Tit bits – Page 7 – Shalom Times Shalom Times |
Welcome to Shalom Times

ഈശോയെ സംപ്രീതനാക്കാന്‍…

ഈശോയെ സംപ്രീതനാക്കാന്‍ താന്‍ എന്ത് ചെയ്യണം എന്ന് സിസ്റ്റര്‍ നതാലിയ ഈശോയോട് ആരാഞ്ഞു. അവിടുന്ന് പറഞ്ഞു: ”നീ ഇരിക്കുകയോ കിടക്കുകയോ എന്ത് ചെയ്താലും സാരമില്ല. നിനക്ക് എന്തുവേണമെങ്കിലും ചെയ്യാം. കായികാഭ്യാസവും ആകാം. നീ എപ്പോഴും എന്റെ ചാരെ ഉണ്ടായിരിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്യണമെന്നതിലാണ് കാര്യം. നീ എന്നില്‍നിന്നും ഒരിക്കലും പുറത്തേക്ക് ചുവടുവച്ച് ഇറങ്ങരുത്. നിന്റെ ചിന്തകള്‍… Read More

കൈ വിച്ഛേദിച്ചവന് സ്‌നേഹസമ്മാനം സൗഖ്യം

തിരുസഭയെ പീഡിപ്പിച്ചിരുന്ന അധികാരിയായിരുന്നു ഉംബ്രിയായിലെ ഗവര്‍ണറായിരുന്ന വെനൂസ്റ്റ്യന്‍. അദ്ദേഹം സ്‌പൊളേറ്റോയിലെ ബിഷപ്പായിരുന്ന വിശുദ്ധ സബീനൂസിനോട് ഒരു വിഗ്രഹത്തെ ആരാധിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിഷപ് അതിന് തയാറായില്ല. മാത്രവുമല്ല ആ വിഗ്രഹം കഷ്ണങ്ങളായി ചിതറിച്ചുകളഞ്ഞു. ശിക്ഷയായി ബിഷപ്പിന്റെ കൈ ഗവര്‍ണര്‍ വിച്ഛേദിച്ചു. നാളുകള്‍ കഴിഞ്ഞപ്പോള്‍ വെനൂസ്റ്റ്യന് കണ്ണുകളില്‍ അതികഠിനമായ വേദന. സഹായം ചോദിച്ച് സമീപിച്ചത് ബിഷപ് സബീനൂസിനെത്തന്നെ. അദ്ദേഹം… Read More

പരിഹാരജപം

പ്രിയമുള്ള യേശുവിന്റെയും മറിയത്തിന്റെയും സ്‌നേഹനിര്‍ഭരഹൃദയങ്ങളേ, നിങ്ങളുടെ ഹൃദയങ്ങളിലെ സ്‌നേഹജ്വാലകള്‍ എന്റെ സ്വാഭീഷ്ടത്തെ ദഹിപ്പിച്ചുകളയട്ടെ. സ്‌നേഹരക്ഷകാ, എത്രയും പരിശുദ്ധ മാതാവേ, എന്റെ ഓരോ വിചാരവും വാക്കും പ്രവൃത്തിയും എന്റെ എല്ലാ പാപങ്ങള്‍ക്കും ലോകം മുഴുവന്റെയും പാപങ്ങള്‍ക്കും പരിഹാരമായി സ്വീകരിക്കണമേ. സ്‌നേഹ ഈശോയേ, അങ്ങയുടെ ഉദാരമായ കാരുണ്യം ഓരോ ആത്മാവിലേക്കും അവിരാമം ഒഴുകട്ടെ. പ്രിയ മാതാവേ, പാപികളുടെ സങ്കേതമായ… Read More

കുഞ്ഞിനെപ്പോലെ ചെയ്യാമോ?

ഒരു കുഞ്ഞ് അല്പം ബുദ്ധിയുറയ്ക്കുമ്പോഴേതന്നെ തന്റെ അപ്പനും അമ്മയ്ക്കുംവേണ്ടി എങ്ങനെ അധ്വാനിക്കാം എന്ന് ചിന്തിക്കുമോ? ഇല്ല. പകരം ആ കുഞ്ഞ് മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയാണ് ചെയ്യുക. കെട്ടിപ്പിടിക്കുക, ഉമ്മവയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യും. അതാകട്ടെ മാതാപിതാക്കള്‍ക്ക് ഏറെ സന്തോഷമാണുതാനും. ഇതുപോലെ നമ്മുടെ മറ്റ് പ്രവൃത്തികളെക്കാളും അധ്വാനങ്ങളെക്കാളുമെല്ലാം ഉപരി ദൈവത്തിന് താത്പര്യം നമ്മുടെ സ്‌നേഹത്തിലാണ്. അതിനാല്‍ത്തന്നെ പ്രാര്‍ത്ഥനയില്‍… Read More

പരുന്തിന്റെ വിജയരഹസ്യം

പരുന്ത് സര്‍പ്പത്തെ നേരിടുകയാണങ്കില്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് യുദ്ധരംഗം ഭൂമിയില്‍നിന്ന് അന്തരീക്ഷത്തിലേക്ക് മാറ്റും. അതിനായി സര്‍പ്പത്തെ കൊത്തിയെടുത്ത് പറക്കും. എന്നിട്ട് അതിനെ സ്വതന്ത്രമാക്കും. എന്നാല്‍ അന്തരീക്ഷത്തില്‍ സര്‍പ്പത്തിന് എന്ത് ശക്തിയാണ് പ്രകടിപ്പിക്കാന്‍ കഴിയുക? അത് നിസ്സഹായമായിപ്പോകുകയേയുള്ളൂ. ഇതുതന്നെയാണ് ആത്മീയജീവിതത്തിലും നാം ചെയ്യേണ്ടത്. ശത്രുവായ പിശാചിന് ജയിക്കാന്‍ എളുപ്പമുള്ള പാപസാഹചര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവനുമായി പോരാട്ടമരുത്. പകരം… Read More

മുന്തിരി വിളയണോ അതോ…?

വിശുദ്ധ ജോണ്‍ മരിയ വിയാനി പറഞ്ഞ ഒരു സംഭവം. വിശുദ്ധ ഹിലാരിയോണ്‍ ഒരിക്കല്‍ ശിഷ്യന്‍മാരോടൊപ്പം തന്റെ കീഴിലുള്ള ആശ്രമങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു. യാത്രയ്ക്കിടെ ഒരു ഏകാന്തവാസിയുടെ ഭവനത്തിനടുത്തെത്തി. അയാളുടെ മുന്തിരിത്തോട്ടത്തെ സമീപിക്കാന്‍ ശ്രമിച്ചപ്പോഴേക്കുംതന്നെ അതിന്റെ വിവിധഭാഗങ്ങളില്‍ കാവല്‍നിന്നിരുന്നവര്‍ വിശുദ്ധന്റെയും ശിഷ്യരുടെയും നേര്‍ക്ക് അതാ കല്ലും മണ്ണും വാരി എറിയുന്നു! അവര്‍ വേഗം അവിടെനിന്ന് രക്ഷപ്പെട്ടു. അല്പദൂരം… Read More

മുട്ടുവേദനയ്‌ക്കൊരു പ്രാര്‍ത്ഥന!

എഴുപതു വയസ്സായ അമ്മയ്ക്ക് മുട്ടുവേദന. മാസങ്ങളായി തീക്ഷ്ണതയോടെ അമ്മ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എത്ര പ്രാര്‍ത്ഥിച്ചിട്ടും മാറുന്നില്ല. അമ്മ പരിഭവപ്പെട്ടു, ”ദൈവമേ, എഴുപതു വയസ്സുവരെ രോഗമെന്നും പറഞ്ഞ് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല. ഈ വയസ്സുകാലത്ത് നീ എന്തിനാ എന്നെ കഷ്ടപ്പെടുത്തുന്നത്.” അമ്മ ഒരു ശബ്ദം കേട്ടു, ”മക്കളാരും നോക്കാനില്ലേ?” അല്പം അമ്പരപ്പോടെ അമ്മ മറുപടി പറഞ്ഞു, ”മക്കളെല്ലാവരും പൊന്നുപോലെ… Read More

അഴുക്കുപുരളാതെ സൂക്ഷിക്കാന്‍….

പന്തക്കുസ്തായ്ക്കുശേഷം പരിശുദ്ധാത്മപ്രേരണയാല്‍ യാക്കോബ് ശ്ലീഹാ സ്‌പെയ്‌നിലേക്കാണ് സുവിശേഷവുമായി പോയത്. എന്നാല്‍ ഏറെ അധ്വാനിച്ചിട്ടും കാര്യമായ ഫലപ്രാപ്തി അവിടെയുണ്ടായില്ല. ജനങ്ങള്‍ സുവിശേഷം സ്വീകരിക്കാതെ പോകുന്നത് കണ്ട യാക്കോബ് ശ്ലീഹാ തളര്‍ന്നു. തപിക്കുന്ന മനസോടെ സരഗോസ എന്ന സ്ഥലത്തെ എബ്രോ നദിയുടെ കരയില്‍ ശ്ലീഹാ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നപ്പോള്‍ ഒരു സ്തൂപത്തിന്റെ മുകളില്‍ മാതാവ് പ്രത്യക്ഷയായി. ഉണ്ണിയേശുവിനെയും വഹിച്ചുനില്ക്കുന്ന തന്റെ… Read More

ഈശോ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന

എന്റെ കര്‍ത്താവേ, അങ്ങ് ചെയ്തതുപോലെ സഹനങ്ങളെ സ്‌നേഹിക്കാനുള്ള കൃപ എനിക്ക് നല്‍കണമേ! അങ്ങ് ചെയ്തതുപോലെ കുരിശുവഹിക്കാനുള്ള കൃപ  എനിക്ക് നല്‍കണമേ! ഓ എന്റെ കര്‍ത്താവേ! എന്റെ എല്ലാ പ്രവൃത്തികളിലും അങ്ങയെ എപ്പോഴും മഹത്വപ്പെടുത്താനും അങ്ങയുമായുള്ള ഐക്യത്തില്‍ സദാ വ്യാപരിക്കുന്നതിനും അങ്ങയുടെ ഹിതം തിരിച്ചറിഞ്ഞ് അത് നിറവേറ്റാനും വേണ്ട കൃപ എനിക്ക് നല്‍കണമേ. യേശുവിന്റെ അമ്മയായ മറിയമേ,… Read More

നിത്യരക്ഷ സ്വന്തമാക്കാനുള്ള സമയം

ഹംഗറിയിലെ പ്രവാചിക എന്നറിയപ്പെടുന്ന സിസ്റ്റര്‍ നതാലിയക്ക് പലപ്പോഴായി സ്വര്‍ഗം ലോകത്തിനായുള്ള സന്ദേശങ്ങള്‍ നല്കിയിരുന്നു. ഒരിക്കല്‍ സിസ്റ്റര്‍ നതാലിയ ഈശോയോട് ചോദിച്ചു, ”നിത്യരക്ഷ എന്തിനെ ആശ്രയിച്ചാണിരിക്കുന്നത്?” ഈശോ മറുപടി നല്കി, ”ഇന്നത്തെ ഒരു ദിവസത്തെയോ ഇന്നലെയെയോ ആശ്രയിച്ചല്ല നിത്യരക്ഷ. 40 വര്‍ഷം മുമ്പുള്ള ഒരു ദിവസത്തെ ആശ്രയിച്ചുമല്ല. പകരം അന്ത്യനിമിഷത്തെ ആശ്രയിച്ചാണ് നിത്യരക്ഷ. അതുകൊണ്ട് പാപങ്ങളെക്കുറിച്ച് നിരന്തരം… Read More