എന്റെ മകന്‍ മറ്റ് കുട്ടികളെപ്പോലെ സംസാരിക്കാന്‍ കഴിയാത്ത കുഞ്ഞായിരുന്നു മൂന്നര വയസുവരെ. കാര്യങ്ങള്‍ മനസിലായാലും ആശയം പറഞ്ഞ് പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ. ഒരുപാട് സങ്കടപ്പെട്ട് സ്പീച്ച് തെറാപ്പിസ്റ്റുകളെവരെ കണ്ടു. എന്നാല്‍ അവരുടെ ഇടപെടല്‍ മാനസികമായി അവന് ഗുണകരമാകുന്നില്ല എന്ന് കണ്ടപ്പോള്‍ അത് ഉപേക്ഷിച്ചു. ദൈവത്തില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കുകയും സംസാരിച്ചുതുടങ്ങിയാല്‍ ശാലോം ടൈംസില്‍ പ്രസിദ്ധീകരിക്കാന്‍ അയക്കാം എന്ന് തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ അവന് നാലര വയസായി. കാര്യങ്ങള്‍ പറയുന്നത് വ്യക്തമായി മനസിലാവുകയും തിരിച്ച് നന്നായി പ്രതികരിക്കുകയും ചെയ്യുന്നു. ഇനിയും അവനെ ദൈവം കൂടുതലായി ശക്തിപ്പെടുത്തും എന്ന ബോധ്യവുമുണ്ട്. ദൈവമേ, നന്ദി!
ട്രീസാ വര്‍ഗീസ്, മധുരക്കാരന്‍, കണ്ണൂര്‍