രാത്രി പതിനൊന്നുമണിയോടടുത്ത സമയത്തെ ആ ബൈക്കുയാത്ര അത്ര സുഖകരമായിരുന്നില്ല. ദീര്‍ഘദൂരം ബസില്‍ യാത്ര ചെയ്ത് വന്നിട്ടാണ് അടുത്തുള്ള ടൗണില്‍ വച്ചിരുന്ന ബൈക്ക് എടുത്ത് വീട്ടിലേക്ക് പോവുന്നത്. പെട്രോള്‍ അടിക്കണമെന്ന് കരുതിയെങ്കിലും, ടൗണിലെ പെട്രോള്‍ പമ്പ് അടച്ചുകഴിഞ്ഞിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഒരു യാത്രയുണ്ട്. അതിനാല്‍ എങ്ങനെയെങ്കിലും വേഗം വീട്ടിലെത്തിയേ പറ്റൂ. ക്ലേശങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ മഴയും പെയ്യാന്‍… Read More
Tag Archives: Simple Faith
പ്രായമോ വിദ്യാഭ്യാസയോഗ്യതയോ പരിഗണിക്കാതെ ജോലി
2022 സെപ്റ്റംബര്‍ ലക്കം ശാലോം ടൈംസില്‍ 100 മാസിക വാങ്ങി വിതരണം ചെയ്തപ്പോള്‍ ഒരു വ്യക്തിയുടെ മകന് ജോലി കിട്ടി എന്ന സാക്ഷ്യം വായിച്ചു. എനിക്ക് എത്ര ശ്രമിച്ചിട്ടും ജോലി കിട്ടുന്നുïായിരുന്നില്ല. ഞാനും 100 മാസിക വാങ്ങി വിതരണം ചെയ്യാമെന്ന് നേര്‍ന്ന് പ്രാര്‍ത്ഥിച്ചു. ആ എളിയ സുവിശേഷ പ്രവര്‍ത്തനത്തിന് പകരമായി വലിയ അനുഗ്രഹമാണ് ദൈവം തന്നത്.… Read More
പ്രിയപ്പെട്ടവര്‍ക്ക് മക്കളെ സമ്മാനിച്ച പ്രാര്‍ത്ഥന
മക്കളില്ലാത്തതിന്റെ അപമാനവും വേദനയും സഹിച്ച് വാര്‍ധക്യത്തോടടുത്ത ആളാണ് ഞാന്‍. ഞങ്ങളുടെ കുടുംബത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും മക്കളെ ലഭിക്കാതിരുന്നത് കണ്ടപ്പോള്‍ ഞാന്‍ അനുഭവിച്ച വേദന അവരും സഹിക്കാനിടവരരുത് എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അങ്ങനെയിരിക്കേയാണ് 2020 സെപ്റ്റംബര്‍ ലക്കം ശാലോം ടൈംസില്‍ വന്ന ’35-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത’ എന്ന സാക്ഷ്യം 2021 മെയ്… Read More
സ്ഥലം വില്പന നടന്നു
ഞാന്‍ സ്ഥിരമായി ശാലോം ടൈംസ് മാസിക വായിക്കുന്ന വ്യക്തിയാണ്. ഒരിക്കല്‍ മാസികയില്‍ സ്ഥലം വില്പന നടന്നതിന്റെ സാക്ഷ്യം കണ്ടു. ഏറെ നാളായി ഞങ്ങളും സ്ഥലം വില്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ആ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. അതിനാല്‍ ആ സാക്ഷ്യത്തില്‍ പറഞ്ഞതുപോലെ, ”ഈ ദേശത്ത് വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ്… Read More
അനുഗ്രഹകാരണങ്ങള്‍
2022 ജനുവരി മാസത്തില്‍ ശാലോം മാസികയില്‍ ആന്‍ മരിയ ക്രിസ്റ്റീന എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. ‘കുഞ്ഞിനെ നല്‍കിയ വചനക്കൊന്ത’ എന്ന തലക്കെട്ടോടുകൂടിയ ഒരു ലേഖനമായിരുന്നു അത്. അതില്‍ ആന്‍ മരിയ കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന തന്റെ സഹോദരിക്ക് ഈ വചനക്കൊന്ത പ്രാര്‍ത്ഥിക്കാനായി നല്‍കിയതും സഹോദരിക്ക് കുഞ്ഞ് ജനിച്ചതും വായിച്ചപ്പോള്‍ പതിനഞ്ചു വര്‍ഷമായി കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന എന്റെ… Read More
സൗഖ്യവും വിവാഹവും: മാസികയിലൂടെ അനുഗ്രഹങ്ങള്‍
”നന്ദി പ്രകാശിപ്പിക്കുവാന്‍ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.” വര്‍ഷങ്ങളായുള്ള അലര്‍ജിരോഗത്താല്‍ (തുമ്മല്‍, മൂക്കൊലിപ്പ്) അമ്മ ഷെര്‍ളിയും ഞാനും വളരെയധികം പ്രയാസപ്പെട്ടിരുന്നു. അധികമാകുമ്പോള്‍ മരുന്നിലൂടെ ആശ്വാസം ലഭിച്ചിരുന്നെങ്കിലും പൂര്‍ണമായ വിടുതല്‍ ലഭിച്ചിരുന്നില്ല. പ്രാര്‍ത്ഥനകളിലൂടെ മാത്രമാണ് ഇതിനെ തരണം ചെയ്തിരുന്നത്. അപ്പോഴാണ് ശാലോം മാസിക വിതരണം ചെയ്ത് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി പൂര്‍ണ സൗഖ്യം ലഭിച്ച… Read More
രണ്ട് മക്കള്‍ക്കും ജോലി കിട്ടിയത് ഇങ്ങനെ!
ഞങ്ങളുടെ രണ്ട് മക്കളും വിസിറ്റിംഗ് വിസയിലാണ് ദുബായില്‍ പോയത്. ഒരു മകന്‍ 2022 ജൂണ്‍മാസത്തില്‍ പോയി. 90 ദിവസമായിരുന്നു വിസയുടെ കാലാവധി. ജോലി അന്വേഷിച്ചുപോയ ഓരോ കമ്പനികളും വേക്കന്‍സി ഇല്ലായെന്ന് പറഞ്ഞു. സെപ്റ്റംബര്‍ മാസത്തിലെ ശാലോം മാസികയില്‍ ഷിബു ഫിലിപ്പിന്റെ സാക്ഷ്യം കണ്ടു (ശാലോം മാസിക വിതരണം ചെയ്യാമെന്ന് നേര്‍ന്നപ്പോള്‍ 90-ാം ദിവസം മകന് ജോലി… Read More
സ്ഥലം വില്പനയും ശാലോം ടൈംസും
2021 ഡിസംബര്‍ ശാലോം ടൈംസില്‍ വന്ന അവസാന മരുന്ന് പരീക്ഷിച്ച് 41-ാം ദിവസം എന്ന ലേഖനത്തില്‍ പറഞ്ഞതുപോലെ ഞാനും പ്രാര്‍ത്ഥിച്ചു. സ്ഥലം വില്പന നടക്കാന്‍ എന്ന നിയോഗംവച്ച് 41 ദിവസം കരുണക്കൊന്ത ചൊല്ലുകയാണ് ചെയ്തത്. അതോടൊപ്പം ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്നും നൂറ് ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്നിരുന്നു. 39-ാം ദിവസം സ്ഥലംവില്‍പന ശരിയായി. നല്ല… Read More
ട്രാന്‍സ്ഫര്‍ അസാധ്യമല്ല, സാധ്യം!
എന്റെ മകള്‍ക്ക് ജോലി ലഭിച്ചതിനുശേഷം ഒരുപാട് ദൂരയാത്ര ചെയ്തായിരുന്നു ഓഫീസില്‍ എത്തേണ്ടിയിരുന്നത്. രണ്ടു കുട്ടികളെയും വീട്ടിലാക്കിയുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ട്രാന്‍സ്ഫറിനുവേണ്ടി ശ്രമിച്ചിട്ട് നടക്കുന്നുമുണ്ടായിരുന്നില്ല. ശാലോം മാസികയില്‍ സിമ്പിള്‍ ഫെയ്ത്ത് പംക്തിയില്‍ അനേകരുടെ സാക്ഷ്യം കണ്ടപ്പോള്‍ ”മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്” (ലൂക്കാ 18/27) എന്ന വചനം ആയിരം തവണ എഴുതുകയും ശാലോം മാസികയില്‍… Read More
കര്‍ത്താവ് മാസികയിലൂടെ പറഞ്ഞത്…
എന്റെ കാലില്‍ ഒരു തോട്ടപ്പുഴു കടിച്ചു. 2022 സെപ്റ്റംബര്‍മാസത്തിലായിരുന്നു ആ സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുറിവ് പഴുക്കാന്‍ തുടങ്ങി. അടുത്തുള്ള ആശുപത്രിയില്‍ പോയി മുറിവ് വച്ചുകെട്ടിയെങ്കിലും അത് വീണ്ടും പഴുത്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സിച്ചു. എന്നിട്ടും കുറഞ്ഞില്ല. മുറിവ് കൂടുതല്‍ ആഴത്തില്‍ വ്രണമായി മാറി. ആയുര്‍വേദ ചികിത്സയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.… Read More