Tit bits – Page 5 – Shalom Times Shalom Times |
Welcome to Shalom Times

കുമ്പസാരിപ്പിച്ചത് ആ ദൃശ്യം!

ഏറെ നിരാശയോടുകൂടിയാണ് ധ്യാനകേന്ദ്രത്തിലെ നിത്യാരാധന ചാപ്പലില്‍ പോയിരുന്നത്. കുമ്പസാരത്തിന്റെ അര്‍ത്ഥശൂന്യതയായിരുന്നു മനസുനിറയെ. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോള്‍ കുമ്പസാരിക്കുക, ഏറ്റുപറഞ്ഞ പാപങ്ങള്‍തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക. ഇങ്ങനെയുള്ള കുമ്പസാരംതന്നെ നിര്‍ത്തേണ്ട കാലമായില്ലേ എന്നുപോലും ചിന്തിച്ചു. പെട്ടെന്നാണ് യുദ്ധമുഖത്ത് പരിക്കേറ്റ് ചികിത്സയിലായിരിക്കുന്ന പട്ടാളക്കാരെ കാണാന്‍ സര്‍വ്വസൈന്യാധിപന്‍ വരുന്ന ദൃശ്യം മനസില്‍ തെളിഞ്ഞത്. ഈ ഭടന്മാര്‍ക്ക് പരിക്കേറ്റത് അവര്‍… Read More

ഫലപുഷ്ടിയുണ്ടാകാന്‍

എളിമ എന്നര്‍ത്ഥമുള്ള Humility എന്ന ഇംഗ്ലീഷ് പദം humus എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. ഫലപുഷ്ടമായ ഭൂമി എന്നാണ് പ്രസ്തുത ലത്തീന്‍വാക്കിന്റെ അര്‍ത്ഥം. ഭൂമി എല്ലാവരാലും ചവിട്ടിമെതിക്കപ്പെടുന്നു. ചപ്പുചവറുകള്‍ നാം ഭൂമിയിലേക്കെറിയുന്നു. പക്ഷേ അത് നിശബ്ദമായി മലിനവസ്തുക്കളില്‍നിന്നു സമ്പത്ത് പുറപ്പെടുവിക്കുന്നു. അത് മഴയുടെ നേര്‍ക്കു തുറന്നിരിക്കുന്നതും നാം വിതയ്ക്കുന്ന ഏതു വിത്തും സ്വീകരിക്കാന്‍ സന്നദ്ധവുമാണ്. എന്തും… Read More

കരയിപ്പിച്ച 50 ഡോളര്‍ !

ലിന്‍ഡാ ഷൂബര്‍ട്ട് എന്ന വനിതയുടെ അനുഭവം. ഒരു ദിവസം അവര്‍ ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവേ, അവരുടെ സുഹൃത്തായ കരോള്‍ തൊട്ടരികില്‍ വന്നിരുന്നു. അപ്പോള്‍ ഈശോനാഥന്‍ ലിന്‍ഡയോട് ഇങ്ങനെ ചോദിച്ചു, ‘നിന്റെ ബാഗിലുള്ള 50 ഡോളര്‍ എന്റേതാണോ?’ ‘അതേ നാഥാ’ എന്നു ലിന്‍ഡ ഉത്തരം പറഞ്ഞു. ‘അത് കരോളിനു കൊടുക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.’ ലിന്‍ഡക്ക് മറുത്തു പറയുന്നതിനാണ് ആദ്യം തോന്നിയത്.… Read More

ധ്യാനഗുരു പറഞ്ഞ കഥ

ഉപ്പ് എന്നതിന്റെ രാസനാമമാണ് സോഡിയം ക്ലോറൈഡ്. സോഡിയവും ക്ലോറിനും ചേര്‍ന്നതാണ് ഉപ്പ് എന്നാണ് അതിനര്‍ത്ഥം. വാസ്തവത്തില്‍, ഖരാവസ്ഥയിലുള്ള ലോഹമായ സോഡിയം ഒരു വിഷപദാര്‍ത്ഥംകൂടിയാണ്. ക്ലോറിനാകട്ടെ ഒരു വിഷവാതകവും. എന്നാല്‍ ഇവ രണ്ടും ഒന്നിച്ചുചേരുമ്പോള്‍ ഭക്ഷണത്തിന് രുചി ചേര്‍ക്കുന്ന ഉപ്പ് രൂപപ്പെടുന്നു. പരസ്പരം ഒന്നിച്ചുചേര്‍ന്നപ്പോള്‍ വിഷഗുണമില്ലാത്ത വസ്തുവാണ് രൂപംകൊണ്ടത്. മാത്രവുമല്ല ഉപ്പ് ഭക്ഷണത്തില്‍ അലിഞ്ഞുചേര്‍ന്ന് രുചി പകരുന്ന… Read More

ആ ആഗ്രഹം ഈശോയുമായി പങ്കുവച്ചു…

ഞാന്‍ അധ്യാപനജീവിതത്തില്‍നിന്ന് രണ്ടുവര്‍ഷംമുമ്പ് റിട്ടയര്‍ ചെയ്തിരുന്നു. കൃഷിയോട് വളരെ താല്‍പര്യം ഉള്ളതിനാല്‍ രണ്ടുവര്‍ഷമായി കൃഷിയില്‍ ശ്രദ്ധിച്ചുപോന്നു. ആഴ്ചയില്‍ അഞ്ചുദിവസവും കൃഷിയില്‍ ശ്രദ്ധിച്ചു. രണ്ടു വര്‍ഷത്തെ കണക്കുകള്‍ നോക്കിയപ്പോള്‍ കൃഷിയില്‍ വലിയ ലാഭം കണ്ടില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു, മൂന്നുദിവസം കൃഷിയും രണ്ടുദിവസം പാര്‍ട്ട്‌ടൈം ജോലിയും നോക്കാമെന്ന്. എന്റെ ഈ ആഗ്രഹം ഞാന്‍ ഈശോയുമായി പങ്കുവച്ചു. ഒരു… Read More

അവള്‍ കൊന്തചൊല്ലുകയായിരുന്നു, അപ്പോള്‍…

ഞാനൊരു വളം-കീടനാശിനി വ്യാപാരിയാണ്. ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പുണ്ടായ ഒരനുഭവം പങ്കുവയ്ക്കട്ടെ. അന്ന് ഞാന്‍ കമ്പനിയുടെ വകയായുള്ള വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. കടയില്‍ മറ്റ് ജോലിക്കാര്‍ക്കൊപ്പം എന്റെ ഭാര്യയാണ് ഉണ്ടായിരുന്നത്. ഉദ്ദേശം മൂന്നുമണി കഴിഞ്ഞിട്ടുണ്ട്. അവള്‍ കടയുടെ മുന്‍ഭാഗത്ത് മേശയും കസേരയും എടുത്തിട്ട് ഇരിക്കുകയായിരുന്നു. ആ സമയത്ത് സ്ഥിരമായി അവള്‍ കൊന്ത ചൊല്ലാറുണ്ട്. അന്നും പതിവുപോലെ കൊന്ത… Read More

വെള്ളപ്പൊക്കം തടഞ്ഞ തിരുവചനം…

പുഴയുടെ അരികിലാണ് എന്റെ വീട്. മുമ്പുണ്ടായ പ്രളയത്തില്‍ വീടിനും പറമ്പിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ കാലവര്‍ഷം അടുക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ ഭീതിയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രായമായ അപ്പനും അമ്മയും കൂടെ എന്റെ ഭാര്യയും കുഞ്ഞുമക്കളുമടങ്ങുന്ന കുടുംബം മറ്റ് വീടുകളില്‍ ആശ്രയം തേടി പോകേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം കര്‍മ്മലീത്ത സന്യാസിനിയായ സഹോദരി എന്റെ… Read More

വാട്ട്‌സാപ്പ് മെസേജില്‍ ദൈവഹിതം

ഇക്കഴിഞ്ഞ ജൂണ്‍മാസം. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ കനത്ത മഴ. മക്കള്‍ മൂന്ന് പേരും സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ ഒരു ചെറിയ പാലമുണ്ട്. അതില്‍ വെള്ളം കയറിയാല്‍ സ്‌കൂള്‍ നേരത്തേ വിടേണ്ടിവരും. അങ്ങനെയൊരു ആശങ്കയുള്ളതിനാല്‍ത്തന്നെ അന്നത്തെ ദിവസം ഫലപ്രദമായി ക്ലാസ് നടക്കാനും സാധ്യത കുറവ്. മൂത്ത മകനാണെങ്കില്‍ അന്ന് രാവിലെ വിശുദ്ധ കുര്‍ബാനയില്‍ സഹായിയാകേണ്ടതുണ്ട്. ദൈവാലയത്തിലെ… Read More

പര്‍വതാരോഹകന്റെ ദിവ്യകാരുണ്യം

പര്‍വതാരോഹണം ജോര്‍ജി എന്ന യുവാവിന് ഹരമായിരുന്നു. മറ്റൊരു പ്രത്യേകതയും ഈ യുവാവിനുണ്ടായിരുന്നു; അനുദിനം ദിവ്യബലിയില്‍ ഭക്തിയോടെ പങ്കുചേരും, ദിവ്യകാരുണ്യം സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ യാതൊരു അനക്കവുമുണ്ടാകില്ല. കണ്ണുകളടച്ച്, മുട്ടിന്മേല്‍ത്തന്നെ ഒരേയൊരു നില്പ്പാണ്. ആ സമയത്ത് ആര്‍ക്കും അവനെ ഉണര്‍ത്താന്‍ കഴിയില്ല. എന്തെല്ലാം സംഭവിച്ചാലും, ഇനി തേനീച്ചക്കൂട്ടം വന്ന് കുത്തിയാലും അവന്‍ അറിയുകയേയില്ല. അത്രയധികമായി ദിവ്യകാരുണ്യ ഈശോയുമായി… Read More

ഭാഗ്യവാന്‍മാരായ ദരിദ്രര്‍ ആര്?

ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍; എന്തുകൊെണ്ടന്നാല്‍ സ്വര്‍ഗരാജ്യം അവരുടേതാണ്” എളിമയെക്കുറിച്ച് ഏറ്റം പ്രധാനപ്പെട്ട പാഠമാണിത്. ദരിദ്രര്‍ എന്നതിന് ഭൗതിക ദാരിദ്ര്യം അനുഭവിക്കുന്നവര്‍ എന്നല്ല അര്‍ത്ഥം. ദൈവഭയമുള്ളവരും പരീക്ഷണഘട്ടങ്ങളിലും ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുന്നവരുമായ വ്യക്തികളെന്നാണ്. നമ്മില്‍ത്തന്നെയോ മറ്റേതെങ്കിലും സൃഷ്ടികളിലോ വിശ്വാസമര്‍പ്പിക്കുന്നതില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞിരിക്കുന്നതാണ് എളിമയുടെ പൂര്‍ണത. വിശുദ്ധ അഗസ്റ്റിന്‍ എളിമയെയും ആദ്ധ്യാത്മിക അര്‍ത്ഥത്തിലുള്ള ദാരിദ്ര്യത്തെയും ഒന്നായിട്ടാണ് കാണുന്നത്. പൂര്‍ണമായ… Read More