കതക് ശ്രദ്ധിക്കണം! – Shalom Times Shalom Times |
Welcome to Shalom Times

കതക് ശ്രദ്ധിക്കണം!

കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട് യാത്ര പോകേണ്ട സാഹചര്യം വരുമ്പോള്‍ മാതാപിതാക്കള്‍ പറയും, ”മക്കളേ ആര് വിളിച്ചാലും ആദ്യം കതക് തുറന്നുകൊടുക്കരുത്, ആരാണ് എന്ന് നോക്കി വേണ്ടപ്പെട്ടവരാണെങ്കില്‍മാത്രമേ തുറക്കാവൂ.”
ഈ തത്വം ആധ്യാത്മികജീവിതത്തിലും സുപ്രധാനമത്രേ. കണ്ണ് ഒരു പ്രധാനവാതിലാണ്. മുന്നില്‍ വരുന്ന എന്തിനും ആ വാതില്‍ തുറന്നുകൊടുത്താല്‍ ഉള്ളിലെ വെളിച്ചം പതിയെ നിലച്ചുപോകും.
അതെ, ”കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണ് ദുഷിച്ചതെങ്കിലോ ശരീരംമുഴുവന്‍ ഇരുണ്ടുപോകും” (ലൂക്കാ 11/34)