സാമ്പത്തിക ഭദ്രത എന്നത് നാം എല്ലാവരുംതന്നെ ആഗ്രഹിക്കുന്ന, നമുക്ക് അത്യാവശ്യമായ ഒരു ഘടകമാണ്. അതിനായി നാം പല വഴികളും ചിന്തിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നവരുമാണ്. സാമ്പത്തികമേഖലയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട ഒരു വചനം ഉദ്ധരിക്കട്ടെ, ”അനേക ജനതകള്‍ക്ക് നീ കടം കൊടുക്കും; നിനക്ക് കടം വാങ്ങേി വരികയില്ല” (നിയമാവര്‍ത്തനം 28/12).
യഥാര്‍ത്ഥത്തില്‍ ഈ വചനവാഗ്ദാനം മോശയിലൂടെ ഇസ്രായേല്‍ ജനത്തിന് മരുഭൂമി യാത്രയില്‍ ദൈവം നല്കിയതാണ്. ഇന്ന് നമുക്കറിയാം, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇസ്രായേല്‍ മാറിയിരിക്കുന്നു. ആദ്യമായി ബാങ്ക് സിസ്റ്റം കൊുവന്നത് അവരാണ്. വേള്‍ഡ് ബാങ്കിനുപോലും കടം കൊടുക്കുന്നത് ഇസ്രായേല്‍തന്നെ. ലോക വാണിജ്യത്തിന്റെ നിയന്ത്രണം അവരുടെ പക്കലാണ്. എങ്ങനെയാണ് അവര്‍ ഇത്ര വലിയ ഒരു ശക്തിയായി മാറിയത്?
ഒരു പ്രധാന കാരണം അവരുടെ സാമ്പത്തിക ഭദ്രതയാണ്. നൂറ്റാുകള്‍ക്കുമുമ്പ് പ്രവാചകനിലൂടെ വചനം ലഭിച്ചപ്പോള്‍ മുതല്‍ ഇന്നുവരെ പിന്തുടരുന്ന ഒരു സാമ്പത്തിക വ്യവസ്ഥ അവര്‍ക്കു്. ‘Four Jar Finance System’ എന്നാണ് ആ സിസ്റ്റം അറിയപ്പെടുന്നത്. ഏതാണ്ട് ആറുവയസുമുതല്‍ ഇസ്രായേല്‍ കുട്ടികള്‍ ഇത് ശീലിക്കാന്‍ തുടങ്ങുന്നു.
നമ്മുടെയൊക്കെ ഭവനത്തില്‍ ജനിച്ചു വളരുന്ന കുഞ്ഞുങ്ങളുടെ ആറുവയസുമുതല്‍ 12 വയസുവരെയുള്ള കാലം Wisdom Time എന്നാണ് പറയപ്പെടുന്നത്. ഒരു കാര്യം ചെയ്യണം എന്നു പറഞ്ഞാല്‍ അതിന്റെ നന്മയും ചെയ്യരുത് എന്നു പറഞ്ഞാല്‍ അതിന്റെ തിന്മയും തിരിച്ചറിയുന്ന പ്രായം.
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയം. മാതാപിതാക്കള്‍ ഏറ്റവുമധികം കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ട, നല്ല കാര്യങ്ങള്‍ പകര്‍ന്നുകൊടുക്കേണ്ട സമയം. ഈ സമയം മുതല്‍ ഇസ്രായേല്‍ജനത തങ്ങളുടെ കുട്ടികളെ സാമ്പത്തികമായ കാര്യങ്ങളില്‍ ഇടപെടുത്തും. കുഞ്ഞുങ്ങളെ സാമ്പത്തിക വിനിയോഗവും പ്ലാനിംഗും പഠിപ്പിച്ചെടുക്കും. ‘Four Jar Finance System’ പ്രാവര്‍ത്തികമാക്കാനുള്ള പരിശീലനം ആ പ്രായം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുത്തുതുടങ്ങും. നൂറുരൂപ പോക്കറ്റ് മണി കിട്ടുന്ന കുഞ്ഞിന്റെ കൈയില്‍ നാല് ജാറുകളും കൂടെ കൊടുക്കുന്നു.
1. അനുഗ്രഹ ജാര്‍
ദൈവത്തിന്റെ ഒരു നിയമമാണ് ദശാംശം കൊടുക്കുക എന്നത്. പലരും അത് കൃത്യമായി നല്കുന്നു, എന്നാല്‍ പലര്‍ക്കും അത് നല്കാന്‍ സാധിക്കുന്നുമില്ല. സ്വര്‍ഗീയ അനുഗ്രഹങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ള ദൈവികനിര്‍ദേശമാണിത്. ”ദശാംശം മുഴുവന്‍ കലവറയിലേക്ക് കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗകവാടങ്ങള്‍ തുറന്ന് അനുഗ്രഹം വര്‍ഷിക്കുകയില്ലേ എന്ന് നിങ്ങള്‍ പരീക്ഷിക്കുവിന്‍” (മലാക്കി 3/10).
സാമ്പത്തിക പ്രതിസന്ധി, കടബാധ്യത, കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങി പല കാര്യങ്ങളും അതിനെ തടസപ്പെടുത്തുന്നു. എന്നാല്‍ ഒരു ഇസ്രായേല്‍ വംശജന്‍ ഏറ്റവും മുന്‍ഗണന നല്കുന്നത് ദശാംശം കൊടുക്കലിനാണ്. അതിനായി അവര്‍ പത്തു ശതമാനം മുതല്‍ 14.5 ശതമാനംവരെ ആദ്യത്തെ ജാറിലിടുന്നു. നൂറുരൂപയില്‍ 14.5 രൂപ അവര്‍ ദശാംശത്തിനായി വച്ചിരിക്കുന്ന ജാറില്‍ ഇടും. എന്നിട്ടത് അര്‍ഹിക്കുന്നവര്‍ക്ക് വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാത്തതുപോലെ നല്കുന്നു.
2. നിക്ഷേപം
ഒരു നിക്ഷേപമുണ്ടാകുക എന്നത് വലിയ കാര്യമാണ്. പിന്നീട് അതില്‍നിന്നാണ് തിരികെ എന്തെങ്കിലും ലഭിക്കുക. അത് ഭാവിയിലേക്ക് വലിയൊരു മുതല്‍ക്കൂട്ടായി മാറും. അതിനായി അവര്‍ ചെയ്യുന്നത് കുറഞ്ഞത് മുപ്പതുശതമാനം മുതല്‍ രണ്ടാമത്തെ ജാറില്‍ ഇടുന്നു. അതായത് 85.5 രൂപയില്‍നിന്ന് 30 രൂപ നിക്ഷേപത്തിനായുള്ള ജാറില്‍ നിക്ഷേപിക്കും. അങ്ങനെ ശീലമാക്കുന്ന ഒരു കുഞ്ഞ് വളര്‍ന്ന് ജോലിക്ക് പ്രവേശിക്കുമ്പോള്‍ 22 വയസില്‍ ഒരു ലക്ഷം രൂപ ശമ്പളം കിട്ടിയാല്‍ ഒരു മാസം മുപ്പതിനായിരം രൂപ നിക്ഷേപമായി മാറുകയാണ്. പത്തുവര്‍ഷംകൊണ്ട് ഏറ്റവും കുറഞ്ഞത് 36 ലക്ഷം രൂപ അവന് നിക്ഷേപം ഉണ്ടാകും. ഒരിക്കലും മാതാപിതാക്കളുടെ സമ്പത്തിനുവേണ്ടിയോ വീതത്തിനുവേണ്ടിയോ അവര്‍ പ്രശ്‌നമുണ്ടാക്കില്ല. അവരവര്‍ക്കുതന്നെ ഒരു നീക്കിയിരിപ്പ് അവര്‍ നേടിയിട്ടുണ്ടാവും.
3. കരുതല്‍ ധനം
നാമെല്ലാം സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവരാണ്. പക്ഷേ, മാസാവസാനം മിനിമം ബാലന്‍സുപോലും നിലനിര്‍ത്താന്‍ കഴിയാറുണ്ടോ? എന്നാല്‍ ഇസ്രായേല്‍ക്കാര്‍ കുറഞ്ഞത് ഇരുപതു ശതമാനം മുതല്‍ മൂന്നാമത്തെ ജാറില്‍ ഇടുന്നു. അതായത് 55.5 രൂപയില്‍നിന്ന് 20 രൂപ. അങ്ങനെ ശീലിക്കുന്ന ഒരു വ്യക്തിക്ക്, ഒരു ലക്ഷം രൂപ മാസശമ്പളം ഉണ്ടെങ്കില്‍, പത്തുവര്‍ഷം കഴിയുമ്പോള്‍ 24 ലക്ഷം സേവിംഗ്‌സ് ഉണ്ടാകും. ഒരു മഹാമാരി വന്നു എന്ന് കരുതുക, ജോലി നഷ്ടപ്പെട്ട് വരുമാനം നിന്നു. പക്ഷേ അവര്‍ പെട്ടെന്ന് പതറില്ല. കാരണം കരുതല്‍ ധനം കിടപ്പുണ്ട്. പെട്ടെന്ന് ഒരാവശ്യം വരുമ്പോള്‍ കുറച്ച് പണം കരുതിവച്ചത് കൈയിലുണ്ടെങ്കില്‍ നമുക്ക് എന്തൊരു ആത്മധൈര്യമാണ് കൈവരുന്നത്?
4. ചെലവ്
നാം ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്കുന്ന ഒരു കാര്യം ചെലവാക്കുക എന്നതാണ്. അവര്‍ ശീലിക്കുന്ന അവസാനത്തെ പരിഗണനയാണ് ചെലവാക്കല്‍. അതിനായി അവര്‍ 35.5 ശതമാനം മുതല്‍ 40 ശതമാനംവരെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതായത് 35.5 രൂപ മുതല്‍ 40 രൂപവരെ. പത്തുശതമാനമാണ് ദശാംശം നല്കുന്നതെങ്കില്‍ 40 ശതമാനം ചെലവിന്, 14.5 ശതമാനമാണ് ദശാംശം നല്കുന്നതെങ്കില്‍ 35.5 ശതമാനം മാത്രമേ ചെലവിനായി എടുക്കുകയുള്ളൂ. പതിനായിരം രൂപ ശമ്പളം ലഭിക്കുന്ന ഒരു വ്യക്തി 3550 രൂപ മുതല്‍ നാലായിരം രൂപവരെ ഉപയോഗിച്ച് ഒരു മാസം ജീവിക്കാന്‍ സ്വയം ശീലിച്ചെടുക്കുന്നു.
അത്യാവശ്യ കാര്യങ്ങള്‍ക്കുവേണ്ടിമാത്രം പണം ചെലവഴിക്കുന്നു. ആവശ്യ കാര്യങ്ങള്‍, അനാവശ്യ കാര്യങ്ങള്‍, ആഡംബരകാര്യങ്ങള്‍ എന്നിവ അവന്‍ ഒഴിവാക്കുന്നു. ഈ രീതിയില്‍ ഒരു ‘Money Management System’ പ്രാവര്‍ത്തികമാക്കിയാല്‍ നമ്മുടെ ജീവിതത്തിലും ആ വചനം മാംസം ധരിക്കും. ഒരു ബാങ്ക് ലോണ്‍ എന്ന് പറയുന്നതുപോലും കടമല്ലേ. അതിന്റെപോലും ആവശ്യം വരാത്തവിധത്തില്‍ ഒരു സാമ്പത്തിക ഭദ്രതയിലേക്ക് നമുക്കും വളരാന്‍ സാധിക്കും. ”അനേക ജനതകള്‍ക്ക് നീ കടം കൊടുക്കും; നിനക്ക് കടം വാങ്ങേണ്ടി വരികയില്ല” (നിയമാവര്‍ത്തനം 28/12).
ജോര്‍ജ് ജോസഫ്
പ്രശസ്ത വചനപ്രഘോഷകനായ ജോര്‍ജ് എറണാകുളം-അങ്കമാലി അതിരൂപതാംഗമാണ്. കൊച്ചിയില്‍ ഐ.ടി കമ്പനിയായ IPSR
Solutions Ltd- Manager- Training & Operation ആയി ജോലി ചെയ്യുന്നു.
ഭാര്യ- ബിന്‍സി, മൂന്ന് മക്കള്‍.