ലിയോ പതിമൂന്നാമന്‍ പാപ്പ 1890 ഏപ്രില്‍ 5-ന് അംഗീകാരം നല്കിയ ഭക്തിയാണിത്. പാരമ്പര്യമനുസരിച്ച്, യേശുവിന്റെ കല്ലറയില്‍നിന്ന് ഒരു കത്ത് ലഭിച്ചു.
അതില്‍ വിവരിച്ചിരിക്കുന്നത് അവിടുന്ന് അനുഭവിച്ച പീഡാസഹനങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ്. ഈ കത്ത് കൈവശം സൂക്ഷിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമോ അപകടകരമോ ആയ മരണത്തില്‍നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. താന്‍ സഹിച്ച പീഡകള്‍ എന്തെല്ലാമായിരുന്നു എന്ന് എണ്ണംസഹിതം യേശുതന്നെ വിശദമാക്കുന്ന ആ കത്ത് ഇപ്രകാരമാണ്:
ആയുധധാരികളായ പടയാളികളുടെ എണ്ണം 150 ആയിരുന്നുവെന്ന് അറിയുക. ഞാന്‍ ബന്ധിക്കപ്പെട്ടപ്പോള്‍ എന്നെ വലിച്ചിഴച്ചത് 23 പേരായിരുന്നു. എന്റെ ശിക്ഷകരായത് 83 പേര്‍. 150 അടികളാണ് എന്റെ ശിരസിലേറ്റത്. ഉദരത്തില്‍ ഏറ്റ അടികള്‍ 108; തോളിലേറ്റുവാങ്ങിയ മര്‍ദനങ്ങള്‍ 80; കയറുകള്‍കൊണ്ട് ബന്ധിച്ച് മുടിയില്‍ പിടിച്ച് വലിച്ചത് 24 തവണയാണ്. മുഖത്ത് തുപ്പലുകള്‍ ഏറ്റുവാങ്ങിയത് 180 തവണ; ശരീരം മുഴുവന്‍ മര്‍ദനം ഏറ്റുവാങ്ങിയത് 6666 തവണ. ശിരസില്‍ ഇടിക്കപ്പെട്ടത് 110 തവണയാണ്. എന്നെ അവര്‍ ഉന്തുകയും തള്ളുകയും ചെയ്തു. 12 മണിയായപ്പോള്‍ മുടിയില്‍ പിടിച്ച് പൊക്കി. മുള്ളുകള്‍കൊണ്ട് കുത്തുകയും 23 തവണ താടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു.
20 മുറിവുകള്‍ ശിരസില്‍ ഞാന്‍ ഏറ്റുവാങ്ങി. മുള്ളുകള്‍ 72 എണ്ണമായിരുന്നു. തലയില്‍ മുള്‍മുനയേറ്റത് 110 തവണയാണ്. നെറ്റിയില്‍ മാരകമായി മുള്‍മുനയേറ്റത് 3 തവണ. അതിനെല്ലാം ശേഷം ചാട്ടകൊണ്ട് അടിക്കപ്പെടുകയും പരിഹാസരാജാവായി വേഷമണിയിക്കപ്പെടുകയും ചെയ്തു. ശരീരം ആകമാനം ഏറ്റ മുറിവുകള്‍ 1000. കാല്‍വരിയിലേക്ക് എന്നെ നയിച്ച പടയാളികളുടെ എണ്ണം 608; അതില്‍ എന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നത് മൂന്നുപേര്‍. എന്നെ പരിഹസിച്ചവര്‍ 1008. ഞാന്‍ ചിന്തിയ രക്തത്തുള്ളികള്‍ 28,340.
യേശുവിന്റെ തിരുരക്തത്തുള്ളികളോടുള്ള ഭക്തിയെപ്രതി 2 സ്വര്‍ഗസ്ഥനായ…,
2 നന്മനിറഞ്ഞ…, 2 ത്രിത്വസ്തുതി എന്നിവ ദിവസേന മൂന്ന് വര്‍ഷത്തേക്ക് ചൊല്ലുകയാണെങ്കില്‍ 5 കൃപകള്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.
*പൂര്‍ണദണ്ഡവിമോചനവും പാപപ്പൊറുതിയും
*ശുദ്ധീകരണസ്ഥലത്തെ വേദനകളില്‍നിന്ന് മോചനം
*മൂന്ന് വര്‍ഷം ചൊല്ലിത്തികയ്ക്കുംമുമ്പ് മരിച്ചാലും മൂന്ന് വര്‍ഷം ചൊല്ലിയതുപോലെതന്നെ പരിഗണിക്കപ്പെടും.
*മരണം വിശ്വാസത്തിനുവേണ്ടി രക്തം ചിന്തിയുള്ള മരണമായി പരിഗണിക്കപ്പെടും.
*ചൊല്ലുന്നവരുടെയും അവരുടെ നാലാം തലമുറവരെയുള്ള പ്രിയപ്പെട്ടവരുടെയും ആത്മാക്കളെ അവിടുന്ന് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് സ്വീകരിക്കും.