തെറ്റ് ചെയ്ത ഭക്തനോട് ദൈവം ചോദിച്ചു, ”ഞാന്‍ നിന്നെ ശിക്ഷിക്കാന്‍ പോവുകയാണ്. എന്ത് ശിക്ഷയാണ് വേണ്ടതെന്ന് പറയുക?”
ഭക്തന്‍ ആകെ വിഷണ്ണനായി. ”ദൈവമേ, ക്ഷമിക്കണേ. എന്നെ ശിക്ഷിക്കരുതേ… ഇനി ഞാന്‍ പാപം ചെയ്യില്ല.”
അപ്പോഴാണ് മറ്റൊരു ഭക്തനും പാപം ചെയ്തതായി ദൈവം കണ്ടത്. അയാളോടും ദൈവം ചോദിച്ചു എന്ത് ശിക്ഷയാണ് വേണ്ടതെന്ന്.
പാപം നിമിത്തം ദൈവത്തെ വേദനിപ്പിച്ചതില്‍ ഹൃദയനോവോടെ നിന്ന ആ മനുഷ്യന്‍ കുനിഞ്ഞ ശിരസോടെ പറഞ്ഞു, ”എന്തു ശിക്ഷ വേണമെങ്കിലും തന്നോളൂ ദൈവമേ… ഇനിയും അങ്ങയുടെ ഭക്തനായി എന്നെ സ്വീകരിച്ചാല്‍മാത്രം മതി.”
ദൈവത്തിന് സന്തോഷമായി. അവിടുന്ന് ആദ്യത്തെ മനുഷ്യനോട് പറഞ്ഞു, ”നോക്കൂ. ഈ സ്‌നേഹമാണ് ഞാന്‍ അഭിലഷിക്കുന്നത്. ആരെയും ശിക്ഷിക്കാന്‍ എനിക്ക് ആഗ്രഹമില്ല.”
”സ്‌നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു” (1 പത്രോസ് 4/8).