2021 മാര്‍ച്ചില്‍ എനിക്ക് ശ്വാസം മുട്ടലും സ്ഥിരമായുള്ള മൂക്കടപ്പും കാരണം ഇ.എന്‍.റ്റി സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ പോയി. ഡോക്ടര്‍ തൈറോയ്ഡ് നോക്കാനായി അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തു. അപ്പോള്‍ തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്നു വലുതായിട്ടുണ്ടെന്നും കുറച്ച് മുഴകള്‍ ഉണ്ടെന്നും കണ്ടു. തുടര്‍ന്ന് സി.ടി. സ്‌കാന്‍ എടുത്തപ്പോഴാണ് തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്ന് അന്നനാളത്തിന്റെ മുക്കാല്‍ ഭാഗം അടഞ്ഞു പോയിട്ടുണ്ടെന്ന് മനസിലാവുന്നത്. അത് ബയോപ്‌സി ടെസ്റ്റിന് അയച്ചു.
റിസല്‍റ്റ് വന്നപ്പോള്‍ കാന്‍സറിന് കാരണമാകുന്ന കുറച്ച് കോശങ്ങള്‍ അതിലുള്ളതിനാല്‍ സര്‍ജറി ചെയ്തിട്ട് വീണ്ടും ബയോപ്‌സി ചെയ്യണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. അതുപ്രകാരം സര്‍ജറി ചെയ്ത് മുഴകള്‍ ബയോപ്‌സി ടെസ്റ്റിനായി അയച്ചു. ആ സമയത്തെല്ലാം കാന്‍സര്‍ ആകരുതേ എന്ന് ഹൃദയപൂര്‍വം പ്രാര്‍ത്ഥിച്ചിരുന്നു. അതിന്റെ ഫലമെന്നോണം കാന്‍സര്‍ ഇല്ലെന്ന റിസല്‍റ്റാണ് വന്നത്. എന്നാല്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പായിരുന്നതിനാല്‍ വീണ്ടും പരിശോധിക്കണമെന്നായിരുന്നു അവരുടെ അറിയിപ്പ്.
അതനുസരിച്ച് വീണ്ടും പരിശോധിച്ചെങ്കിലും കാന്‍സര്‍ ഇല്ലെന്ന റിസല്‍റ്റ് കിട്ടി. എന്നാല്‍ ഡോക്ടര്‍ക്ക് വിശ്വാസം വരാത്തതിനാല്‍ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് മൂന്നാമതും പരിശോധന നടത്തി. ആ ടെസ്റ്റിലും കാന്‍സര്‍ ഇല്ല എന്ന് കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ പരിശോധനകള്‍ നിര്‍ത്തി. കാന്‍സര്‍ ഇല്ല എന്ന് ഫൈനല്‍ റിപ്പോര്‍ട്ട് തന്നു. ഡോക്ടര്‍മാര്‍ക്ക് വിശ്വസിക്കാനാവാത്തവിധം എന്നെ കാന്‍സറില്‍നിന്ന് രക്ഷിച്ച ഈശോയ്ക്ക് ഒത്തിരി നന്ദി.
അച്ചാമ്മ ജോസഫ്, കരിക്കോട്ടക്കരി, കണ്ണൂര്‍