
ഞാന്‍ അധ്യാപനജീവിതത്തില്‍നിന്ന് രണ്ടുവര്‍ഷംമുമ്പ് റിട്ടയര്‍ ചെയ്തിരുന്നു. കൃഷിയോട് വളരെ താല്‍പര്യം ഉള്ളതിനാല്‍ രണ്ടുവര്‍ഷമായി കൃഷിയില്‍ ശ്രദ്ധിച്ചുപോന്നു. ആഴ്ചയില്‍ അഞ്ചുദിവസവും കൃഷിയില്‍ ശ്രദ്ധിച്ചു. രണ്ടു വര്‍ഷത്തെ കണക്കുകള്‍ നോക്കിയപ്പോള്‍ കൃഷിയില്‍ വലിയ ലാഭം കണ്ടില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു, മൂന്നുദിവസം കൃഷിയും രണ്ടുദിവസം പാര്‍ട്ട്‌ടൈം ജോലിയും നോക്കാമെന്ന്. എന്റെ ഈ ആഗ്രഹം ഞാന്‍ ഈശോയുമായി പങ്കുവച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു ഫോണ്‍ വന്നു. ഒരു സ്‌കൂളില്‍ പാര്‍ട്ട്‌ടൈം അധ്യാപകനെ ആവശ്യമുണ്ട്. ഞാന്‍ അത്ഭുതപ്പെട്ടുപോയി. എന്നെക്കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന് ഞാന്‍ ചോദിച്ചു. ‘സാറിന്റെ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞുതന്നതാ.’
”ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു. എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെനിന്ന് മനസിലാക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 139:2).
യോഹന്നാന്‍ കാവനമാലില്‍, പുല്‍പ്പള്ളി