ എന്തെങ്കിലുമൊക്കെ ഈശോയ്ക്ക് വേണ്ടി ചെയ്യണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ ഞാന്‍ പഠിക്കാനായി മലബാറിലുള്ള… Read More
സ്‌നാക്‌സ് ബോക്‌സിലെ കത്ത്
എന്റെ മകന്റെ മൂന്നാം ക്ലാസിലെ വാര്‍ഷിക പരീക്ഷാസമയം. പഠിച്ച് നല്ല മാര്‍ക്ക് വാങ്ങാനുള്ള അവന്റെ പരിശ്രമങ്ങള്‍ കണ്ട് എനിക്ക് വളരെയേറെ സന്തോഷം തോന്നി. അവസാനത്തെ പരീക്ഷയുടെ ദിവസം ഞാന്‍ ഒരു പേപ്പറില്‍ ഇങ്ങനെ എഴുതി: ”എന്റെ മോനേ… നീ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കുന്നുണ്ട്… ഇതൊക്കെ കാണുമ്പോള്‍ അമ്മയ്ക്ക് നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. ദൈവം നിന്നെ സമൃദ്ധമായി… Read More
സങ്കടങ്ങള്‍ക്ക് മരുന്ന് കിട്ടിയപ്പോള്‍…
ദൈവം വളര്‍ത്തിയ കുട്ടിയാണ് ഞാന്‍. ഇടുക്കിയിലെ സാധാരണക്കാരനായ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ചു. കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ച ഏതൊരാളുടെയുംപോലെ അനിശ്ചിതത്വവും കഷ്ടപ്പാടും പട്ടിണിയും ഒക്കെ ഞങ്ങളെയും ബാധിച്ചിരുന്നു. ഒപ്പം ഉരുള്‍പൊട്ടലിന്റെയും കാട്ടുതീയുടെയും വന്യമൃഗങ്ങളുടെയും ഭീഷണിയും. 1992-ല്‍ പതിനേഴാമത്തെ വയസില്‍ പ്രീഡിഗ്രികൊണ്ട് പഠനം അവസാനിപ്പിച്ച് ഞാന്‍ എന്റെ കുടുംബത്തിന്റെ നാഥനാകേണ്ടിവന്നു. അപ്പന്‍ രോഗിയായിരുന്നു. വിശപ്പ്, രോഗം എന്ന… Read More
സ്ത്രീകളോടുള്ള ഈശോയുടെ സമീപനം?
സ്ത്രീകളോടുള്ള ഈശോയുടെ സമീപനം വിശുദ്ധ ഗ്രന്ഥത്തിലൂടെ വായിച്ചെടുക്കാം. യഹൂദ പാരമ്പര്യത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനോ ഏതെങ്കിലും വിധത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കാനോ കഴിയുമായിരുന്നില്ല. കോടതികളില്‍പ്പോലും അവരുടെ വാക്കുകള്‍ക്കു സ്വീകാര്യത ലഭിച്ചിരുന്നില്ല. പുരുഷ മേധാവിത്വത്തിന് കീഴില്‍ അടയ്ക്കപ്പെട്ട നിസ്സഹായ ജീവിതങ്ങള്‍ ആയിരുന്നു യഹൂദ സ്ത്രീകളുടേത് എന്നുപറയാം. യഹൂദ റബ്ബിമാര്‍ സ്ത്രീകളുമായി സംസാരിക്കുക പതിവല്ല. എന്നിട്ടും യേശു പലപ്പോഴും പൊതുസ്ഥലങ്ങളില്‍… Read More
ഡാന്റ്‌സിഗിന്റെ ചെങ്കടല്‍
കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ 1939-ല്‍ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു ജോര്‍ജ് ഡാന്റ്‌സിഗ്. ഗണിതശാസ്ത്രക്ലാസ് നടക്കുന്നതിനിടെ എന്തോ കാരണത്താല്‍ അവന് അല്പസമയം ക്ലാസില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ പോയി. ശ്രദ്ധ മാറിയ സമയത്ത് അധ്യാപകന്‍ ബോര്‍ഡില്‍ രണ്ട് ചോദ്യങ്ങള്‍ എഴുതിയിട്ടിരുന്നു. അത് ഹോംവര്‍ക്കായി നല്കിയതായിരിക്കും എന്ന് കരുതി പിന്നീട് ഉത്തരം കണ്ടെത്താമെന്ന ചിന്തയോടെ ജോര്‍ജ് അത് പകര്‍ത്തിയെടുത്തു. പിന്നീട് ആ… Read More
റൂഡിക്ക് കിട്ടി ആ സമാധാനം!
റുഡോള്‍ഫ് ഹോസ് എന്നാണ് ആളുടെ പേര്, കത്തോലിക്കനായി ജനിച്ചു വളര്‍ന്നു. അപ്പന് മോന്‍ വൈദികനാവണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, അപ്പന്റെ മരണശേഷം റുഡോള്‍ഫ് എന്ന റൂഡി പതിയെ വിശ്വാസത്തില്‍നിന്നും അകന്നു. അതിന്റെകൂടെ അന്ന് ജര്‍മനിയിലെ ഒരു നേതാവിന്റെ പ്രസംഗം കേട്ടതോടെ ആള്‍ മുഴുവന്‍ ‘ഫ്‌ളാറ്റാ’യി. വിശ്വാസം ഉപേക്ഷിച്ച് നാസി പാര്‍ട്ടിയില്‍ ചേര്‍ന്നു. നേതാവ് വേറാരുമല്ല, ഹിറ്റ്‌ലര്‍ ആയിരുന്നു.… Read More
ഉടനടി ഉത്തരം
ദൈവം ഉടനടി ഉത്തരം നല്‍കുന്ന ഒരു പ്രാര്‍ത്ഥനയെക്കുറിച്ച് നിങ്ങളോട് പറയട്ടെ. അത് വളരെ സുദീര്‍ഘമായ ഒരു വാചിക പ്രാര്‍ത്ഥനയല്ല, നേരേമറിച്ച് ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് ദൈവത്തിലേക്ക് മനസുയര്‍ത്തി, ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ‘എന്റെ കര്‍ത്താവേ’ എന്ന ഒരു വിളി മാത്രമാണ്. നിങ്ങളുടെ ശ്രദ്ധയെ ഇതിന് ആധാരമായ പഴയനിയമത്തിലെ ഒരു സംഭവത്തിലേക്ക് ക്ഷണിക്കുകയാണ്. സൂസന്ന എന്ന അതീവ ദൈവഭക്തയായ ഒരു… Read More