ഒരു പട്ടാളക്കാരന്‍ മരുഭൂപിതാവായിരുന്ന മിയൂസിനെ സമീപിച്ച് ചോദിച്ചു, ”പ്രായശ്ചിത്തം ചെയ്യണമെന്ന് പറയുന്നതെന്തിനാണ്? ദൈവം പ്രായശ്ചിത്തം സ്വീകരിക്കുമോ?”
മിയൂസ് അദ്ദേഹത്തോട് ചോദിച്ചു, ”നിങ്ങളുടെ മേലങ്കി അല്പം കീറിയെന്ന് കരുതുക. ഉടനെ നിങ്ങള്‍ അതെടുത്ത് എറിഞ്ഞുകളയുമോ?”
”ഇല്ല, ഒരിക്കലുമില്ല. അത് തയ്ച്ച് വീണ്ടും ഉപയോഗിക്കും.”
”കേവലം ഒരു മേലങ്കിയെക്കുറിച്ച് നിങ്ങള്‍ ഇത്ര കരുതല്‍ കാണിക്കുന്നെങ്കില്‍ തന്റെ സൃഷ്ടിയായ മനുഷ്യന് അല്പം കുറവ് സംഭവിച്ചെന്ന് കരുതി ഉപേക്ഷിക്കാന്‍ ദൈവത്തിന് സാധിക്കുമോ? പ്രായശ്ചിത്തത്താല്‍ കുറവ് നീക്കി അവനെ വീണ്ടെടുക്കുകയില്ലേ?”