ഫലപുഷ്ടിയുണ്ടാകാന്‍ – Shalom Times Shalom Times |
Welcome to Shalom Times

ഫലപുഷ്ടിയുണ്ടാകാന്‍

എളിമ എന്നര്‍ത്ഥമുള്ള Humility എന്ന ഇംഗ്ലീഷ് പദം humus എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. ഫലപുഷ്ടമായ ഭൂമി എന്നാണ് പ്രസ്തുത ലത്തീന്‍വാക്കിന്റെ അര്‍ത്ഥം. ഭൂമി എല്ലാവരാലും ചവിട്ടിമെതിക്കപ്പെടുന്നു. ചപ്പുചവറുകള്‍ നാം ഭൂമിയിലേക്കെറിയുന്നു. പക്ഷേ അത് നിശബ്ദമായി മലിനവസ്തുക്കളില്‍നിന്നു സമ്പത്ത് പുറപ്പെടുവിക്കുന്നു. അത് മഴയുടെ നേര്‍ക്കു തുറന്നിരിക്കുന്നതും നാം വിതയ്ക്കുന്ന ഏതു വിത്തും സ്വീകരിക്കാന്‍ സന്നദ്ധവുമാണ്. എന്തും സ്വീകരിക്കാന്‍ സന്നദ്ധമായിക്കൊണ്ട്, ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ ഇവ്വിധം വര്‍ത്തിക്കുവാന്‍ പഠിക്കുക. വിശുദ്ധയായ അല്‍ഫോന്‍സാ പറയുന്നതുപോലെ, ”ഇലകള്‍ അഴുകി ചെടികള്‍ക്ക് വളമായിത്തീരുന്നു. തല്‍ഫലമായി അവ കാണുന്നവര്‍ക്കെല്ലാം ആനന്ദം പകരുന്ന പൂക്കള്‍ പുറപ്പെടുവിക്കുന്നു. പക്ഷേ കണ്ടു സന്തോഷിക്കുന്നവര്‍ ആ പൂക്കളെ പുറപ്പെടുവിക്കുന്നതില്‍ അത്രയധികം പങ്കുവഹിച്ച അഴുകിയ ഇലകളെക്കുറിച്ച് ഒരിക്കലും ചിന്തിക്കുന്നില്ല. ഭൂമിയ്ക്കടിയില്‍ ഒളിക്കപ്പെട്ടിരിക്കുന്ന വളമായി നമുക്ക് എപ്പോഴും കഴിഞ്ഞുകൂടാം.”