”യേശുവിന്റെ തിരുഹൃദയത്തില്‍നിന്നാണ് സേവനങ്ങള്‍ ചെയ്യാനുള്ള ഊര്‍ജം ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ആയിരത്തോളം അംഗങ്ങളുള്ള എന്റെ സന്യാസസഭയില്‍ എല്ലാവരും പാലിക്കേണ്ട ഒരു നിയമം ഇതാണ്. ഓരോ സന്യാസിനിയും ഒരു മണിക്കൂര്‍സമയം നിര്‍ബന്ധമായും ദിവ്യകാരുണ്യസന്നിധിയില്‍ ഇരിക്കണം. എന്റെ സഹോദരികള്‍ ഈ നിയമം ഉപേക്ഷിക്കുന്നെങ്കില്‍ കര്‍ത്താവിനോട് എനിക്കൊന്ന് പ്രാര്‍ത്ഥിക്കാനുണ്ട്, നല്ല ദൈവമേ, അങ്ങ് എന്റെ സന്യാസസഭയെ ഇല്ലാതാക്കിക്കൊള്ളുക!”