രണ്ട് മക്കള്‍ക്കും ജോലി കിട്ടിയത് ഇങ്ങനെ! – Shalom Times Shalom Times |
Welcome to Shalom Times

രണ്ട് മക്കള്‍ക്കും ജോലി കിട്ടിയത് ഇങ്ങനെ!

ഞങ്ങളുടെ രണ്ട് മക്കളും വിസിറ്റിംഗ് വിസയിലാണ് ദുബായില്‍ പോയത്. ഒരു മകന്‍ 2022 ജൂണ്‍മാസത്തില്‍ പോയി. 90 ദിവസമായിരുന്നു വിസയുടെ കാലാവധി. ജോലി അന്വേഷിച്ചുപോയ ഓരോ കമ്പനികളും വേക്കന്‍സി ഇല്ലായെന്ന് പറഞ്ഞു. സെപ്റ്റംബര്‍ മാസത്തിലെ ശാലോം മാസികയില്‍ ഷിബു ഫിലിപ്പിന്റെ സാക്ഷ്യം കണ്ടു (ശാലോം മാസിക വിതരണം ചെയ്യാമെന്ന് നേര്‍ന്നപ്പോള്‍ 90-ാം ദിവസം മകന് ജോലി കിട്ടിയത്). അതുപോലെ ഞാനും നേര്‍ന്നു. റെക്കമന്റ് ചെയ്ത കമ്പനിയില്‍ 89-ാം ദിവസം ഒരാള്‍ രാജി വയ്ക്കുകയും 90-ാം ദിവസം അവന് ജോലി കിട്ടുകയും ചെയ്തു.
അടുത്തയാള്‍ 2023 ഫെബ്രുവരിയിലാണ് പോയത്. അറുപതു ദിവസമായിരുന്നു വിസയുടെ കാലാവധി. ആ സമയത്ത് മാര്‍ച്ച് മാസത്തിലെ ശാലോം മാസികയില്‍ എലിസബത്ത് വില്‍സന്റെ സാക്ഷ്യം കണ്ടു. അതുപ്രകാരം യോഹന്നാന്‍ 14/14 ആയിരം തവണ എഴുതി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. അമ്പത്തിയെട്ടാം ദിവസം അവനും ജോലി കിട്ടി. സുവിശേഷപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത് എത്രയോ മഹത്തരമാണ് എന്ന് കൂടുതല്‍ ബോധ്യപ്പെടുത്തിയ സംഭവങ്ങളായിരുന്നു അത്. രണ്ടു മക്കള്‍ക്കും റെക്കമെന്റ് ചെയ്ത കമ്പനിയില്‍ത്തന്നെ ഒഴിവ് വരുകയും തിരിച്ചു പോരേണ്ട തിന്റെ തലേദിവസം ജോലി കിട്ടുകയും ചെയ്തു. ഇപ്പോഴും ശാലോം വായിക്കുന്നുണ്ട്, വിതരണം ചെയ്യുന്നുമുണ്ട്. യേശുവേ നന്ദി, യേശുവേ സ്‌തോത്രം! പരിശുദ്ധ അമ്മയ്ക്കും നൂറായിരം നന്ദിയര്‍പ്പിക്കുന്നു.

സൂസന്‍ ബെന്നി
കക്കാടംപൊയില്‍, കോഴിക്കോട്