”ഫോര്‍ഡ് കമ്പനി സ്ഥാപകനായ ഹെന്റി ഫോര്‍ഡ് 78-ാം വയസിലും ശാന്തനും സമാധാനപൂര്‍ണനുമായി കാണപ്പെട്ടു. അഭിമുഖത്തില്‍ തന്റെ ശാന്തതയുടെ രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: ”ദൈവമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തേക്ക് നമ്മുടെ ഉപദേശമൊന്നും ആവശ്യമില്ലല്ലോ. ദൈവം ചുമതലയേറ്റിരിക്കേ എല്ലാം ഉത്തമമായ രീതിയില്‍ത്തന്നെ പര്യവസാനിച്ചുകൊള്ളുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ ഉത്കണ്ഠപ്പെടാന്‍ എന്തിരിക്കുന്നു?” ”ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,… Read More
Tag Archives: Tit bits
മൂന്നിരട്ടിയാക്കുന്ന ഒറ്റസന്തോഷം
നദി അതിന്റെ ജലം പാനം ചെയ്യുന്നില്ല. വൃക്ഷങ്ങള്‍ അവയുടെ ഫലം ഭക്ഷിക്കുന്നില്ല. സൂര്യന്‍ പ്രകാശിക്കുന്നത് അതിനുവേണ്ടിയല്ല. പുഷ്പങ്ങള്‍ സുഗന്ധം ചൊരിയുന്നത് അവയ്ക്കുവേണ്ടിയല്ല. പ്രകൃതിയിലെ ഒന്നും അതിനുവേണ്ടി നിലനില്ക്കുന്നില്ല. ദൈവം എന്തിനുവേണ്ടി സൃഷ്ടിച്ചുവോ, ആ ദൗത്യം നിറവേറ്റുകയാണ് ഓരോ സൃഷ്ടിയും. എത്ര ത്യാഗം സഹിച്ചും അത് നിര്‍വഹിക്കണം. ദൈവഹിതം അനുവര്‍ത്തിച്ച്, അപരനുവേണ്ടി ജീവിക്കുക എന്നതാണ് പ്രകൃതി നല്കുന്ന… Read More
തവളയുടെ തീരുമാനം
അപ്പനോട് കുസൃതിചോദ്യം ചോദിക്കുകയാണ് നാലാം ക്ലാസുകാരന്‍ മകന്‍. ”ഒരു കുളക്കരയില്‍ മൂന്ന് തവളകള്‍ ഇരിക്കുകയായിരുന്നേ. അതില്‍ ഒരു തവള കുളത്തിലേക്ക് ചാടാന്‍ തീരുമാനിച്ചു. അപ്പോള്‍ കുളക്കരയില്‍ എത്ര തവളകളുണ്ടാവും?” അപ്പന്‍ ചാടിപ്പറഞ്ഞു, ”രണ്ട്.” മകന്‍ തലയാട്ടി, ”അല്ല.” അപ്പന്‍ ഒന്നുകൂടി ആലോചിച്ചിട്ട് പറഞ്ഞു, ”ഒന്നും ഉണ്ടാവില്ല. ഒരെണ്ണം ചാടിയാല്‍ മറ്റുള്ളവയും കൂടെ ചാടുമല്ലോ.” ”അല്ല അപ്പാ,… Read More
ഇന്നുമുതല്‍…
ഓ എന്റെ കര്‍ത്താവേ, മാനസാന്തരപ്പെട്ട, മറ്റൊരു ആത്മാവും അനുതപിച്ചിട്ടില്ലാത്തവിധം ആഴമായ അനുതാപത്തിലേക്ക് എന്നെ നയിക്കണമേ. മറ്റാരും സ്‌നേഹിച്ചിട്ടില്ലാത്തവിധം അങ്ങയെ സ്‌നേഹിക്കാന്‍ എനിക്ക് ശക്തി നല്കണമേ. എന്റെ പ്രിയപ്പെട്ട ഈശോ, ഇന്നുമുതല്‍ ഒരൊറ്റ ദിവസംപോലും പശ്ചാത്തപിക്കാതെയും അവിടുത്തോടുള്ള സ്‌നേഹത്താലും കൃതജ്ഞതയാലും നിറയപ്പെടാതെയും കടന്നുപോകാന്‍ ഇടവരരുതേ എന്ന് ഏറ്റവും വിനയത്തോടെ ഞാന്‍ യാചിക്കുന്നു. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാല
കൂരിരുളിലെ പ്രാര്‍ത്ഥന
ഒരു വിശുദ്ധ വനിതയായിരുന്നു മദര്‍ ബസ്ലിയാ സ്ലിങ്ക്. ഏറെ പ്രാര്‍ത്ഥിച്ചും ദൈവത്തോട് ആലോചന ചോദിച്ചും അവര്‍ ഒരു പ്രോജക്റ്റ് തുടങ്ങി, ‘കാനാന്‍.’ പക്ഷേ ഗവണ്‍മെന്റ് അധികാരികളുടെ എതിര്‍നിലപാടുമൂലം പ്രോജക്റ്റ് പാതിവഴിയില്‍ നിലച്ചുപോയി. പ്രാര്‍ത്ഥിച്ചിട്ടും ഉപവസിച്ചിട്ടും മുന്നോട്ടുപോകാന്‍ പറ്റുന്നില്ല. അതുവരെയും മദറിനെ പ്രോത്സാഹിപ്പിച്ചിരുന്നവര്‍തന്നെ എതിരായി സംസാരിക്കാന്‍ തുടങ്ങി. അവരുടെ സമൂഹത്തിലുണ്ടായിരുന്ന സഹോദരിമാര്‍ പലരും വിട്ടുപോകാനും ആരംഭിച്ചു. വിജയിച്ച്… Read More
വിശുദ്ധജലം പൈശാചികശക്തികളെ തുരത്തും
”ഒരു ദിവസം രാത്രി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ചാപ്പലിലെത്തിയപ്പോള്‍ പിശാച് അതിഭീകരമായ രൂപംപൂണ്ട് എന്റെ ഇടതുവശത്ത് വന്നുനിന്നു. അവന്റെ വൃത്തികെട്ട ശബ്ദത്തില്‍ എന്നോട് സംസാരിച്ചുകൊണ്ട് എന്റെ പ്രാര്‍ത്ഥന തടസപ്പെടുത്താന്‍ ശ്രമിച്ചു. അപ്പോള്‍ അവന്റെ ഭീഭത്സമായ വായയും എന്റെ ശ്രദ്ധയില്‍പ്പെട്ടു. വളരെ ശക്തവും നിഴലില്ലാത്തതുമായ ഒരു വലിയ അഗ്‌നിജ്വാല അവനെ വലയം ചെയ്തിരുന്നു. ഈശോയുമായുള്ള എന്റെ സംഭാഷണത്തെ ശല്യപ്പെടുത്താന്‍… Read More
അങ്ങനെ പറഞ്ഞതിന്റെ അര്‍ത്ഥം
”യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായഭാഷയില്‍ വിളിച്ചു. ഗുരു എന്നര്‍ത്ഥം. യേശു പറഞ്ഞു: നീ എന്നെ (സ്പര്‍ശിക്കരുത്) തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്‍മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം… Read More
തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രത്യേകത
തിരഞ്ഞെടുക്കപ്പെട്ടവര്‍ മറിയത്തെ തങ്ങളുടെ മാതാവും ഗുരുനാഥയുമായി ബഹുമാനിക്കുന്നു, ഹൃദയപൂര്‍വ്വം സ്‌നേഹിക്കുന്നു. അവള്‍ക്ക് പ്രീതികരമെന്ന് വിചാരിക്കുന്നത് എന്തും അവര്‍ തീക്ഷ്ണതയോടെ ചെയ്യുന്നു. മറിയം പാപത്തോടും, തന്നോട് തന്നെയും മരിക്കാന്‍ (തന്നിഷ്ടത്തെ കീഴടക്കാന്‍) സഹായിക്കുന്നതിന് അവള്‍ അവരുടെ പാപങ്ങള്‍ ആകുന്ന ചര്‍മവും സ്വാര്‍ത്ഥസ്‌നേഹവും ഉരിഞ്ഞെടുക്കുന്നു. അങ്ങനെ, തന്നോടുതന്നെ മരിച്ചവരെമാത്രം സ്വന്തം ശിഷ്യരും സ്‌നേഹിതരുമായി സ്വീകരിക്കുന്ന യേശുവിനെ തൃപ്തിപ്പെടുത്താന്‍ അവള്‍… Read More
മൂന്നാം ക്ലാസുകാരിയുടെ പ്രാര്‍ത്ഥന
എന്റെ മകള്‍ മൂന്നാം ക്ലാസിലെത്തിയിട്ടും ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിക്കുന്ന ശീലം മാറിയിരുന്നില്ല. അവള്‍ക്കും അത് മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും എത്ര ശ്രമിച്ചിട്ടും ആ പ്രശ്‌നം മാറാതെ തുടര്‍ന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ശാലോമില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുക്കാനായി ഞങ്ങള്‍ പോയി. അന്ന് അവിടെവച്ച് ആരും പറയാതെതന്നെ മകള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന ശീലം മാറ്റിത്തരണമേ എന്ന്… Read More
ഹന്നായുടെ സൗന്ദര്യറാണിപട്ടം; കാരണമായത് മക്കള്‍
യു.എസ്: മക്കളുടെ ജനനം തന്നെ ശക്തയാക്കുന്ന അനുഭവമാണ് സമ്മാനിച്ചത് എന്നുപറഞ്ഞാണ് ഹന്നാ നീല്‍മാന്‍ സൗന്ദര്യറാണി പട്ടം ചൂടിയത്. മിസിസ് അമേരിക്കന്‍ 2023 ആയി തിരഞ്ഞെടുക്കപ്പെട്ട ഹന്നാ നീല്‍മാന് ഏഴ് മക്കളുണ്ടായിരുന്നു ആ സമയത്ത്. ഇപ്പോള്‍ അവര്‍ എട്ടാമത്തെ കുഞ്ഞിനും ജന്മം നല്കിയതായാണ് റിപ്പോര്‍ട്ട്. സൗന്ദര്യമത്സരവേദിയില്‍വച്ച്, ‘ഏറ്റവുമധികം ശക്തയായി തോന്നിയതെപ്പോഴാണെ’ന്ന ചോദ്യത്തിന് ഹന്നാ ഇങ്ങനെ ഉത്തരം നല്കി:… Read More