ശാലോം ടൈംസിന്റെ നൂറ് കോപ്പി വാങ്ങി വിതരണം ചെയ്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ സൗഖ്യം നേടിയ മകളുടെ സാക്ഷ്യം ഞാന്‍ വായിച്ചു. തോട്ടപ്പുഴു കടിച്ചതിന്റെ പ്രശ്‌നങ്ങളില്‍നിന്ന് മൂന്ന് മാസംകൊണ്ട് ആ മകള്‍ക്ക് സൗഖ്യം ലഭിച്ചുവെന്നാണ് അതില്‍ കണ്ടത്. അതനുസരിച്ച് എന്റെ കൊച്ചുമകനുവേണ്ടി അപ്രകാരം പ്രാര്‍ത്ഥിച്ചു. എന്റെ മൂത്ത മകന്റെ മൂത്ത കുട്ടിയാണ്. അവന് പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്ന അസുഖം ഉണ്ടായിരുന്നു. മൂന്ന് മാസംകൊണ്ട് അത് ശരിയായാല്‍ 200 മാസിക വാങ്ങി വിതരണം ചെയ്യാമെന്നാണ് ഞാന്‍ നേര്‍ന്നത്. കുട്ടിയുടെ ഫോട്ടോസഹിതം ശാലോമിലേക്ക് അയക്കാമെന്നും തീരുമാനിച്ചു. ആ പ്രാര്‍ത്ഥന ഫലപ്രദമായി, കൊച്ചുമകന് പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്ന അസുഖം മാറി. ഈശോയ്ക്ക് ഒരായിരം നന്ദി!
മേരി മിഖായേല്‍, പുത്തന്‍വേലിക്കര, എറണാകുളം