വെറുതെ നിവര്‍ത്തിനോക്കിയപ്പോള്‍.. – Shalom Times Shalom Times |
Welcome to Shalom Times

വെറുതെ നിവര്‍ത്തിനോക്കിയപ്പോള്‍..

2021 മെയ്മാസം മുതല്‍ എനിക്ക് ബ്ലീഡിംഗ് ആയിരുന്നു. സ്‌കാനിംഗും മറ്റ് ടെസ്റ്റുകളും ചെയ്തപ്പോള്‍ uterus endometrium thickness 12 mm ആണെന്ന് കണ്ടു. അത് ഡി ആന്‍ഡ് സി ചെയ്ത് കളയേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഞാന്‍ അതിന് ഡോക്ടറോട് മറുപടിയൊന്നും നല്കാതെ തിരികെപ്പോന്നു.
വീട്ടില്‍ വന്ന് അവിടെ കിടന്നിരുന്ന 2021 ജൂണിലെ ശാലോം ടൈംസ് വെറുതെ നിവര്‍ത്തിനോക്കിയപ്പോള്‍ അതില്‍ എന്റെ അതേ രോഗാവസ്ഥയുണ്ടായിരുന്ന ഒരാള്‍ സൗഖ്യപ്പെട്ടതിന്റെ സാക്ഷ്യം കണ്ടു. അപ്പോള്‍ത്തന്നെ ”ഞാന്‍ ഡി ആന്‍ഡ് സി ചെയ്യില്ല. എന്നെ സുഖപ്പെടുത്തണം” എന്ന് പ്രാര്‍ത്ഥിച്ചു. സുഖപ്പെടുത്തിയാല്‍ 2022 ജൂണില്‍ സാക്ഷ്യം അറിയിക്കാമെന്നും നേര്‍ന്നു. പിന്നെ ഇതുവരെ എനിക്ക് ബ്ലീഡിംഗ് ഉണ്ടായിട്ടില്ല.
ജാന്‍സി ജോസഫ്, മൂവാറ്റുപുഴ