സൗഖ്യവും വിവാഹവും: മാസികയിലൂടെ അനുഗ്രഹങ്ങള്‍ – Shalom Times Shalom Times |
Welcome to Shalom Times

സൗഖ്യവും വിവാഹവും: മാസികയിലൂടെ അനുഗ്രഹങ്ങള്‍

”നന്ദി പ്രകാശിപ്പിക്കുവാന്‍ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.”
വര്‍ഷങ്ങളായുള്ള അലര്‍ജിരോഗത്താല്‍ (തുമ്മല്‍, മൂക്കൊലിപ്പ്) അമ്മ ഷെര്‍ളിയും ഞാനും വളരെയധികം പ്രയാസപ്പെട്ടിരുന്നു. അധികമാകുമ്പോള്‍ മരുന്നിലൂടെ ആശ്വാസം ലഭിച്ചിരുന്നെങ്കിലും പൂര്‍ണമായ വിടുതല്‍ ലഭിച്ചിരുന്നില്ല. പ്രാര്‍ത്ഥനകളിലൂടെ മാത്രമാണ് ഇതിനെ തരണം ചെയ്തിരുന്നത്. അപ്പോഴാണ് ശാലോം മാസിക വിതരണം ചെയ്ത് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി പൂര്‍ണ സൗഖ്യം ലഭിച്ച സാക്ഷ്യത്തെപ്പറ്റി അമ്മ അറിഞ്ഞത്.

അങ്ങനെ നേര്‍ന്നുകൊണ്ട് അമ്പത് ശാലോം മാസികയ്ക്കുള്ള പണം നല്‍കുകയും പ്രാര്‍ത്ഥനാസഹായം യാചിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി തമ്പുരാന്‍ ഞങ്ങള്‍ക്ക് സൗഖ്യം നല്‍കി അനുഗ്രഹിച്ചു.
ശാലോം മാസികയിലൂടെ വന്ന വേറൊരു സാക്ഷ്യത്തിലൂടെ എന്റെ വിവാഹത്തിനായി 42 ദിവസത്തെ കരുണക്കൊന്ത ചൊല്ലി പ്രാര്‍ത്ഥിച്ചുകൊള്ളാമെന്ന് നേര്‍ന്ന് അമ്മ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. 42 ദിവസത്തിനുമുമ്പുതന്നെ, അതായത് പന്ത്രണ്ടോളം ദിവസത്തിനുള്ളില്‍, ആഗ്രഹിച്ചതിലും നല്ല ജീവിതപങ്കാളിയെയും കുടുംബത്തെയും നല്‍കി ദൈവം അനുഗ്രഹിച്ചു.
സൗമ്യ ജോണി
ചക്കുന്നുംപുറത്ത്, കണ്ണൂര്‍