ജീവിതത്തിന്റെ വഴിത്താരകളിലൂടെ കടന്നുപോകുമ്പോള്‍ മനസുകൊണ്ട് തീരെ അംഗീകരിക്കുവാന്‍ സാധിക്കാത്ത പലരെയും അനുസരിക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിട്ടുള്ളവരായിരിക്കാം നമ്മളില്‍ പലരും. എന്റെ ജീവിതത്തിലും ഇങ്ങനെയള്ള ഒരവസ്ഥയെ പലവട്ടം നേരിടേണ്ടി വന്നിട്ടുണ്ട്. മനസുകൊണ്ട് തീരെ അംഗീകരിക്കുവാന്‍ കഴിയാത്ത ഒരാളെ അല്ലെങ്കില്‍ ഒരു അധികാരവൃന്ദത്തെ അനുസരിക്കുവാന്‍ നിര്‍ബന്ധിതരായിത്തീരുമ്പോഴുള്ള ഹൃദയവ്യഥയും വിമ്മിഷ്ടവും പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. ഒരു നീണ്ട കാലഘട്ടത്തിലെ എന്റെ കുമ്പസാരത്തിലെ സ്ഥിരമുള്ള ഏറ്റുപറച്ചിലിന്റെ… Read More
Author Archives: times-admin
ഗ്ലോറിയ അറിഞ്ഞ ‘കുമ്പസാര രഹസ്യങ്ങള്‍’
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1725-ല്‍ ഇങ്ങനെ പറയുന്നു ”എന്റെ മകളേ, എന്റെ സാന്നിധ്യത്തില്‍ നീ എപ്രകാരമാണ് ഒരുങ്ങുന്നത് അപ്രകാരംതന്നെ എന്റെ മുമ്പില്‍ കുമ്പസാരിക്കുക. വൈദികനെന്ന വ്യക്തി എനിക്കൊരു മറ മാത്രമാണ്. ഞാനുപയോഗിക്കുന്നത് എപ്രകാരമുള്ള ഒരു വൈദികനെയാണെന്ന് നീ ഒരിക്കലും അപഗ്രഥനം ചെയ്യരുത്. എന്നോടെന്നപോലെ കുമ്പസാരത്തില്‍ നിന്റെ ആത്മസ്ഥിതി തുറന്നു പറയുക. ഞാനതിനെ പ്രകാശത്താല്‍ നിറയ്ക്കാം.” മാമോദീസായ്ക്കുശേഷം… Read More
മാസിക സഹായകമാകുന്നത് ഇങ്ങനെ…
ശാലോം ടൈംസ് മാസിക പതിവായി വായിക്കുന്ന ആളാണ് ഞാന്‍. അതില്‍ വരുന്ന അനുഭവകഥകള്‍ എന്റെ മനസിനെ വല്ലാതെ സ്വാധീനിക്കാറുണ്ട്. ഈശോയോട് പ്രാര്‍ത്ഥനയിലൂടെ അടുത്ത ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അതെല്ലാം എന്നെ വളരെയധികം സഹായിക്കുന്നു. ഒരു സാധാരണ വീട്ടമ്മയായ ഞാന്‍ എത്ര തിരക്കുണ്ടെങ്കിലും, ശാലോം മാസിക കൈയില്‍ കിട്ടിയാല്‍ ഉടനെ അത് മുഴുവന്‍ വായിച്ചുതീര്‍ത്തിട്ടേ മറ്റെന്തും ചെയ്യൂ. വിദേശത്ത്… Read More
കടലാസുതു@ുകളില്‍ വിരിഞ്ഞ അത്ഭുതം!
തന്റെ കുട്ടിയോടുള്ള വാത്സല്യം നിമിത്തം ആ അമ്മ കുട്ടി പഠിക്കുന്ന പ്രൈമറി സ്‌കൂളില്‍ ഒരു വോളന്റിയര്‍ ആയി നില്‍ക്കാന്‍ തീരുമാനിച്ചു. അധികം വൈകാതെ ആ അമ്മയ്ക്ക് ഒരു കാര്യം മനസിലായി. കുട്ടികള്‍ക്ക് എപ്പോഴും പരാതിയാണ്. ‘അവള്‍ എന്നെ ഇടിച്ചു,’ ‘അവന്‍ എന്റെ പുസ്തകം എടുത്തു’… ഈ കുട്ടികളുടെ പരാതി മാറ്റി അവരെ നന്മയില്‍ വളര്‍ത്താന്‍ എന്തുചെയ്യാന്‍… Read More
ആരാണ് പരിശുദ്ധാത്മാവ്?
പരിശുദ്ധാത്മാവ് എന്റെ ജീവിതത്തില്‍ എന്താണ് ചെയ്യുന്നത്? പരിശുദ്ധാത്മാവ് എന്നെ ദൈവത്തെ സ്വീകരിക്കാന്‍ യോഗ്യതയുള്ളവനാക്കുന്നു. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ കഴിവ് നല്കുന്നു. പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ആഗ്രഹിക്കുന്ന ആരും നിശബ്ദത പാലിക്കണം. പലപ്പോഴും ഈ ദിവ്യ അതിഥി നമ്മിലും നമ്മോടും വളരെ മൃദുലമായി സംസാരിക്കുന്നു. ഉദാഹരണത്തിന് മനഃസാക്ഷിയില്‍ അല്ലെങ്കില്‍ ആന്തരികമോ ബാഹ്യമോ ആയ പ്രചോദനങ്ങളിലൂടെ സംസാരിക്കുന്നു. പരിശുദ്ധാത്മാവിന്റെ… Read More
ചിന്നുവിന്റെ ചിരിയില്‍ ഒരു വിശ്വാസപാഠം
”മോളേ, നീ ഒന്ന് ഇവിടം വരെ വരാമോ? അച്ഛന് നിന്നെ കണ്ടു സംസാരിക്കണം. അവള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ കതകടച്ച് ഇരിപ്പാണ്.” ‘വരാം അച്ഛാ’ എന്ന് പറഞ്ഞു ഫോണ്‍ കോള്‍ ഞാന്‍ അവസാനിപ്പിച്ചു. എന്റെ സുഹൃത്തിന്റെ അച്ഛനാണ് വിളിച്ചത്. വളരെ ആഘോഷമായി നടത്തിയ ഒരു വിവാഹം. പക്ഷേ പതിനഞ്ചു ദിവസത്തെ ജീവിതത്തിനൊടുവില്‍ അവള്‍ വിധവയായിരിക്കുന്നു. ബന്ധുക്കളുടെയും… Read More
സ്റ്റാഫ് റൂം സ്വര്‍ഗമായ നിമിഷം
അധ്യാപകര്‍ക്ക് രക്ഷിതാവും പോലീസും ഡോക്ടറും വക്കീലും ഡ്രൈവറും തൂപ്പുകാരനും വിളമ്പുകാരനും തുടങ്ങി പലവിധ വേഷങ്ങള്‍ അണിയേണ്ട വേദിയാണ് അവരുടെ സേവനരംഗമായ സ്‌കൂള്‍. ഞാനും അങ്ങനെ വിവിധവേഷങ്ങള്‍ ഒരേ സമയം അണിയേണ്ടിവന്ന ഒരു സാഹചര്യം അടുത്ത നാളുകളിലുണ്ടായി. ഒരു ‘അപ്പന്‍വിളി അടിപിടികേസ്.’ ഇരയും വില്ലനും ദൃക്‌സാക്ഷികളും സ്റ്റാഫ്‌റൂമിന് പുറത്ത് കൂട്ടം കൂടി നില്‍ക്കുന്നു. ”കാര്യം എന്നോട് പറഞ്ഞാല്‍… Read More
തീവ്രതയുണ്ട്, തീവ്രവാദത്തെക്കാള്‍!
ബുര്‍ക്കിനാ ഫാസ്സോ: തീവ്രവാദംകൊണ്ടും കുറയ്ക്കാനാവില്ല ദൈവവിളിയുടെ തീവ്രത എന്ന് വ്യക്തമാക്കിക്കൊണ്ട് ബുര്‍ക്കിനാ ഫാസ്സോയില്‍ വൈദികവിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നു. ഇസ്ലാമിക തീവ്രവാദികളില്‍നിന്ന് ഏറ്റവുമധികം അപകടം നേരിടുന്ന രൂപതകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ദൈവവിളികള്‍ എന്നതും ശ്രദ്ധേയം. എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്- എ.സി.എന്‍ ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. സെയ്ന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെയ്ന്റ് പോള്‍സ്… Read More
ലോറി ഇടിച്ചുകയറി, ദിവ്യകാരുണ്യം കൈവിട്ടില്ല!
ജനുവരി 2022-ലെ ഒരു പ്രഭാതം. ഞാന്‍ ഇടവക ദൈവാലയത്തിലേക്ക് പോവുകയാണ്. തലേ രാത്രി പ്രാര്‍ത്ഥിക്കുമ്പോള്‍, വിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍പ് കുമ്പസാരിക്കണം എന്ന ഒരു ആന്തരിക പ്രേരണ ലഭിച്ചിരുന്നു. അതിനാല്‍ ദൈവാലയത്തിലെത്തിയശേഷം പടിഞ്ഞാറുവശത്തുള്ള കുമ്പസാരചാപ്പലിലേക്ക് പോയി. അവിടെ കുമ്പസാരത്തിനായി ഒരുങ്ങി പ്രാര്‍ത്ഥിക്കുമ്പോഴാണ് ആ കാഴ്ച കാണുന്നത്! ഒരു വലിയ ചരക്കുലോറി പള്ളിയുടെ പിന്‍വശത്തുള്ള തിരക്കുള്ള റോഡിലൂടെ നിയന്ത്രണം… Read More
സൗന്ദര്യക്കൂട്ട് വെളിപ്പെടുത്തി ‘ഗോസ്പാ!’
മെജുഗോറിയയിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പത്രവും ടെലിവിഷനും റേഡിയോയും മുഖേന യുഗോസ്ലാവിയ ഒട്ടാകെ പടര്‍ന്നു. ദര്‍ശനങ്ങളുടെ സ്വാധീനം അങ്ങ് ദൂരെ ബെല്‍ഗ്രേഡ്, യൂഗോസ്ലാവിയയുടെ തലസ്ഥാനം വരെ മാറ്റൊലിയുണ്ടാക്കി. കമ്മ്യൂണിസ്റ്റുകാര്‍- അവരുടെ സമ്മര്‍ദത്തിന് തലകുനിക്കുവാന്‍ ഞങ്ങള്‍ കാണിച്ച വൈമുഖ്യവും അവരുടെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന ഭീതിയും നിമിത്തം ക്രോധംപൂണ്ട് എത്രയും വേഗം ഇവയെല്ലാം അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ പട്ടാളം… Read More