
ഞാനൊരു വളം-കീടനാശിനി വ്യാപാരിയാണ്. ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പുണ്ടായ ഒരനുഭവം പങ്കുവയ്ക്കട്ടെ. അന്ന് ഞാന്‍ കമ്പനിയുടെ വകയായുള്ള വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. കടയില്‍ മറ്റ് ജോലിക്കാര്‍ക്കൊപ്പം എന്റെ ഭാര്യയാണ് ഉണ്ടായിരുന്നത്. ഉദ്ദേശം മൂന്നുമണി കഴിഞ്ഞിട്ടുണ്ട്. അവള്‍ കടയുടെ മുന്‍ഭാഗത്ത് മേശയും കസേരയും എടുത്തിട്ട് ഇരിക്കുകയായിരുന്നു. ആ സമയത്ത് സ്ഥിരമായി അവള്‍ കൊന്ത ചൊല്ലാറുണ്ട്. അന്നും പതിവുപോലെ കൊന്ത ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു ജീപ്പ് പാഞ്ഞുവന്ന് കടയുടെ മുന്‍ഭാഗത്ത് ഇടിച്ചുനിന്നത്. കടയുടെ ഒരു ഭാഗവും അവിടുത്തെ ഗ്ലാസും തകര്‍ന്നു. എന്റെ ഭാര്യയുടെ മുന്നിലുണ്ടായിരുന്ന മേശ വളഞ്ഞുപോയി. പക്ഷേ അവള്‍ക്ക് ഒരു പോറല്‍ പോലുമേറ്റില്ല. അത്ഭുതമെന്നല്ലാതെ മറ്റെന്തുപറയാന്‍! ജപമാലയിലൂടെ ലഭിച്ച സംരക്ഷണമാണ് അതെന്ന് എനിക്കുറപ്പുണ്ട്. പരിശുദ്ധ അമ്മയിലൂടെ ഈശോ നല്കിയ അനുഗ്രഹത്തിന് നന്ദി.
ചാക്കോ മാത്യു, ഉടുമ്പന്‍ചോല, ഇടുക്കി.