വിദ്യാര്‍ത്ഥികളുടെ സങ്കീര്‍ത്തനം – Shalom Times Shalom Times |
Welcome to Shalom Times

വിദ്യാര്‍ത്ഥികളുടെ സങ്കീര്‍ത്തനം

കര്‍ത്താവാണ് എന്റെ അധ്യാപകന്‍.
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
എല്ലാ വിഷയങ്ങളും അവിടുന്നെന്നെ
പഠിപ്പിക്കുന്നു.അറിവിന്റെ
ജലാശയത്തിലേക്ക് അവിടുന്ന് എന്നെ
നയിക്കുന്നു. എന്റെ എല്ലാ സംശയങ്ങള്‍ക്കും
അവിടുന്നെനിക്ക് ഉത്തരമരുളുന്നു.
തന്റെ വിജ്ഞാനത്താല്‍ നിറച്ച്
അറിവിന്റെ വഴിയിലൂടെ എന്നെ നയിക്കുന്നു.
പ്രയാസമേറിയ പരീക്ഷകളെയാണ്
ഞാന്‍ നേരിടേണ്ടതെങ്കിലും
അവിടുന്ന് കൂടെയുള്ളതിനാല്‍
ഒരു ചോദ്യത്തെയും ഞാന്‍ ഭയപ്പെടുകയില്ല.
അങ്ങയുടെ വചനവും വാഗ്ദാനങ്ങളും
എനിക്ക് ഉറപ്പേകുന്നു.
ഏറ്റവും വിഷമമുള്ള വിഷയംപോലും
അവിടുന്ന് എനിക്ക് എളുപ്പമാക്കിത്തീര്‍ക്കുന്നു.
എന്റെ ശിരസ് ബുദ്ധികൊണ്ട് അഭിഷേകം ചെയ്യുന്നു. ശരിയായ ഉത്തരങ്ങളാല്‍ എന്റെ കടലാസ്
നിറഞ്ഞുകവിയുന്നു.
പഠിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും
എന്റെ വിദ്യാഭ്യാസവേളയില്‍ അവിടുന്ന്
എനിക്ക് നല്കും. ഞാന്‍ എപ്പോഴും എന്റെ
അധ്യാപകനായ ഈശോയുടെ വിശ്വസ്തനായ വിദ്യാര്‍ത്ഥിയായിരിക്കും.