ലണ്ടന്‍: ഫുട്‌ബോള്‍ മത്സരത്തിന്റെ വിജയാഹ്‌ളാദത്തില്‍ താരം പറഞ്ഞു, ‘ഞാന്‍ യേശുവിന്റെ സ്വന്തം!’ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തിന് പിന്നിലെ ഗോള്‍ നേടിയ ലിവര്‍പൂള്‍ ഫോര്‍വേഡ് താരം ഡച്ചുകാരനായ കോഡി ഗാക്‌പോയാണ് ഇത്തരത്തില്‍ ആഹ്‌ളാദപ്രകടനം നടത്തിയത്. ഗോള്‍ നേടിയ ഉടനെ തന്റെ ലിവര്‍പൂള്‍ ജഴ്‌സി മാറ്റി ഉള്ളില്‍ ധരിച്ചിരുന്ന വെള്ളവസ്ത്രം പ്രദര്‍ശിപ്പിച്ചു. ഐ ബിലോംഗ് റ്റു ജീസസ്-… Read More
Author Archives: times-admin
യാത്ര വിജയമാകാന്‍
ഏതെങ്കിലും വിദേശരാജ്യത്തേക്ക് ജോലിക്കോ പഠനകാര്യങ്ങള്‍ക്കോ ആയി നാം പോകുകയാണെന്ന് കരുതുക. നമ്മെ സ്വീകരിക്കാന്‍ വരുന്ന ആളെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ നാം കയ്യില്‍ വയ്ക്കുമല്ലോ. ഇനി എങ്ങാനും നമ്മുടെ കൈയില്‍നിന്ന് ആളുടെ വിവരങ്ങള്‍ നഷ്ടപ്പെട്ടുപോയെന്ന് ചിന്തിച്ചുനോക്കൂ. നമുക്കുണ്ടാകുന്ന ആകുലത, ടെന്‍ഷന്‍ എത്ര വലുതായിരിക്കും? കരഞ്ഞുപോവുകയില്ലേ? ഇഹലോകജീവിതത്തിലെ യാത്രയെ സംബന്ധിച്ച് ഇങ്ങനെയാണെങ്കില്‍ മരണാനന്തരയാത്രയിലെ കാര്യം എങ്ങനെയായിരിക്കും? ഇവിടെവച്ചുതന്നെ… Read More
May 2025
ശത്രുവിന്റെ ഏറ്റവും വലിയ ബലഹീനത
ഗ്രീക്ക് പുരാണ കഥാപാത്രമായ ടാലോസ് (Talos) ഭീമന്റെ ചലിക്കുന്ന പ്രതിമയെ ആദ്യത്തെ അക(നിര്‍മിത ബുദ്ധി) റോബോട്ട് എന്ന് വിശേഷിപ്പിക്കാറുണ്ട്. ക്രീറ്റ് എന്ന ദ്വീപ് കീഴടക്കി വാഴുന്ന രാക്ഷസനായാണ് ഇതിനെ ‘ജാസനും അര്‍ഗോനൗട്‌സും’ എന്ന ഫിലിമില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദ്വീപിലെത്തുന്ന സന്ദര്‍ശകരെ ടാലോസ് ചുറ്റിനടന്നും പതിയിരുന്നും ആക്രമിക്കും; വെള്ളത്തിലെറിഞ്ഞു കൊല്ലും. ആര്‍ക്കും ഇതിനെ തോല്‍പിക്കാനോ നശിപ്പിക്കാനോ കഴിയുന്നില്ല. എന്നാല്‍… Read More
എവിടെ തുടങ്ങണം സുവിശേഷവത്കരണം?
ഞങ്ങള്‍ മൂന്ന് പേര്‍ പഠനത്തിനുവേണ്ടി വീട് വാടകക്ക് എടുത്തത് ശോഭ എന്ന ചേച്ചിയുടെ വീടിന്റെയടുത്തായിരുന്നു. അവിടെ താമസമാക്കിയ നാള്‍മുതല്‍ ഞങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കിക്കൊണ്ടിരുന്നത് ശോഭച്ചേച്ചിയും ജന്മനാ അന്ധരായ രണ്ട് മക്കളുംമാത്രമുള്ള ഈ കുടുംബമാണ്. അവര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന തകര്‍ച്ചകളെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ ഈശോയെ കുറിച്ച് അവര്‍ അറിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ ആക്രൈസ്തവരായ… Read More
എല്ലാ സമയവും പ്രാര്‍ത്ഥിക്കാന്‍…
ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെയും അവിടുത്തെ നമ്മുടെ സുഹൃത്താക്കുന്നതിലൂടെയും നമുക്ക് എന്ത് ലഭിക്കുന്നു എന്നതിനെക്കുറിച്ച് ബനഡിക്ട് 16-ാം പാപ്പ പറഞ്ഞതിങ്ങനെ: ”ഒരു വ്യക്തി യേശുവിനെ അറിയുന്നതിലൂടെ അവന് ജീവിതത്തെ അഭിമുഖീകരിക്കാന്‍ വേണ്ടതെല്ലാം ലഭിക്കുന്നു. ശാന്തതയും ഉള്‍വെളിച്ചവും ക്രിയാത്മകമായി ചിന്തിക്കാനുള്ള ശേഷിയും വിശാലമനസ്‌കതയും നന്മയ്ക്കും നീതിക്കും സത്യത്തിനുംവേണ്ടി വിലകൊടുക്കാനുള്ള സന്നദ്ധതയുമെല്ലാം അവന് ലഭിക്കുന്നു.” ദൈവവുമായി നിരന്തരം ബന്ധത്തിലായിരിക്കുക എന്നതാണ്… Read More
ആദ്യം നൊമ്പരമായി പിന്നെ ഹൃദയത്തിലേറി!
ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിക്കുകയും സ്പര്‍ശിക്കുകയും ചെയ്ത ദൈവവചനം ഏത് എന്ന് പലപ്പോഴും പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഒരു സംശയവും കൂടാതെ ഞാന്‍ പറയാറുള്ളതും എന്റെ മനസ്സില്‍ എപ്പോഴും നിലനില്‍ക്കുന്നതുമായ ഒരു ദൈവവചനമാണ് റോമാ 8/28. ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു എന്ന് നമുക്കറിയാമല്ലോ.” കാരണം ഈ… Read More
ചോദിക്കട്ടെ, നീ പിശാചായിരുന്നെങ്കില്‍…
എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പിശാച് ആയിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് എ.ഐ നല്‍കിയ ഉത്തരം. ഞാനായിരുന്നു പിശാചെങ്കില്‍ ഞാന്‍ മനുഷ്യരോട് നേരിട്ട് ദൈവവിശ്വാസത്തെ നിഷേധിച്ച് പറയുകയില്ല. പകരം, ദൈവത്തില്‍നിന്ന് അകറ്റുന്നതിനായി അവരുടെ ശ്രദ്ധതിരിക്കുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യും. അവ വലിയ ഉപദ്രവമാണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലുള്ളതായിരിക്കും. പക്ഷേ സാവധാനം ദൈവത്തില്‍നിന്ന് അവര്‍ അകന്നുകൊള്ളും. അവരുടെ ജീവിതം… Read More
ഉത്തരം സ്വിസ് കുറിപ്പുകളില്‍…
”…അതിന് യൂറോപ്പില്‍ ആളുകള്‍ക്ക് വിശ്വാസം ഒക്കെ ഉണ്ടോ?” ഫോണിലൂടെ കേട്ട ചോദ്യം മനസിലങ്ങനെ തങ്ങിനിന്നു. കേരളത്തില്‍നിന്ന് സുഹൃത്തായ ഒരു വൈദികനാണ് അങ്ങനെ ചോദിച്ചത്. അത് ഒരു വൈകുന്നേരമായിരുന്നു. താത്കാലികമായി ശുശ്രൂഷ ചെയ്യുന്ന ഇടവകയിലെ കപ്പേളയില്‍ ജപമാലപ്രാര്‍ത്ഥനയ്ക്കായി നടന്നുപോകുകയാണ് ഞാന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ റീമെന്‍സ്റ്റാള്‍ഡന്‍ ആണ് സ്ഥലം. കഴിഞ്ഞ വേനലവധിക്കാലത്തെ രണ്ടുമാസം അവിടത്തെ ഇടവകയിലാണ് ശുശ്രൂഷ ചെയ്യാന്‍ അവസരം… Read More
അവുറോറാ ബോറിയാലിസും ഞാനും
”കാനഡായിലെ അവുറോറ ബോറിയാലിസിനെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ?” ഈ ചോദ്യം ആത്മമിത്രം എന്ന ഗ്രന്ഥത്തില്‍ മിസ്റ്റിക്കായ ഗബ്രിയേലിയോട് യേശു ചോദിക്കുന്നതാണ്. തുടര്‍ന്ന് വിശദീകരിക്കുന്നു, ”ധ്രുവമഞ്ഞിലുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനം. എത്ര മനോഹരമായ ദൃശ്യം!” ഇതെല്ലാം വിശദീകരിക്കുന്നത് മറ്റൊരു കാര്യം പറയാനാണ്, ”പിതാവിന്റെ മുമ്പില്‍ എന്റെ ആത്മാവിന്റെ നിന്നിലുള്ള പ്രതിച്ഛായ.” സൂര്യപ്രകാശം ധ്രുവമഞ്ഞില്‍ പ്രതിഫലിക്കുമ്പോള്‍ മനോഹരമായ ദൃശ്യമായി മാറുന്നതുപോലെ യേശുവിന്റെ… Read More