ഹെന്റി പ്രന്‍സീനിക്ക് വധശിക്ഷ! ഫ്രഞ്ച് ദിനപത്രങ്ങളിലെ അന്നത്തെ പ്രധാനവാര്‍ത്ത അതായിരുന്നു. ഫ്രാന്‍സിനെ നടുക്കിയ ഒരു കൂട്ടക്കൊലപാതകത്തിലെ പ്രതി പ്രന്‍സീനിക്ക് നല്കപ്പെട്ട ശിക്ഷയില്‍ ആര്‍ക്കും വലിയ അമ്പരപ്പോ ഖേദമോ തോന്നാനില്ല. പക്ഷേ ആ പത്രവാര്‍ത്ത ലിസ്യൂവിലെ വിശുദ്ധ തെരേസ എന്ന കൊച്ചുത്രേസ്യയുടെ ഹൃദയത്തില്‍ വ്യത്യസ്തമായ വികാരമാണ് സൃഷ്ടിച്ചത്. അന്നത്തെ മാധ്യമങ്ങളോടും പൊതുജനാഭിപ്രായത്തോടും ചേര്‍ന്ന് പ്രന്‍സീനിയെ അപലപിക്കാന്‍ അവള്‍ക്ക്… Read More
Tag Archives: Tit bits
പ്രാര്‍ത്ഥനാസഖ്യങ്ങള്‍ പാഴല്ല
വികാരിയായി സ്ഥാനമേറ്റപ്പോള്‍ വിയാനിയച്ചന്റെ ഹൃദയം തകര്‍ക്കുന്ന അനേകം അനുഭവങ്ങളാണ് ആര്‍സിലെ ഇടവകയില്‍ അദ്ദേഹത്തെ കാത്തിരുന്നത്. ദൈവാലയത്തോട് ബന്ധമില്ലാതെ, വിശുദ്ധ കുമ്പസാരമില്ലാതെ, അശുദ്ധിയില്‍ ജീവിക്കുന്ന ഏറെ ആളുകള്‍… ആ ജനത്തിനുവേണ്ടി വിയാനിയച്ചന്‍ രാത്രിയാമങ്ങളിലും കണ്ണീരോടെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പല വീടുകളിലും ആ സമയത്തും രാത്രിവിരുന്നുകളും നൃത്തവും മദ്യപാനവും അരങ്ങേറിക്കൊണ്ടിരുന്നു. വിയാനിയച്ചന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥന തുടര്‍ന്നതോടൊപ്പം ഇടവകയിലെ ഭക്തരായ… Read More
ദൈവദൂഷണത്തിന് പരിഹാരം
ദൈവദൂഷണത്തിന് പരിഹാരമായി 1843-ല്‍ വിശുദ്ധ പത്രോസിന്റെ വിശുദ്ധ മേരിക്ക് വെളിപ്പെടുത്തപ്പെട്ട പ്രാര്‍ത്ഥന ഏറ്റവും പരിശുദ്ധനും പരിപാവനനും ആരാധ്യനും അഗ്രാഹ്യനും വിവരിക്കാനാവാത്തവനുമായ ദൈവനാമം എന്നെന്നും പുകഴ്ത്തപ്പെടുകയും വാഴ്ത്തപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യട്ടെ.
ക്യാമറയില്‍ പതിഞ്ഞ വിസ്മയ ചിത്രം!
ഒരിക്കല്‍ അള്‍ത്താരയില്‍ എഴുന്നള്ളിച്ചുവച്ചിരുന്ന ദിവ്യകാരുണ്യം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു മിഷനറി. അത് വികസിപ്പിച്ചപ്പോള്‍ വിസ്മയകരമായ ഒരു ചിത്രമാണ് ലഭിച്ചത്. ഫോട്ടോയില്‍ ദിവ്യകാരുണ്യത്തിന്റെ സ്ഥാനത്ത് തെളിഞ്ഞത് ബാലനായ ഈശോയുടെ ചിത്രം! ദൈവപിതാവിനെ നോക്കി നമുക്കായി പ്രാര്‍ത്ഥിക്കുന്ന ഈശോ. ഫോട്ടോയുടെ പശ്ചാത്തലത്തില്‍ കാണപ്പെട്ടത് സാധുവായ ആശാരിയുടെ പണിശാലയായിരുന്നു. അള്‍ജീരിയന്‍ മരുഭൂമിയില്‍ മിഷനറിയായി സേവനം ചെയ്ത വിശുദ്ധ ചാള്‍സ് ഡി ഫൂക്കോ… Read More
വേദനാസംഹാരിയാകുന്ന ദൈവാരാധന
മനുഷ്യമസ്തിഷ്‌കം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ന്യൂറോണുകള്‍ എന്നറിയപ്പെടുന്ന കോശങ്ങളാലാണ്. പതിനായിരം കോടിയലധികം വരുന്ന ന്യൂറോണുകള്‍ മസ്തിഷ്‌കത്തില്‍ പരസ്പരം ചേര്‍ന്നിരിക്കുന്നു. ഓരോ ന്യൂറോണിനും വൃക്ഷത്തിന്റെ ശാഖകള്‍പോലെയുള്ള ഡെന്‍ഡ്രൈറ്റുകള്‍ എന്ന ഭാഗമുണ്ട്. അതിനോടുചേര്‍ന്ന് തണ്ടുപോലെ കാണപ്പെടുന്നതാണ് ആക്‌സോണ്‍. ന്യൂറോണില്‍ ഡെന്‍ഡ്രൈറ്റിലേക്ക് വിവരങ്ങള്‍ കൈമാറുന്നത് ആക്‌സോണുകള്‍വഴിയാണ്. എന്നാല്‍ ആക്‌സോണും ഡെന്‍ഡ്രൈറ്റും ചേരുന്നയിടങ്ങളില്‍ ഒരു ചെറിയ വിടവുണ്ട്. ആ വിടവ് കടന്ന് മുന്നോട്ടുപോകാന്‍ ആവേഗങ്ങള്‍ക്ക്… Read More
ക്രിസ്തുവിന്റെ അനുഭവങ്ങള്‍ സഭയ്ക്കും ഉണ്ടാകും
ലോകത്തിന്റെ മണിക്കൂര്‍ അവസാനിക്കുന്നതിനുമുമ്പ് എന്റെ സഭയ്ക്ക് തിളക്കമാര്‍ന്ന വിജയമുണ്ടാകും. ക്രിസ്തുവിന്റെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളില്‍നിന്ന് ഒട്ടും വ്യത്യസ്തമായിരിക്കില്ല ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെ ജീവിതത്തിലെ സംഭവങ്ങളും. പീഡാനുഭവത്തിന് തൊട്ടുമുമ്പ് ഓശാനയുണ്ടായിരിക്കും. ദൈവത്തിന്റെ ആകര്‍ഷകത്വത്തില്‍ രാജ്യങ്ങള്‍ കര്‍ത്താവിന്റെ മുന്നില്‍ മുട്ടുമടക്കും. പിന്നീട് എന്റെ സമരസഭയുടെ പീഡാനുഭവങ്ങള്‍ ഉണ്ടാകും. അവസാനം നിത്യമായ ഉത്ഥാനത്തിന്റെ മഹത്വം സ്വര്‍ഗ്ഗത്തില്‍ ഉണ്ടാകും. മരിയാ വാള്‍ത്തോര്‍ത്തയോട് ഈശോ… Read More
ദൈവതിരുമനസിന് വിധേയപ്പെടാന്‍ പ്രായോഗികനിര്‍ദേശങ്ങള്‍
. ബാഹ്യമായ കാര്യങ്ങളില്‍ ദൈവേച്ഛയുമായി ഐക്യപ്പെടുക. ചൂട്, തണുപ്പ്, മഴ, വെയില്‍ എന്നിവ മാറിമാറി വരുമ്പോള്‍ ദൈവഹിതത്തിന് വിട്ടുകൊടുത്ത് നന്ദി പറയുക. . വ്യക്തിപരമായ കാര്യങ്ങള്‍ സ്വാഭാവികമായി സംഭവിക്കുമ്പോഴും ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കുക. വിശപ്പ്, ദാഹം, യാത്രാക്ലേശം, സല്‍പ്പേര് നശിക്കുക ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും സമര്‍പ്പണം ശീലിക്കുക. . പ്രകൃത്യായുള്ള നമ്മുടെ പോരായ്മകള്‍, ബലഹീനതകള്‍, കഴിവുകുറവുകള്‍ എന്നിവ ദൈവകരങ്ങളില്‍നിന്ന്… Read More
വിശുദ്ധ എവുപ്രാസ്യാമ്മ പ്രാര്‍ത്ഥിച്ചു:
നിത്യപിതാവേ, അങ്ങേ തിരുമനസ് എല്ലാ ക്ഷണനേരത്തിലും സകലതിലും പരിപൂര്‍ണമായി നിറവേറ്റുന്നതിനുവേണ്ടി എന്നെ മുഴുവനും ഒരു സ്‌നേഹബലിയായി അങ്ങേക്ക് കാഴ്ചവയ്ക്കുന്നു.
വിശുദ്ധ ഡൊമിനിക് സാവിയോയുടെ ടൈംടേബിള്‍
ഞായര്‍ പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിക്ക് തിങ്കള്‍ ആത്മീയവും ഭൗതികവുമായ ഉപകാരികള്‍ക്ക് ചൊവ്വ നാമഹേതുകവിശുദ്ധനായ ഡൊമിനിക്കിന്റെയും കാവല്‍ദൂതന്റെയും ബഹുമാനത്തിന് ബുധന്‍ വ്യാകുലമാതാവിന്റെ സ്തുതിക്ക്, പാപികളുടെ മാനസാന്തരത്തിന് വ്യാഴം ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വെള്ളി ഈശോയുടെ പീഡാനുഭവത്തിന്റെ മഹത്വത്തിന് ശനി പരിശുദ്ധ കന്യാമറിയത്തിന്റെ സ്തുതിക്ക്
ലോകം മുഴുവന്‍ സഞ്ചരിച്ചിട്ട്…
ഭൂമിയുടെ സൗന്ദര്യത്തോട് ചോദിക്കുക, കടലിന്റെ സൗന്ദര്യത്തോട് ചോദിക്കുക, സ്വയം വികസിച്ച് പ്രസരിക്കുന്ന വായുവിന്റെ സുഗന്ധത്തോട് ചോദിക്കുക, ആകാശത്തിന്റെ സൗന്ദര്യത്തോട് ചോദിക്കുക. ഇവയെല്ലാം ഉത്തരം നല്കും. അവയുടെ സൗന്ദര്യം അവയുടെ പ്രഖ്യാപനമാണ്. മാറ്റത്തിന് വിധേയമായ ഈ സുന്ദരവസ്തുക്കളെ സൃഷ്ടിച്ചത് മാറ്റമില്ലാത്ത സുന്ദരനല്ലാതെ മറ്റാര്? വിശുദ്ധ അഗസ്റ്റിന്‍