ഞാന്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന സമയം. ജോലി കഴിഞ്ഞ് രാത്രി ഹോസ്റ്റല്‍ റൂമില്‍ എത്തിയാല്‍ അല്‍പ്പസമയം ബൈബിള്‍ വായിക്കും. കുറച്ചുകൂടി സമയമുണ്ടെങ്കില്‍ യൂട്യൂബില്‍ ഇഷ്ടപ്പെട്ട ഏതെങ്കിലും വചനപ്രഘോഷണം കേള്‍ക്കുകയും ചെയ്യും. ഒരു ദിവസം അങ്ങനെ വചനം കേട്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്കും ഇതുപോലെ വചനം പ്രസംഗിക്കണമെന്ന അതിയായ ആഗ്രഹം തോന്നി. വചനം പ്രസംഗിക്കാന്‍ എന്തെന്നില്ലാത്ത താത്പര്യം. പക്ഷേ എന്ത് ചെയ്യും?… Read More
Tag Archives: Article
ഇങ്ങനെ ഒരു ഹോം ടൂര്‍ നടത്തിനോക്കൂ…
രാവിലെ ജോലിക്കു പോകാന്‍ തിരക്കിട്ട് ഇറങ്ങുകയാണ്. പെട്ടെന്ന് മൊബൈല്‍ ഫോണ്‍ റിങ് ചെയ്യുന്നു. കോള്‍ അറ്റന്‍ഡ് ചെയ്താല്‍ സംസാരിച്ചു സമയം പോകും. ആരാണെന്നു നോക്കാം എന്ന് കരുതി ഫോണ്‍ കയ്യിലെടുത്തു. ഒരു വൈദികനാണ്. എന്തായാലും കോള്‍ അറ്റന്‍ഡ് ചെയ്തു. ”ചേച്ചി ഡ്യൂട്ടിക്ക് പോകാനുള്ള തിരക്കിലായിരിക്കും അല്ലേ, ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് വിളിച്ചത്.” രണ്ടു മിനിറ്റില്‍… Read More
തയ്യല്‍ജോലികളും ഭിന്നശേഷിയും ദൈവം കൈയിലെടുത്തപ്പോള്‍…
സ്വന്തമായി ഒരു തൊഴില്‍ ചെയ്ത് ആരുടെയും മുമ്പില്‍ കൈകള്‍ നീട്ടാതെ ജീവിക്കണം. അതായിരുന്നു എന്റെ സ്വപ്നം. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ച് അത് അത്ര വിഷമകരമല്ല, എന്നാല്‍ ഭിന്നശേഷിയുള്ള എന്നെ സംബന്ധിച്ച് ആ സ്വപ്നം ക്ലേശകരമായിരുന്നു. ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നുകൂടി ഓര്‍ക്കണം. ഭിന്നശേഷിയുള്ള ഒരു വ്യക്തി കുടുംബത്തില്‍ ഉണ്ടെങ്കില്‍ അത് കുടുംബത്തിനും ദേശത്തിനും ഒക്കെ… Read More
കുമ്പസാരിച്ച ഭര്‍ത്താവിന് ഭാര്യയുടെ പാപക്ഷമ വേണോ?
ഒരു ദിവസം രാവിലെ ഞങ്ങളുടെ ആന്റിയുടെ ഫോണ്‍കോള്‍. ആന്റിയുടെ ഒരു ബന്ധുവും ഭാര്യയും ഞങ്ങളുടെ പ്രദേശത്തിന് സമീപത്തുള്ള ഒരു ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് പോയി. അവിടെ വച്ച് ആ ചേട്ടന് രോഗം മൂര്‍ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘അവരെ നിങ്ങള്‍ ഒന്ന് സഹായിക്കണം’ എന്ന അഭ്യര്‍ത്ഥനയോടെ അവരുടെ ഫോണ്‍ നമ്പര്‍ തന്നു. ആ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍… Read More
കറുത്തവരെ സ്നേഹിച്ച് വിശുദ്ധപദവിയിലേക്ക്…
ഒന്നാം വത്തിക്കാന്‍ സുനഹദോസ് നടന്നുകൊണ്ടിരുന്ന 1870 കാലം. പുരോഹിതനായ ഡാനിയല്‍ കൊമ്പോണി, വെറോണയിലെ മെത്രാന്റെ കൂടെ ഒന്നാം വത്തിക്കാന്‍ സൂനഹദോസിനെത്തിയിരുന്നു. കത്തോലിക്കാ വിശ്വാസത്തെ സംബന്ധിച്ച പ്രമാണരേഖക്കായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കവേയാണ് സാവന്നയുടെ മെത്രാന്, അമേരിക്കയിലെ ജോര്‍ജിയയില്‍ നിന്ന് വന്ന പിതാവ്, ഈ വരി കൂട്ടിച്ചേര്‍ക്കാന്‍ പറയുന്നത്: ”നീഗ്രോകള്‍ മനുഷ്യകുടുംബത്തിന്റെ ഭാഗമാകേണ്ടവര്‍ അല്ലെന്നും മനുഷ്യര്ക്കുള്ളതുപോലുള്ള ആത്മാവ് അവര്‍ക്ക്… Read More
വിശുദ്ധ ബൈബിളില്‍ എല്ലാം ഇല്ലേ?
കത്തോലിക്കാ തിരുസഭ ദൈവിക വെളിപാടിന്റെ രണ്ട് ഉറവിടങ്ങളെ മുറുകെപ്പിടിക്കുന്നു: വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യവും. വിശുദ്ധ പാരമ്പര്യം എന്നത് അപ്പസ്തോലന്മാരില് നിന്നു വരുന്നതും യേശുവിന്റെ പ്രബോധനങ്ങളില്‍നിന്നും മാതൃകയില്‍ നിന്നും അവര്‍ സ്വീകരിച്ചതും പരിശുദ്ധാത്മാവ് അവരെ പഠിപ്പിച്ചതുമായ കാര്യങ്ങളെ കൈമാറുന്നതാണ്. ആദ്യ തലമുറയിലെ ക്രിസ്ത്യാനികള്‍ക്ക് ലിഖിതമായ പുതിയ നിയമം ഇല്ലായിരുന്നു. പാരമ്പര്യത്തില്‍നിന്നാണ് വിശുദ്ധ ഗ്രന്ഥം ഉണ്ടായത്. വിശുദ്ധഗ്രന്ഥത്തില്‍നിന്ന്… Read More
മക്കള്‍ വിശുദ്ധരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്
അസ്സീസ്സിയിലെ മേയര്‍ ആയിരുന്നു വിശുദ്ധ ഗബ്രിയേല്‍ പൊസെന്റിയുടെ പിതാവ്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ അദേഹം ദൈവത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കും. മേയര്‍ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കാനുള്ള ദൈവകൃപ ചോദിച്ചും അദേഹം പ്രാര്‍ത്ഥിച്ചിരുന്നു. വിശുദ്ധന്റെ അമ്മ പരിശുദ്ധ ദൈവമാതാവിന്റെ വ്യാകുലങ്ങളെക്കുറിച്ച് നിരന്തരം ധ്യാനിക്കുക പതിവായിരുന്നു. ഇരുവരുടെയും പ്രാര്‍ത്ഥനയും ധ്യാനവും മകനെ… Read More
സമയം ലാഭിക്കാന്‍ സാധിക്കുന്നതെങ്ങനെ?
ദൈവവുമായുള്ള സ്ഥായിയായ ബന്ധം ഒരു ആത്മീയമനുഷ്യന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് അവന്റെ ആത്മീയജീവനെ നിലനിര്‍ത്തുന്ന പ്രാണവായുവാണ്. ആ ബന്ധം കുറയുകയോ ഉലച്ചില്‍ തട്ടുകയോ ചെയ്യുമ്പോഴൊക്കെ അവന് ജീവവായു കുറയുന്നതുമൂലം പിടയേണ്ടിവരും. ഇതൊക്കെ നമുക്കറിയാവുന്ന കാര്യമാണെങ്കിലും ജീവിതവ്യഗ്രത നമ്മെ ഗ്രസിക്കുമ്പോള്‍ പ്രാര്‍ത്ഥനയോടുള്ള ആഭിമുഖ്യം കുറയും, പിന്നെ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുന്ന സമയം പാഴാണെന്ന ചിന്ത… Read More
ന്യൂ ഏജില്‍നിന്ന് CCC 1428-ലേക്ക്
കാനഡയിലെ ഒരു പ്രസ്ബിറ്റേറിയന്‍ ക്രൈസ്തവ കുടുംബത്തില്‍ 1961-ലാണ് എന്റെ ജനനം. പക്ഷേ അത് പേരിനുമാത്രമായിരുന്നു. ക്രൈസ്തവവിശ്വാസം തെല്ലുമില്ലാത്ത ജീവിതം. മനസിന്റെ അടിത്തട്ടില്‍ കിടന്നിരുന്നത് പേരും പ്രശസ്തിയും നേടാനുള്ള ആഗ്രഹമായിരുന്നു. അതുതേടി, ചെറുപ്രായത്തില്‍ത്തന്നെ മയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങി. മോഷണവും പതിവായി. നാളുകള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു ഗിറ്റാര്‍ സമ്മാനമായി ലഭിച്ചു. അതെന്നെ വളരെയധികം ആകര്‍ഷിച്ചു. കഠിനമായി അധ്വാനിച്ച് ഗിറ്റാര്‍വായന പഠിച്ചെടുത്തു.… Read More
അമ്മ കഴിച്ചോ ?
തികച്ചും അവിചാരിതമായിട്ടാണ് അങ്ങനെയൊരാള്‍ സഹായാഭ്യര്‍ത്ഥനയുമായി വീട്ടില്‍ വരുന്നത്. പതിനെട്ടോ ഇരുപതോ വയസ് പ്രായം കാണും. പേര് സന്തോഷ്. വന്നപാടെ അവന് വളരെ താഴ്മയോടെ പറയാന്‍ തുടങ്ങി. ”അമ്മാ, സഹായത്തിനായി വന്നതാണ്. ഞാന്‍ അങ്ങ് മറ്റൊരു നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. സാമ്പത്തികമായ ദുരവസ്ഥകള്‍ വന്നതുകൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. എന്തെങ്കിലും സഹായം ചെയ്യണം.” ഞാന്‍ അവന്റെ മുഖത്തേക്കു… Read More