Uncategorized – Shalom Times Shalom Times |
Welcome to Shalom Times

പ്രാര്‍ത്ഥനയില്‍ വിരസതയെ കീഴടക്കിയപ്പോള്‍

ഒക്‌ടോബര്‍ 11, 1933 – വ്യാഴം – വളരെ പ്രയാസപ്പെട്ട് തിരുമണിക്കൂര്‍ ഞാന്‍ ആരംഭിച്ചു. ഒരു പ്രത്യേക അഭിവാഞ്ഛ എന്റെ ഹൃദയത്തെ പിളര്‍ന്നുകൊണ്ടിരുന്നു. ഏറ്റം ലളിതമായ പ്രാര്‍ത്ഥനപോലും മനസിലാക്കാന്‍ പറ്റാത്തവിധം എന്റെ മനസ് മന്ദീഭവിച്ചു. അങ്ങനെ പ്രാര്‍ത്ഥനയുടെ ഒരു മണിക്കൂര്‍, അല്ല മല്‍പിടുത്തത്തിന്റെ മണിക്കൂര്‍, കടന്നുപോയി. ഒരു മണിക്കൂര്‍കൂടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. എന്നാല്‍ എന്റെ… Read More

ഈശോയ്‌ക്കൊപ്പം കാന്‍ഡില്‍ ലൈറ്റ് നൈറ്റ്‌സ്‌

ബാല്യകാലത്ത് ഒരിക്കല്‍പ്പോലും ആഗ്രഹിച്ചിട്ടില്ല ഒരു നേഴ്‌സ് ആകണം എന്ന്. ”മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ” (സുഭാഷിതങ്ങള്‍ 16/1) എന്നാണല്ലോ. എന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. കടബാധ്യതകള്‍ തീര്‍ക്കാനുള്ള ഏകവഴി എന്ന ചിന്തയുടെ ഫലമായാകണം പിന്നീട് ഞാന്‍ നഴ്‌സിംഗ് മേഖല തിരഞ്ഞെടുത്തു. വിദ്യാഭ്യാസ വായ്പയെടുത്ത പണം തികയാതിരുന്നിട്ടും എങ്ങനെയൊക്കെയോ പഠനം പൂര്‍ത്തിയാക്കാന്‍ ദൈവം… Read More

ആ പൂക്കള്‍ വെറുതെയായില്ല…

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ആ ദിവസം ഇന്നും ഞാനോര്‍ക്കുന്നുണ്ട്. എന്റെ മൂത്ത മകള്‍ അഞ്ജന അന്ന് മൂന്നാം ക്ലാസിലാണ്. പക്ഷേ അവള്‍ക്ക് പഠനവൈകല്യമുള്ളതിനാല്‍ മലയാളമോ ഇംഗ്ലീഷോ അക്ഷരങ്ങള്‍പോലും ശരിയായി അറിയില്ല. ഒരു ദിവസം ടീച്ചര്‍ നിവൃത്തിയില്ലാതെ, വളരെ ദേഷ്യത്തോടെ അവളെ ഒന്നാം ക്ലാസില്‍ അവളുടെ അനിയത്തിക്കൊപ്പം കൊണ്ടുപോയി ഇരുത്തി. ഇത് അവള്‍ക്ക് വലിയ വിഷമമുണ്ടാക്കി. അന്ന് വീട്ടില്‍വന്ന് ഇക്കാര്യമെല്ലാം… Read More

ദൈവസ്വരം എങ്ങനെ തിരിച്ചറിയാം?

ദൈവം നമ്മോട് സംസാരിക്കുന്നത് തിരിച്ചറിയുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ചിലപ്പോള്‍ വചനം വായിക്കുമ്പോഴാകാം. അല്ലെങ്കില്‍ വചനം ശ്രവിക്കുമ്പോഴാകാം. അതുമല്ലെങ്കില്‍ ഒരു സദ്ഗ്രന്ഥത്തിലൂടെയാകാം. ചിലപ്പോള്‍ മറ്റുള്ളവരുടെ പരിഹാസങ്ങളിലൂടെപ്പോലും ആകാം. ”ദൈവം ഒരിക്കല്‍ ഒരു രീതിയില്‍ പറയുന്നു. പിന്നെ വേറൊരു രീതിയില്‍. എന്നാല്‍, മനുഷ്യന്‍ ഗ്രഹിക്കുന്നില്ല” (ജോബ് 33/14). പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ… Read More

പ്രാര്‍ത്ഥനക്ക് ഉത്തരമില്ലാത്തതിന്റെ കാരണം!

അമേരിക്കക്കാരിയായിരുന്ന സി. നാര്‍ഡിന്‍ നയിച്ചിരുന്ന മധ്യസ്ഥപ്രാര്‍ത്ഥനാഗ്രൂപ്പില്‍ ഒരിക്കല്‍ പ്രാര്‍ത്ഥനയ്ക്കായി ഒരു വിഷയം സമര്‍പ്പിക്കപ്പെട്ടു. ആ ദേശത്ത് പ്രവര്‍ത്തിച്ചിരുന്ന അബോര്‍ഷന്‍ ക്ലിനിക്ക് അടച്ചുപൂട്ടുക എന്നതായിരുന്നു വിഷയം. അനേകനാളുകള്‍ അവര്‍ അതിനായി പ്രാര്‍ത്ഥിച്ചു, പരിഹാരം ചെയ്തു, ജാഗരണമനുഷ്ഠിച്ചു, ഉപവസിച്ചു. പക്ഷേ, ഫലമൊന്നും ഉണ്ടായില്ല. അങ്ങനെ കഴിയവേ, ഒരു ദിവസം പ്രാര്‍ത്ഥനാവേളയില്‍ ഈശോ ഇങ്ങനെ പറയുന്നതായി സിസ്റ്റര്‍ കേട്ടു: ”മകളേ,… Read More

ആസ്ത്മയില്‍നിന്ന് രക്ഷപ്പെടാനാണ് അമ്മ പറഞ്ഞുവിട്ടത്…

  വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു രാത്രി. പതിവില്‍നിന്ന് വ്യത്യസ്തമായ ഒരു സ്വപ്നമാണ് അന്ന് ഞാന്‍ കണ്ടത്. ഒരു സ്ത്രീ പാമ്പിനെ വാലില്‍ പിടിച്ച് എറിഞ്ഞുകളയുന്നു! അതുവരെയും പല രാത്രികളിലും ഭയപ്പെടുത്തുന്നവിധത്തില്‍ പാമ്പിനെ ദുഃസ്വപ്നം കാണാറുണ്ട്. എന്നാല്‍ അന്ന് ആ സ്ത്രീ പാമ്പിനെ എറിഞ്ഞുകളയുന്നതായി സ്വപ്നം കണ്ടതിനുശേഷം അത്തരം ദുഃസ്വപ്നങ്ങള്‍ ഇല്ലാതായി. എന്നെ ദുഃസ്വപ്നങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ വന്നത് പരിശുദ്ധ… Read More