ഭാഗ്യവാന്‍മാരായ ദരിദ്രര്‍ ആര്? – Shalom Times Shalom Times |
Welcome to Shalom Times

ഭാഗ്യവാന്‍മാരായ ദരിദ്രര്‍ ആര്?

ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍; എന്തുകൊെണ്ടന്നാല്‍ സ്വര്‍ഗരാജ്യം അവരുടേതാണ്” എളിമയെക്കുറിച്ച് ഏറ്റം പ്രധാനപ്പെട്ട പാഠമാണിത്.
ദരിദ്രര്‍ എന്നതിന് ഭൗതിക ദാരിദ്ര്യം അനുഭവിക്കുന്നവര്‍ എന്നല്ല അര്‍ത്ഥം. ദൈവഭയമുള്ളവരും പരീക്ഷണഘട്ടങ്ങളിലും ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുന്നവരുമായ വ്യക്തികളെന്നാണ്. നമ്മില്‍ത്തന്നെയോ മറ്റേതെങ്കിലും സൃഷ്ടികളിലോ വിശ്വാസമര്‍പ്പിക്കുന്നതില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞിരിക്കുന്നതാണ് എളിമയുടെ പൂര്‍ണത.
വിശുദ്ധ അഗസ്റ്റിന്‍ എളിമയെയും ആദ്ധ്യാത്മിക അര്‍ത്ഥത്തിലുള്ള ദാരിദ്ര്യത്തെയും ഒന്നായിട്ടാണ് കാണുന്നത്. പൂര്‍ണമായ ദാരിദ്ര്യം പരിശീലിച്ചവന്‍ തനിക്ക് ഒന്നുമില്ലെന്നുമാത്രമല്ല, താന്‍ ഒന്നുമില്ലായ്മയാണ് എന്നുകൂടി സമ്മതിക്കുന്നു.
‘ഏറ്റം പ്രയാസകരമായ സുകൃതം’