ചുറ്റും നിന്നവര്‍ ആ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. ഈശോയിലുള്ള വിശ്വാസം ത്യജിക്കാന്‍ നിര്‍ബന്ധിച്ചു. ‘എന്റെ ഈശോയോടുള്ള സ്‌നേഹം എനിക്ക് മറച്ചുവയ്ക്കാനാകില്ല, ഞാനവിടുത്തേക്കുറിച്ച് ലോകത്തോട് ഉച്ചത്തില്‍ വിളിച്ചുപറയും’ എന്ന് പ്രിസില്ല എന്ന ആ പെണ്‍കുട്ടി ഉറക്കെപ്പറഞ്ഞു. ഈശോയോടുള്ള അവളുടെ സ്‌നേഹത്തിനു മുമ്പില്‍ തോറ്റുപോയ ശത്രുക്കള്‍ അവളെ സിംഹങ്ങളുടെ നടുവിലേക്ക് വലിച്ചെറിഞ്ഞു. സിംഹങ്ങള്‍ അവളെ അടിച്ചുവീഴ്ത്തി കടിച്ചുകീറുന്നത് കാണാന്‍ വലിയൊരു ജനക്കൂട്ടം തിങ്ങിക്കൂടിയിരുന്നു. അവളുടെ അടുക്കലേക്ക് സിംഹങ്ങള്‍ ഓടിയെത്തി, പ്രിസില്ലയുടെമേല്‍ ചാടിവീഴുന്നതിനുപകരം, അവളുടെ പാദങ്ങളില്‍ ചുംബിക്കുകയും നക്കിത്തുടയ്ക്കുകയുണ് അവ ചെയ്തത്. ഇത് കണ്ട് കോപാക്രാന്തനായ ക്ലോഡിയസ് ചക്രവര്‍ത്തി പ്രിസില്ലയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഈശോയോടുള്ള സ്‌നേഹം നാം മറച്ചു വയ്ക്കരുത്; ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് ലോകത്തോട് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യണം എന്ന് ആദിമസഭയിലെ രക്തസാക്ഷിയായ പ്രിസില്ല നമ്മോട് ആവശ്യപ്പെടുന്നു.