times-admin – Page 6 – Shalom Times Shalom Times |
Welcome to Shalom Times

ഞായറാഴ്ച പിക്‌നിക്കിന് പോകാമോ?

ക്യാമ്പസിൽനിന്നും ഒരിക്കൽ പിക്‌നിക് പോവുകയുണ്ടായി. മൂന്ന് ദിവസത്തെ പിക്‌നിക്കാണ്. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലായാണ് പിക്‌നിക്. പിക്‌നിക്കിന്റെ പ്ലാൻ അവതരിപ്പിച്ചപ്പോൾ ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് പോകണമെന്ന് ഞാൻ ആവശ്യപ്പെടുകയുണ്ടായി. സമയം കിട്ടുകയാണെങ്കിൽ മാത്രമേ അതിനു പറ്റൂ എന്നായിരുന്നു മറുപടി. ഏതായാലും ഞാൻ എന്റെ ആഗ്രഹത്തിൽനിന്നും പിൻവാങ്ങിയില്ല. ഞായറാഴ്ച താമസിച്ച ലോഡ്ജിൽനിന്നും അരമണിക്കൂർ പോയാലാണ്… Read More

ഉപവസിക്കുമ്പോൾ…

  മൗറീൻ സ്വീനി കൈലിന് ലഭിച്ച സന്ദേശങ്ങൾ ‘വരുംയുഗത്തിലേക്കുള്ള പാതയിൽ’ പരിശുദ്ധ മറിയം: ഇഷ്ടവിഭവങ്ങൾക്ക് ഉപവസിക്കുക എന്നതിനെക്കാൾ പാപത്തിൽനിന്ന് ഉപവസിക്കുക. ദുഃഖവും വേദനയും അനുഭവിക്കുന്ന എന്റെ പ്രിയപുത്രന്റെ ഹൃദയത്തിന് അപ്രകാരം നിങ്ങൾ പരിഹാരം ചെയ്യും. സ്വാഭീഷ്ടം/സ്വയംസ്‌നേഹം എന്നിവയിൽനിന്ന് ഉപവസിക്കുക. ഭക്ഷണം ഉപേക്ഷിച്ച് ഉപവസിക്കാൻ തക്ക ആരോഗ്യമില്ലെങ്കിൽ അത്തരം ഉപവാസം നല്ലതല്ല. എന്നാൽ സ്വാഭീഷ്ടത്തിന് ഉപവസിക്കുന്നതാണ് ഏറ്റവും… Read More

നോമ്പുകാലത്ത് ഈശോയ്‌ക്കൊരു ചിക്കൻ സാൻഡ്‌വിച്ച്

  എനിക്ക് സർജറി വേണം…. എനിക്കും ഒരു സർജറി നടത്തണമായിരുന്നു”… യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത ഒരു യുവവൈദികൻ, അദ്ദേഹത്തിന് സർജറിക്ക് വിധേയനാകണമെന്ന് സംഭാഷണമധ്യേ പറയുന്നതു കേൾക്കാനിടയായി. എന്തിനെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. കൂടുതൽ ചോദിച്ചപ്പോൾ അദ്ദേഹം തെല്ല് മടിയോടെ പറഞ്ഞു. ”എന്റെ അനുജനും ഒരു വൈദികനാണ്. അവൻ നാളുകളായി പലവിധ ആരോഗ്യപ്രശ്‌നങ്ങളുമായി വലിയ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. അവന്റെ… Read More

ദൈവദാസൻ ഡോൺ ഡൊലിൻഡോ

സമീപകാലത്ത് സഭയിൽ ദ്രുതഗതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രാർത്ഥനയാണ് സമ്പൂർണ സമർപ്പണ നൊവേന. ദൈവത്തിന് പൂർണമായും വിട്ടുകൊടുക്കുവാൻ പഠിപ്പിക്കുന്ന ഈ പ്രാർത്ഥന ആന്തരികസംഘർഷങ്ങളിൽനിന്നും നിസഹായതയിൽനിന്നും അനേകരെ വീണ്ടെടുക്കുവാൻ സഹായിക്കുന്നുണ്ട്. ഈശോ ഡോൺ ഡൊലിൻഡോയ്ക്ക് നേരിട്ട് പറഞ്ഞുകൊടുത്തിട്ടുള്ളതാണ് ഈ നൊവേനയിലെ ധ്യാനചിന്തകളെന്ന് വിശ്വസിക്കപ്പെടുന്നു. ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച ഡോൺ ഡൊലിൻഡോ വിശുദ്ധ പാദ്രേ പിയോയുടെ സമകാലികനായിരുന്നു. നേപ്പിൾസിൽനിന്നും തന്നെ… Read More

ഉയർച്ചയുടെ രഹസ്യം

ആദത്തിന്റെയും ഹവ്വയുടെയും പതനം സംഭവിച്ചത് എങ്ങനെയാണ്? ശരീരം ചോദിച്ചത് കൊടുത്തിടത്താണ് അവരുടെ ആദ്യപതനം. ”ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും കണ്ണിന് കൗതുകകരവും അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവും ആണെന്നുകണ്ട് അവൾ അത് പറിച്ചുതിന്നു” (ഉത്പത്തി 3:6). ശരീരം ചോദിച്ചത് കൊടുത്തപ്പോൾ പതനം ആരംഭിച്ചെങ്കിൽ നേരെ വിപരീതമായി, ഉയർച്ചയിലേക്കുള്ള വഴി ശരീരം ചോദിക്കുന്നത് കൊടുക്കാതെയിരിക്കുക എന്നതാണ്. ഇഷ്ടപ്പെട്ട ഭക്ഷണപദാർഥങ്ങളും… Read More

‘നോമ്പും’ ഐ.എ.എസും!

ചെറുപ്പം മുതൽ നേഹ ബ്യാദ്വാൽ എന്ന പെൺകുട്ടിയുടെ ആഗ്രഹമായിരുന്നു രാഷ്ട്രസേവനത്തിനുതകുന്ന ജോലി. അതിനാൽത്തന്നെ ഐ.എ.എസ് അവളുടെ സ്വപ്നമായി മാറി. ആ സ്വപ്നം സഫലമാക്കാൻ പല സന്തോഷങ്ങളും അവൾ ഉപേക്ഷിച്ചു, നേട്ടം സ്വന്തമാക്കാനുള്ള ‘നോമ്പ്!’ ആ ‘നോമ്പി’ന്റെ പ്രധാനഘടകം മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക എന്നതായിരുന്നു. മൂന്ന് വർഷമാണ് മൊബൈൽ ഫോൺ ഉപയോഗിക്കാതെ സിവിൽ സർവീസ് പരീക്ഷയ്ക്കായി അവൾ… Read More

സഹനം ഫലസമൃദ്ധമാക്കാൻ ‘അതുമതി!’

ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയത്തിൽ നിൽക്കുന്നത് കുരിശാണ്. കുരിശ് വേദനയുടെ ചിഹ്നം മാത്രമല്ല; രക്ഷയുടെ വഴിയാണ്. ഈ സത്യം തന്റെ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ ഒരു മഹാപുരോഹിതനാണ് മോൺസിഞ്ഞോർ സി. ജെ. വർക്കിയച്ചൻ. സഹനത്തെ പരാതിയാക്കാതെ, ദൈവകൃപയുടെ ഉപകരണമായി മാറ്റിയ അച്ചന്റെ ജീവിതം ഇന്നും അനേകർക്ക് ശക്തിയും ആശ്വാസവും നൽകുന്നു. പൗരോഹിത്യജീവിതത്തിലേക്ക് പ്രവേശിച്ച നിമിഷം മുതൽ തന്നെ അച്ചൻ… Read More

അറേബ്യയുടെ ‘അമ്മദൈവാലയം’

കുവൈറ്റ്: അഹ്‌മദിയിലുള്ള പരിശുദ്ധ മറിയത്തിന്റെ ദൈവാലയത്തെ അറേബ്യയുടെ മാതാവിന്റെ പേരിലുള്ള മൈനർ ബസിലിക്കയായി മാർപ്പാപ്പ ഉയർത്തി. അറേബ്യൻ ഗൾഫ് പ്രദേശത്തെ പ്രഥമ ബസിലിക്കയാണിത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ അഹ്‌മദിയിലെത്തിയാണ് ഔദ്യോഗികമായി ബസിലിക്ക പദവിപ്രഖ്യാപനം നടത്തിയത്. ഈ ദൈവാലയം കുവൈറ്റിന്റേതുമാത്രമല്ല, മുഴുവൻ അറേബ്യയുടേതുമാണെന്ന് കർദിനാൾ എടുത്തുപറഞ്ഞു. 1948-ൽ കാർമലൈറ്റ് മിഷനറിമാരാണ് ഈ ദൈവാലയം… Read More

നന്നായി ജീവിച്ചാൽപ്പോരേ, നോമ്പെടുക്കണോ?

  ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ഒരു നിർമ്മാതാവിന്റെ സാക്ഷ്യം കേട്ടു. നാട്ടിലും സ്വന്തം ഇടവകയിലുമൊക്കെ അത്യാവശ്യം നല്ല നിലയും വിലയും ഉള്ള വ്യക്തി. എന്നാൽ, വിശ്വാസജീവിതത്തിൽ കക്ഷി സ്വല്പം പിറകോട്ടായിരുന്നു. സൗകര്യമുണ്ടെങ്കിൽ ഞായറാഴ്ച പള്ളിയിൽ പോകുന്ന തരത്തിലുള്ള വിശ്വാസം. ആർക്കും ദ്രോഹം ചെയ്യാതെ നല്ല മനുഷ്യനായി ജീവിക്കുന്നതാണ് ആത്മീയത എന്ന് കരുതിയിരുന്ന ആൾ. നോമ്പെടുക്കുന്നില്ലേ… Read More

പ്രതീക്ഷിക്കാത്ത പ്രതിസന്ധിക്കുമുന്നിൽ?

  നീ ചൊല്ലുന്ന ജപമാല പ്രാർത്ഥനയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ആ സമയം യേശുവിനോട് പ്രാർഥിക്കൂ, അത് ഉപകാരപ്പെടും,” സഹപ്രവർത്തകരിൽ ചിലർ പതിവുദൗത്യം ആരംഭിച്ചു. ഒരു വാഗ്വാദം ആഗ്രഹിക്കാത്തതുകൊണ്ട് നിശബ്ദത ആയിരുന്നു എന്റെ ആയുധം. മനസ്സിൽ പരിശുദ്ധ അമ്മയോട് സങ്കടം പറയും. മറ്റുള്ളവരുടെ മുന്നിൽ ഞാൻ നിരന്തരം ഈ വിധം അപമാനിക്കപ്പെടുകയും മുറിപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. അവരെ… Read More