മനുഷ്യമസ്തിഷ്കം നിര്മ്മിക്കപ്പെട്ടിരിക്കുന്നത് ന്യൂറോണുകള് എന്നറിയപ്പെടുന്ന കോശങ്ങളാലാണ്. പതിനായിരം കോടിയലധികം വരുന്ന ന്യൂറോണുകള് മസ്തിഷ്കത്തില് പരസ്പരം ചേര്ന്നിരിക്കുന്നു. ഓരോ ന്യൂറോണിനും വൃക്ഷത്തിന്റെ ശാഖകള്പോലെയുള്ള ഡെന്ഡ്രൈറ്റുകള് എന്ന ഭാഗമുണ്ട്. അതിനോടുചേര്ന്ന് തണ്ടുപോലെ കാണപ്പെടുന്നതാണ് ആക്സോണ്. ന്യൂറോണില് ഡെന്ഡ്രൈറ്റിലേക്ക് വിവരങ്ങള് കൈമാറുന്നത് ആക്സോണുകള്വഴിയാണ്. എന്നാല് ആക്സോണും ഡെന്ഡ്രൈറ്റും ചേരുന്നയിടങ്ങളില് ഒരു ചെറിയ വിടവുണ്ട്. ആ വിടവ് കടന്ന് മുന്നോട്ടുപോകാന് ആവേഗങ്ങള്ക്ക്… Read More
Tag Archives: Tit bits
ക്രിസ്തുവിന്റെ അനുഭവങ്ങള് സഭയ്ക്കും ഉണ്ടാകും
ലോകത്തിന്റെ മണിക്കൂര് അവസാനിക്കുന്നതിനുമുമ്പ് എന്റെ സഭയ്ക്ക് തിളക്കമാര്ന്ന വിജയമുണ്ടാകും. ക്രിസ്തുവിന്റെ ജീവിതത്തില് ഉണ്ടായ സംഭവങ്ങളില്നിന്ന് ഒട്ടും വ്യത്യസ്തമായിരിക്കില്ല ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെ ജീവിതത്തിലെ സംഭവങ്ങളും. പീഡാനുഭവത്തിന് തൊട്ടുമുമ്പ് ഓശാനയുണ്ടായിരിക്കും. ദൈവത്തിന്റെ ആകര്ഷകത്വത്തില് രാജ്യങ്ങള് കര്ത്താവിന്റെ മുന്നില് മുട്ടുമടക്കും. പിന്നീട് എന്റെ സമരസഭയുടെ പീഡാനുഭവങ്ങള് ഉണ്ടാകും. അവസാനം നിത്യമായ ഉത്ഥാനത്തിന്റെ മഹത്വം സ്വര്ഗ്ഗത്തില് ഉണ്ടാകും. മരിയാ വാള്ത്തോര്ത്തയോട് ഈശോ… Read More
ദൈവതിരുമനസിന് വിധേയപ്പെടാന് പ്രായോഗികനിര്ദേശങ്ങള്
. ബാഹ്യമായ കാര്യങ്ങളില് ദൈവേച്ഛയുമായി ഐക്യപ്പെടുക. ചൂട്, തണുപ്പ്, മഴ, വെയില് എന്നിവ മാറിമാറി വരുമ്പോള് ദൈവഹിതത്തിന് വിട്ടുകൊടുത്ത് നന്ദി പറയുക. . വ്യക്തിപരമായ കാര്യങ്ങള് സ്വാഭാവികമായി സംഭവിക്കുമ്പോഴും ദൈവകരങ്ങളില്നിന്ന് സ്വീകരിക്കുക. വിശപ്പ്, ദാഹം, യാത്രാക്ലേശം, സല്പ്പേര് നശിക്കുക ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും സമര്പ്പണം ശീലിക്കുക. . പ്രകൃത്യായുള്ള നമ്മുടെ പോരായ്മകള്, ബലഹീനതകള്, കഴിവുകുറവുകള് എന്നിവ ദൈവകരങ്ങളില്നിന്ന്… Read More
വിശുദ്ധ എവുപ്രാസ്യാമ്മ പ്രാര്ത്ഥിച്ചു:
നിത്യപിതാവേ, അങ്ങേ തിരുമനസ് എല്ലാ ക്ഷണനേരത്തിലും സകലതിലും പരിപൂര്ണമായി നിറവേറ്റുന്നതിനുവേണ്ടി എന്നെ മുഴുവനും ഒരു സ്നേഹബലിയായി അങ്ങേക്ക് കാഴ്ചവയ്ക്കുന്നു.
വിശുദ്ധ ഡൊമിനിക് സാവിയോയുടെ ടൈംടേബിള്
ഞായര് പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിക്ക് തിങ്കള് ആത്മീയവും ഭൗതികവുമായ ഉപകാരികള്ക്ക് ചൊവ്വ നാമഹേതുകവിശുദ്ധനായ ഡൊമിനിക്കിന്റെയും കാവല്ദൂതന്റെയും ബഹുമാനത്തിന് ബുധന് വ്യാകുലമാതാവിന്റെ സ്തുതിക്ക്, പാപികളുടെ മാനസാന്തരത്തിന് വ്യാഴം ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്ക്ക് വെള്ളി ഈശോയുടെ പീഡാനുഭവത്തിന്റെ മഹത്വത്തിന് ശനി പരിശുദ്ധ കന്യാമറിയത്തിന്റെ സ്തുതിക്ക്
ലോകം മുഴുവന് സഞ്ചരിച്ചിട്ട്…
ഭൂമിയുടെ സൗന്ദര്യത്തോട് ചോദിക്കുക, കടലിന്റെ സൗന്ദര്യത്തോട് ചോദിക്കുക, സ്വയം വികസിച്ച് പ്രസരിക്കുന്ന വായുവിന്റെ സുഗന്ധത്തോട് ചോദിക്കുക, ആകാശത്തിന്റെ സൗന്ദര്യത്തോട് ചോദിക്കുക. ഇവയെല്ലാം ഉത്തരം നല്കും. അവയുടെ സൗന്ദര്യം അവയുടെ പ്രഖ്യാപനമാണ്. മാറ്റത്തിന് വിധേയമായ ഈ സുന്ദരവസ്തുക്കളെ സൃഷ്ടിച്ചത് മാറ്റമില്ലാത്ത സുന്ദരനല്ലാതെ മറ്റാര്? വിശുദ്ധ അഗസ്റ്റിന്
തടവറയിലും വിശുദ്ധി വിടരും
ആര്ച്ച്ബിഷപ്പായിരിക്കേ നീണ്ട പതിമൂന്ന് വര്ഷം ജയിലില് കിടന്നശേഷം മോചനം നേടിയ വ്യക്തിയാണ് പ്രശസ്തധ്യാനഗുരുവായിരുന്ന കര്ദിനാള് വാന് ത്വാന്. പതിമൂന്നില് ഒമ്പത് വര്ഷം ഏകാന്തതടവാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്. പക്ഷേ ആ അവസ്ഥയിലും അദ്ദേഹം തന്റെ ജീവിതത്തെ അര്ത്ഥപൂര്ണമാക്കാന് ഒരു വഴി കണ്ടെത്തി. തടവില് കഴിയുന്നവരെല്ലാം ഭാവിയില് സ്വതന്ത്രരാകുമെന്ന പ്രത്യാശയില് അതിലേക്ക് നോക്കിയാണ് ജീവിക്കുന്നത്. ജയിലിലെ ക്ലേശങ്ങള് അതിജീവിക്കാന്… Read More
പിന്നിലെ കംപാര്ട്ട്മെന്റില്…
എല്ലാ മാസവും മുത്തശ്ശിയെ കാണാന് അപ്പായുടെയും അമ്മയുടെയുമൊപ്പം പോകാറുണ്ട് മാര്ട്ടിന്. ട്രെയിനിലുള്ള ആ പതിവുയാത്ര ഏറെനാള് തുടര്ന്നപ്പോള് മാര്ട്ടിന് പറഞ്ഞു, ”ഞാന് വലുതായി, എനിക്കിപ്പോള് മുത്തശ്ശിക്കടുത്തേക്ക് തനിയെ പോകാനറിയാം. അടുത്ത തവണ എന്നെ തനിയെ അയക്കണം.” മാര്ട്ടിന്റെ ആഗ്രഹവും ധൈര്യവും കണ്ടപ്പോള് അമ്മയും അപ്പയും സമ്മതിച്ചു. അടുത്ത തവണത്തെ അവധിദിവസം തനിയെ യാത്രയ്ക്കൊരുങ്ങിയ അവനെ യാത്രയാക്കാന്… Read More
നോഹയുടെ പെട്ടകമേ…
ജലപ്രളയത്തിന്റെ കാലത്ത് ദുഷ്ടമൃഗങ്ങള്ക്കുള്പ്പെടെ നോഹയുടെ പെട്ടകത്തില് അഭയം നല്കി. അതുവഴി അവ നാശത്തില്നിന്ന് രക്ഷപ്പെട്ടു. വിശുദ്ധ ജര്ത്രൂദിന് ഒരിക്കല് ലഭിച്ച ദര്ശനം ഇതിന് സമാനമായിരുന്നു. പരിശുദ്ധ മറിയത്തിന്റെ വിരിച്ചുപിടിച്ച മേലങ്കിക്കുകീഴെ അനേകം വന്യമൃഗങ്ങള്- സിംഹങ്ങള്, കരടികള്, പുലികള് തുടങ്ങിയവ സ്വയം അഭയം തേടിയിരിക്കുന്നതായി വിശുദ്ധ കണ്ടു. മറിയം അവയെ തള്ളിക്കളഞ്ഞില്ലെന്നുമാത്രമല്ല, കരുണയോടെ അവയെ സ്വീകരിക്കുകയും ലാളിക്കുകയും… Read More
വധശിക്ഷയ്ക്കു മുമ്പെഴുതിയ കത്ത്
കത്തോലിക്കാ വിശ്വാസത്തെ ആഴത്തില് പുല്കിയതിനാല് ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന് രാജാവിനാല് വധിശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് ഇംഗ്ലണ്ടിന്റെ ലോര്ഡ് ചാന്സലറായിരുന്ന സര് തോമസ് മൂര്. ഹെന്റി എട്ടാമന് അദ്ദേഹത്തെ തടവിലിട്ട ലണ്ടന് ടവറിലെ സെല്ലില് നിന്ന്, വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് അദേഹം തന്റെ പുത്രി മാര്ഗരറ്റിന് എഴുതി: ‘മാര്ഗരറ്റ്, നല്ല വിശ്വാസത്തോടെ, ഉത്തമമായ പ്രതീക്ഷയോടെ ഞാന്… Read More