മെക്സിക്കന് സംസ്ഥാനമായ ജാലിസ്കോയിലെ സപ്പോപാന് നഗരത്തിലെ ആന്ഡാരെസ് ഷോപ്പിംഗ് സെന്ററാണ് നഗരമധ്യത്തില് ആത്മാക്കളെ കൊയ്തുകൂട്ടൂന്നത്. ഷോപ്പിംഗ് സെന്ററിന്റെ പൂന്തോട്ടത്തില് സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ ദൈവമാതാവിന്റെ ചിത്രത്തിന് മുന്നില് എല്ലാ ബുധനാഴ്ചയും ആയിരങ്ങള് പരിശുദ്ധ ജപമാലയുമായി ഒരുമിച്ച് കൂടുന്നു. ക്രൈസ്തവ വിശ്വാസത്തില്നിന്ന് അകന്നു കഴിയുന്നവരെ ജപമാലയിലൂടെ ദൈവത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ ഷോപ്പിങ് സെന്ററിന്റെ ലക്ഷ്യം. ഈ… Read More
Author Archives: times-admin
ജീവിതത്തിന്റെ കണക്ക് ശരിയാക്കാന്…
ബില് വച്ച് പരിശോധിച്ചപ്പോഴാണ് കണക്ക് ശരിയായത്. അതുവരെ കൂട്ടിയും കുറച്ചും ഞാന് കഷ്ടപ്പെട്ടു. പണം ഏതുവഴിക്കാണ് പോയതെന്ന് അറിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു. ഏതായാലും ബില് കയ്യിലെടുത്തുവച്ച് നോക്കിയപ്പോള് കാഷ് ടാലിയായി. പ്രിയപ്പെട്ട സുഹൃത്തേ, ഇതുപോലെ കണക്ക് ശരിയാവാതെ വിഷമിക്കുകയാണോ? ജീവിതത്തില് എന്തെങ്കിലും തടസം താങ്കള് അനുഭവിക്കുന്നുണ്ടോ? കാര്യങ്ങള് ഒന്നും ശരിയാവുന്നില്ലേ? വിഷമിക്കണ്ട. ഒരു ടിപ് പറയാം. വിശുദ്ധ… Read More
November 2024
ജീവിതത്തിലും മരണത്തിലും മറച്ചുപിടിക്കുന്നവര്
ഉത്തരേന്ത്യയില് സേവനം ചെയ്യുന്ന ഒരു സിസ്റ്റര് തന്റെ ടു-വീലറില്, ദൂരെയുള്ള മിഷന് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. കാട്ടിനുള്ളിലൂടെ മാത്രമേ വഴിയുള്ളൂ. നിരപ്പുള്ള റോഡുകളില്ലാത്ത ദുര്ഘടയാത്ര. പകുതിവഴി പിന്നിട്ട് ഒരു വളവിലെത്തിയപ്പോള് കയ്യില് കുറുവടികളുമായി ഒരു സംഘം അക്രമികള് മുമ്പില്! സിസ്റ്റര് ഭയന്നു വിറയ്ക്കാന് തുടങ്ങി. രക്ഷപ്പെടാന് ചുറ്റും നോക്കി, ഒരു മാര്ഗവുമില്ല. പെട്ടെന്ന് സിസ്റ്റര് പറഞ്ഞു, ‘ഞാന്… Read More
ഷോപ്പിംഗ് മാളില് വചനപ്രഘോഷണം?
”ആപ്കാ ഘര് കഹാം ഹേ?” ”കല്ക്കട്ട മേം.” ”മദര് നെ സംജാ? മദര് തെരേസാ ഓഫ് കല്ക്കട്ട.” ”ജി ഹാം.” ഒപ്പം യാത്ര ചെയ്ത സഹോദരനോട് സംഭാഷണം തുടങ്ങിയത് ഇങ്ങനെയായിരുന്നു. നാലേ നാലു മിനിറ്റാണ് കയ്യിലുള്ളത്. അതുകൊണ്ട് വ്യാകരണപ്പിശകൊന്നും നോക്കാന് നേരമില്ല. താമസിക്കുന്ന സ്ഥലത്തേക്ക് ബസ്സില് യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് ജോലി കഴിഞ്ഞ് നന്നേ ക്ഷീണിതരായ… Read More
നൊബേല് ജേതാവിന്റെ പ്രവചനം സംഭവിക്കുന്നു
മൂന്ന് ശതമാനംമാത്രം കത്തോലിക്കരുള്ള നോര്വേ എന്ന രാഷ്ട്രം. അവിടത്തെ ഒരു കൊച്ചുപട്ടണം. സ്വന്തം കുടുംബാംഗങ്ങളും അമ്മാവന്മാരും അമ്മായിമാരും കസിന്സും മറ്റൊരു ഫിലിപ്പിനോ-നോര്വീജിയന് കുടുംബവുമല്ലാതെ കത്തോലിക്കാവിശ്വാസികളായി മറ്റാരുമില്ല. എന്നിട്ടും ഉറച്ച കത്തോലിക്കാ വിശ്വാസം പുലര്ത്തി ജീവിക്കുക എന്നത് അല്പം ക്ലേശകരംതന്നെയായിരുന്നു. പക്ഷേ മത്തിയാസ് ബ്രൂണോ ലീഡം ഇന്നാള്വരെയും വിശ്വാസത്തില് ഉറച്ചുനിന്നു. എന്നുമാത്രമല്ല ഇന്ന് മത്തിയാസ് വെറും മത്തിയാസ്… Read More
ദൈവത്തെ പലിശക്കാരനാക്കിയ ജോസേട്ടന്
ഏതാണ്ട് 40 വര്ഷങ്ങള് പിന്നില്നിന്നാണ് ജോസേട്ടന് ജീവിതകഥ പറയാന് തുടങ്ങിയത്. അന്ന് ദൈവത്തോട് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. തൃശൂര് ഒല്ലൂരിലെ ഒരു സാധാരണ ക്രൈസ്തവകുടുംബത്തിലെ അംഗം. ബേക്കറി ഷോപ്പ് നടത്തുന്നു. ഞായറാഴ്ചകളില് പള്ളിയില് പോകും, പക്ഷേ പോകുന്നത് ഉറങ്ങാനാണ്. ഏറ്റവും പിന്നില് പോയിരിക്കും. സാവധാനം ഉറങ്ങും. എല്ലാവരും പോകുന്നനേരത്ത് ആരെങ്കിലും തട്ടിവിളിക്കുമ്പോഴാണ് എഴുന്നേറ്റ് പുറത്തിറങ്ങുക. ഇതായിരുന്നു… Read More
താക്കോലുകള് കണ്ടെത്താന്…
ദൈവത്താല് പ്രചോദിതമായ തിരുവെഴുത്തുകള് ഒരു കൊട്ടാരത്തിനുള്ളില് പൂട്ടിയിട്ടിരിക്കുന്ന മുറികള്പോലെയാണ്. ഓരോ മുറിയും തുറക്കാന് താക്കോലുകളുണ്ട്. പക്ഷേ ശരിയായ താക്കോലുകളല്ല വാതിലില് കിടക്കുന്നത്. എല്ലാ താക്കോലുകളും ചിതറിക്കിടക്കുന്നതിനാല് ഒന്നും പൊരുത്തപ്പെടുന്നില്ല. വിശ്വാസത്തോടെ വിശുദ്ധഗ്രന്ഥം തുറക്കുന്ന വിശ്വാസിക്ക് താക്കോലുകള് ഏതെന്ന് അറിയാം; തിരുവെഴുത്തുകളുടെ അര്ത്ഥം മനസിലാക്കാന് അവനെ അനുവദിക്കുന്ന താക്കോലുകള്, ദൈവം തനിക്കായി പ്രത്യേകം കരുതിയിരിക്കുന്ന താക്കോലുകള്. ഒരിജന്
ഹബക്കുക്ക് ഇത്രമേല് അനിവാര്യനോ?
കര്ത്താവ് തന്റെ സ്വന്തനിശ്ചയത്താല് തിരഞ്ഞെടുത്ത് ആദരിച്ചുയര്ത്തുന്ന ഒരു പ്രവാചകനാണ് ഹബക്കുക്ക്. ഹബക്കുക്കിന് ദൈവം നല്കുന്ന ആദരവും അംഗീകാരവും തിരുവചനങ്ങളില് വായിച്ചറിയുമ്പോള് നാം നെറ്റിചുളിച്ചുപോകും. യഹോവയായ ദൈവം ഈ മനുഷ്യനെ എന്തുകൊണ്ട് ഇത്രമേല് ആദരിച്ചു എന്നോര്ത്ത്. എന്നാല് തിരുവചനങ്ങളുടെ ചുരുളഴിയുമ്പോള് നാം തിരിച്ചറിയുന്ന ഒരു സംഗതിയുണ്ട്. അദ്ദേഹം തീര്ച്ചയായും അര്ഹിക്കുന്ന ഒന്നായിരുന്നു ആ ബഹുമാനം എന്നതാണത്. ദാനിയേലിന്റെ… Read More
” ഈശോ എന്നെ ശത്രുവെന്ന് വിളിച്ചു!!?”
ഞാനും കുടുംബവും ദൈവാലയത്തില് പോവുകയും കൂദാശകള് സ്വീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും സഭയോടും ഇടവകയോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല. ധ്യാനവും കൂടി കൂദാശകളും സ്വീകരിച്ച് ജീവിച്ചാല് മതിയെന്നായിരുന്നു എന്റെ തീരുമാനം. കരിസ്മാറ്റിക് അനുഭാവിയാണെങ്കിലും ദൈവാലയത്തോടോ സഭയോടോ വൈദികരോടോ ഒന്നും വലിയ അടുപ്പമില്ല. ‘പള്ളിയോടും പട്ടക്കാരോടും കൂടുതല് അടുത്താല് ഉള്ള വിശ്വാസവും കൂടി പോവുകയേയുള്ളൂ’ എന്ന ഉപദേശം തലയ്ക്ക്… Read More