സ്വയം പറയണം… – Shalom Times Shalom Times |
Welcome to Shalom Times

സ്വയം പറയണം…


ക്രൂശില്‍ ബന്ധിതനായ ഈശോയുടെമേല്‍ ദൃഷ്ടികളുറപ്പിച്ചുകൊണ്ട് നമുക്ക് സ്വയം പറയാം: എന്റെ പാപങ്ങള്‍ വഴി ഞാന്‍ ദൈവത്തോട് ചെയ്ത ദ്രോഹത്തിന് പരിഹാരം ചെയ്യുവാന്‍ എന്റെ രക്ഷകന് ഇതെല്ലാം സഹിക്കേണ്ടി വന്നു….
ഒരു ദൈവം നമ്മുടെ പാപങ്ങള്‍ക്ക് പരിഹാര ബലിയായി ലോകത്തിലേക്ക് വരുന്നു…. പാപത്തിന്റെ ബാഹ്യഛായ സ്വീകരിക്കുകയും നമ്മുടെ ദുഷ്‌കര്‍മ്മങ്ങളുടെ ഭാരം കുരിശില്‍ വഹിക്കുവാന്‍ തിരുമനസ്സാവുകയും ചെയ്തതുനിമിത്തം ഒരു ദൈവം വേദന അനുഭവിക്കുന്നു; ഒരു ദൈവം സകല പീഡനങ്ങളും സഹിക്കുന്നു; ഒരു ദൈവം കുരിശില്‍ മരിക്കുന്നു….

പ്രിയ ദൈവജനമേ, ആ കുരിശിനെ കാണുമ്പോള്‍ പാപത്തിന്റെ ദുഷ്ടത എത്ര വലുതെന്നും അതിനെ എത്ര വെറുപ്പോടുകൂടി വീക്ഷിക്കണമെന്നുമുള്ള ഒരു ബോധം നമ്മില്‍ ഉളവാക്കാം… നല്ലതുപോലെ ആത്മപരിശോധന ചെയ്ത്, കഴിഞ്ഞകാലത്തിലെ പാപങ്ങള്‍ക്ക് ഏതു വിധത്തിലുള്ള പരിഹാരമാണ് ചെയ്യേണ്ടതെന്ന് നമുക്കൊന്ന് നിശ്ചയിക്കുകയും നല്ല ദൈവത്തോട് കരുണ യാചിക്കുകയും ചെയ്യാം.
(വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ഞായറാഴ്ച പ്രസംഗത്തില്‍നിന്ന്)