വിശുദ്ധ ഫൗസ്റ്റീന പറയുന്നു: ”ദൈവേഷ്ടം നിറവേറ്റുന്നതിലാണ് പുണ്യപൂര്‍ണത നേടാനുള്ള പരിശ്രമവും വിശുദ്ധിയും അടങ്ങിയിരിക്കുന്നത്.” മൂന്ന് ഘട്ടങ്ങളിലൂടെയാണ് ദൈവേഷ്ടം നിറവേറ്റുക എന്ന പ്രക്രിയ പൂര്‍ണതയിലെത്തുന്നത്.
നമ്മുടെ ഹിതം ദൈവഹിതത്തോട് അനുരൂപപ്പെടുത്തുന്നതാണ് ഒന്നാം ഘട്ടം.
രണ്ടാം ഘട്ടമാകട്ടെ ദൈവഹിതത്തിന് നമ്മുടെ ഹിതം അടിയറവ് വയ്ക്കുന്നതാണ്.
മൂന്നാം ഘട്ടത്തില്‍ നമ്മുടെ ഹിതം എന്നതുതന്നെ നിലനില്ക്കുന്നില്ല, ദൈവഹിതംമാത്രം നിലനില്ക്കുന്നു. ഈ ഘട്ടത്തില്‍ ഒരു ആത്മാവ് ദൈവഹിതം എന്തെന്ന് അന്വേഷിക്കുന്നു, അത് നിവര്‍ത്തിക്കുന്നു.