ഇതൊരു വീട്ടമ്മയുടെ യഥാർഥ അനുഭവമാണ്. ഒരു ദിവസം ഉച്ചകഴിഞ്ഞ സമയത്ത് അവരുടെ വീട്ടിൽ ഒരു മനുഷ്യൻ വന്നു. അദ്ദേഹത്തിന് അവരുടെ ഭർത്താവിനെ കാണണം. ഭർത്താവ് വീട്ടിലില്ലെന്നും വരാൻ ഏറെ താമസിക്കുമെന്നും പറഞ്ഞെങ്കിലും താൻ കാത്തിരിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബിസിനസുകാരനായ ഭർത്താവിനെക്കുറിച്ചുള്ള മോശം വാർത്തകൾ പത്രത്തിൽ കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങാനെത്തിയ ആളാണ് അതെന്ന് അവർ സംസാരത്തിൽനിന്ന്… Read More
Tag Archives: Tit bits
സന്തോഷിക്കുക!
ഫ്രഞ്ച് വിപ്ലവകാലം. കാംപിയേഞ്ഞിലെ മഠത്തിൽനിന്ന് കൊലക്കളത്തിലേക്ക് നയിക്കപ്പെട്ടത് പതിനാറ് കർമലീത്താസന്യാസിനികൾ. സന്യാസവ്രതങ്ങൾ ഉപേക്ഷിക്കണം, രാഷ്ട്രത്തിന്റെ മേൽക്കോയ്മ അംഗീകരിച്ച് പ്രതിജ്ഞയെടുക്കണം- ഇത് രണ്ടുമാണ് അവരോട് ആവശ്യപ്പെട്ടിരുന്നത്. സന്യാസവസ്ത്രം നിർബന്ധപൂർവം മാറ്റി സെക്കുലർ വസ്ത്രമണിയിച്ചു. എന്നിട്ടും സന്യാസവ്രതം ഉപേക്ഷിക്കാൻ അവർ തയാറാവാതിരുന്നതിനാൽ ശിരച്ഛേദം (ഗില്ലറ്റിൻ) ചെയ്യാൻ വിധിച്ചു. ശിക്ഷ ഏറ്റുവാങ്ങാനുള്ള യാത്രയിൽ അവരിലൊരാളായ സിസ്റ്റർ മേരി ഹെൻട്രിയറ്റ സഹസന്യാസിനികളോട്… Read More
പരിശുദ്ധാരൂപിയോടുള്ള ജപം
ഓ പരിശുദ്ധാരൂപി, എന്റെ ആത്മാവിന്റെ സ്‌നേഹഭാജനമേ, അങ്ങയെ ഞാൻ ആരാധിക്കുന്നു. എന്നെ പ്രകാശിപ്പിക്കണമേ, എന്നെ നയിക്കണമേ, എന്നെ ശക്തിപ്പെടുത്തണമേ. ഞാൻ ചെയ്യേണ്ടത് എന്തെല്ലാമെന്ന് എന്നോട് പറയുക. അങ്ങ് എന്നോട് ആജ്ഞാപിച്ചാലും. അങ്ങ് എന്നിൽനിന്ന് ആവശ്യപ്പെടുന്ന എല്ലാത്തിനും ഞാൻ എന്നെത്തന്നെ വിധേയനാക്കിക്കൊള്ളാമെന്നും എനിക്ക് സംഭവിക്കുവാൻ അങ്ങ് അനുവദിക്കുന്നതെല്ലാം ഞാൻ സ്വീകരിച്ചുകൊള്ളാമെന്നും വാഗ്ദാനം ചെയ്യുന്നു. അങ്ങേ ഇഷ്ടം എന്നെ… Read More
വിവാഹവിശുദ്ധിയുടെ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്
അറ്റ്‌ലാന്റ/യുഎസ്എ: വിവാഹബന്ധത്തിന്റെ വിശുദ്ധി സംരക്ഷിക്കാൻ നിലകൊണ്ടതിന്റെ പേരിൽ വധിക്കപ്പെട്ട അഞ്ച് ഫ്രാൻസിസ്‌കൻ സന്യാസിമാരെ ഒക്ടോബർ 31-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് വച്ച് രക്തസാക്ഷിത്വം വരിച്ച ഇവർ ജോർജിയ രക്തസാക്ഷികൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫാ. പെഡ്രോ ഡി. കോർപ്പ, ഫാ. ബ്ലാസ് റോഡ്രിഗസ്, ഫാ. മിഗുവേൽ ഡി. അനിയോൺ, ബ്രദർ അന്റോണിയോ ഡി.… Read More
കുരുന്നുകളുടെ സുവിശേഷ പ്രഘോഷണം
11 വയസുള്ള ക്ലാരിസ, 10 വയസുകാരി ക്രിസ്റ്റൽ, 7 വയസ്സ് മാത്രമുള്ള ക്ലെയർ ഫ്യൂസിയ – മൂന്ന് കുരുന്നു സഹോദരിമാർ. സുവിശേഷത്തിന് സംഗീതംകൊണ്ട് ഈണംപകരുകയാണിവർ. നന്നേ ചെറുപ്പത്തിൽത്തന്നെ അമ്മയിൽനിന്നും പിയാനോ വായിക്കാനും പാടാനും പഠിച്ചു. ഈ കഴിവുകൾ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും മറ്റുള്ളവരെ ദൈവത്തിലേക്ക് ആകർഷിക്കുന്നതിനും ഉപയോഗിക്കുകയാണ് ഈ കുഞ്ഞുങ്ങൾ. ഗ്രേസ് കീസ് എന്നാണ് ഇവരുടെ സംഗീത… Read More
അത്ഭുതങ്ങൾക്ക് നന്ദി പറഞ്ഞാൽമാത്രം പോരാ…
സഹോദരങ്ങളായ രണ്ട് ആൺകുട്ടികൾ നഗരത്തിൽനിന്ന് സാധനങ്ങൾ വാങ്ങി സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നു. ആറും പതിനൊന്നും വയസായിരുന്നു അവരുടെ പ്രായം. സമയം വൈകുന്നേരം നാലുമണി. മദ്യപിച്ച് ബൈക്കുമായെത്തിയ ഒരാൾ നിയന്ത്രണം നഷ്ടപ്പെട്ട് അവർ സഞ്ചരിച്ച സൈക്കിളിൽ വന്ന് ഇടിച്ചു. അവർ മറിഞ്ഞുവീണു. പക്ഷേ ദേഹത്ത് പരിക്കുകളൊന്നും പറ്റിയില്ല. എന്നാൽ വീട്ടിലെത്തും മുമ്പേ മൂത്ത കുട്ടിക്ക് തലവേദന… Read More
നമുക്കെതിരെ പ്രവർത്തിക്കുന്നവരെ നേരിടുന്നതിന്…
ഒരു രോഗിയുടെ ശരീരത്തിൽ അട്ടകളെ കടിപ്പിക്കുവാൻ വൈദ്യൻ നിർദേശിക്കുന്നു. രോഗിയുടെ ശരീരത്തിൽനിന്ന് രക്തം വലിച്ചുകുടിക്കുമ്പോൾ ആ ജീവികളുടെ ലക്ഷ്യം, പറ്റുന്നിടത്തോളം രക്തം ആവേശപൂർവം ഊറ്റിക്കുടിക്കുക എന്നതാണ്. പക്ഷേ, വൈദ്യന്റെ ഉദ്ദേശ്യം ശരീരത്തിൽനിന്നും ദുഷിച്ച രക്തം നീക്കിക്കളഞ്ഞ് ആ രോഗിയെ സുഖപ്പെടുത്തണമെന്നും. ഇവിടെ അട്ടകളുടെ അത്യാർത്തിയും അവയെ ഉപയോഗിക്കുന്ന വൈദ്യന്റെ ലക്ഷ്യവും തമ്മിൽ യാതൊരു ബന്ധവുമില്ല. രോഗിയാകട്ടെ,… Read More
കരുണയുടെ ഛായാചിത്രം
”വൈകിട്ട്, ഞാൻ എന്റെ മുറിയിലായിരുന്നപ്പോൾ, വെള്ളവസ്ത്രം ധരിച്ച ഈശോനാഥനെ ഞാൻ കണ്ടു. ഒരു കൈ അനുഗ്രഹിക്കുന്ന രീതിയിൽ ഉയർത്തിപ്പിടിച്ചിരുന്നു. മറ്റേ കൈ മാറിടത്തിൽ വസ്ത്രത്തെ തൊട്ടിരുന്നു. മാറിടത്തിൽ വസ്ത്രത്തിന്റെ തുറന്നിരിക്കുന്ന ഭാഗത്തുനിന്ന് രണ്ട് വലിയ പ്രകാശരശ്മികൾ ബഹിർഗമിച്ചിരുന്നു. ഒരെണ്ണം ചുവന്നതും മറ്റേത് വെള്ളയുമായിരുന്നു…. കുറച്ചുസമയത്തിനുശേഷം ഈശോ എന്നോട് പറഞ്ഞു: നീ കാണുന്നതുപോലെ ഒരു ഛായാചിത്രം ‘ഈശോയേ… Read More
കരുണ കാണിക്കാൻ മൂന്നു വഴികൾ
എന്നോടുള്ള സ്‌നേഹത്താൽ പ്രേരിതയായി കാരുണ്യപ്രവൃത്തികൾ നീ ചെയ്യണം. എപ്പോഴും എവിടെയും നിന്റെ സഹോദരങ്ങളോട് നീ കരുണയോടെ വർത്തിക്കണം. നീ ഇതിൽനിന്ന് പിന്മാറുകയോ ഒഴികഴിവു പറയുകയോ വിമുക്തയാകുകയോ ചെയ്യരുത്. നിന്റെ സഹോദരങ്ങളോട് കരുണയോടെ വർത്തിക്കാൻ മൂന്നു വഴികൾ ഞാൻ കാണിച്ചുതരാം. ഒന്നാമത്തേത് – പ്രവൃത്തിയിലൂടെ. രണ്ടാമത്തേത് – വാക്കുകളിലൂടെ. മൂന്നാമത്തേത് – പ്രാർഥനയിലൂടെ. ഈ മൂന്നു പദവികളും… Read More
ചക്രവർത്തിക്കുമുന്നിൽ ധൈര്യത്തോടെ…
ഡയക്ലീഷൻ ചക്രവർത്തിയുടെ സേനാനായകനായിരുന്നു കപ്പദോക്കിയായിലെ വിശുദ്ധ ജോർജ്. അദ്ദേഹം ക്രിസ്തുവിശ്വാസിയാണെന്നറിഞ്ഞ ചക്രവർത്തി ജോർജിനെ വിഷം കൊടുത്തു കൊല്ലാൻ അത്തനേഷ്യസ് എന്ന മാന്ത്രികനെ ഏർപ്പെടുത്തി. പക്ഷേ ഉദ്യമം പരാജയപ്പെട്ടു. ഒരു ജയിൽവാസിക്ക് വിഷം കൊടുക്കാൻ പരാജയപ്പെട്ടതോർത്ത് ചക്രവർത്തി അത്ഭുതപ്പെട്ടുനിൽക്കെ വിശുദ്ധ ജോർജ് അദ്ദേഹത്തോട് പറഞ്ഞു: ”ഞാൻ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദൈവം മരണത്തിൽനിന്നു രക്ഷിക്കുന്നവൻ മാത്രമല്ല, മരിച്ചവരെ… Read More