ഉറങ്ങിയപ്പോള്‍ മാനസാന്തരം – Shalom Times Shalom Times |
Welcome to Shalom Times

ഉറങ്ങിയപ്പോള്‍ മാനസാന്തരം


ക്രൂരനായ കള്ളനും കൊലപാതകിയുമെന്ന് കുപ്രസിദ്ധി നേടിയ ആളായിരുന്നു ആഹാബ്. ഒരിക്കല്‍ വിശുദ്ധ സാവിന്‍ ആഹാബിനെ സമീപിച്ചിട്ട് പറഞ്ഞു, ”ഇന്ന് രാത്രി എനിക്ക് നിങ്ങളോടൊപ്പം താമസിക്കണം.” ആഹാബിന് ആ മൃദുവായ സംസാരം കേട്ടതേ കൂടുതല്‍ കോപമാണ് വന്നത്. ”എന്നെക്കുറിച്ച് നിങ്ങള്‍ക്കറിഞ്ഞുകൂടേ? നിങ്ങളുടെ ജീവന് അല്പംപോലും വില ഞാന്‍ കല്പിക്കുന്നില്ല. അതിനാല്‍ അപകടകരമായ കളികള്‍ക്ക് നില്‍ക്കാതെ പൊയ്‌ക്കൊള്ളുക. അല്ലെങ്കില്‍ നിങ്ങളുടെ മരണം എന്റെ കൈകൊണ്ടായിരിക്കും.”

ആഹാബിന്റെ കഠിനവാക്കുകള്‍കൊണ്ടൊന്നും സാവിന്‍ പിന്തിരിഞ്ഞില്ല. അന്ന് രാത്രി ആഹാബിനോട് മനുഷ്യനിലെ നന്മയെക്കുറിച്ച് സംസാരിച്ച് സമയം ചെലവഴിച്ചു. എന്നാല്‍ സാവിനെ കൊലചെയ്യാന്‍ ആയുധത്തിന് മൂര്‍ച്ചയേറ്റുകയാണ് ആഹാബ് ചെയ്തത്. ഒടുവില്‍ സമയമേറെ കഴിഞ്ഞപ്പോള്‍ സാവിന്‍ ഉറങ്ങിപ്പോയി. നേരം പുലര്‍ന്നപ്പോള്‍ ഉണര്‍ന്നെഴുന്നേറ്റ വിശുദ്ധന്‍ കണ്ടത് കണ്ണീരുതിര്‍ത്തുകൊണ്ടിരിക്കുന്ന ആഹാബിനെ!
ഇത്രയും ക്രൂരനായ തന്നെ വിധിക്കാതെ വിശ്വാസവും സ്‌നേഹവുംമാത്രം ഉള്ളില്‍ സൂക്ഷിച്ച് രാത്രി തനിക്കരികില്‍ കിടന്നുറങ്ങിയ വിശുദ്ധ സാവിന്റെ പ്രവൃത്തി ആഹാബിനെ മാനസാന്തരത്തിലേക്ക് നയിച്ചു.

”അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് വീും തരണമേ! ഒരുക്കമുള്ള ഹൃദയം നല്കി എന്നെ താങ്ങണമേ! അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങയുടെ വഴി പഠിപ്പിക്കും; പാപികള്‍ അങ്ങയിലേക്ക് തിരിച്ചുവരും” (സങ്കീര്‍ത്തനങ്ങള്‍ 51/12-13)