പിശാചുക്കളുടെ ഏറ്റവും ശക്തമായ ആയുധം ഭയപ്പെടുത്തലാണ്. മനുഷ്യനിലെ ഭയത്തെ ഉണര്‍ത്തിയശേഷം ആക്രമിച്ച് പരാജയപ്പെടുത്താന്‍ അവന്‍ ശ്രമിക്കും. എന്നാല്‍ ദൈവത്തോട് ചേര്‍ന്നുനില്ക്കുന്ന വ്യക്തികള്‍ നിര്‍ഭയരായിരിക്കും. അവരുടെമേല്‍ തിന്മയുടെ യാതൊരു ആയുധവും ശക്തിയും ഫലപ്രദമാകില്ല. നമ്മെ ഭയപ്പെടുത്തുംവിധം ഭീകരരൂപികളായി അവ മുമ്പിലെത്തിയാലും ആക്രമിക്കാന്‍ ശ്രമിച്ചാലും നാം ഭയപ്പെടാതെ നമ്മുടെ ക്രിസ്തുവിശ്വാസവും കുരിശടയാളവും ഉയര്‍ത്തിപ്പിടിച്ച് വിജയംവരിക്കുക.
ശത്രുവിന്റെ ഓരോ ആക്രമണങ്ങളും പ്രലോഭനങ്ങളും നമ്മുടെ വിശ്വാസത്തെയും അവന്റെമേലുള്ള ശക്തിയെയും വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഓര്‍മിക്കണം. സാത്താന്റെ പ്രലോഭനത്തിനെതിരായ ഓരോ വിജയവും നമ്മുടെ ആത്മാക്കളെ കൂടുതല്‍ ശുദ്ധീകരിച്ച് തേജസുറ്റതാക്കുന്നു. മാത്രമല്ല. ഭാവിയില്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്താന്‍ നമ്മെ ഏറെ കരുത്തുറ്റവരുമാക്കുന്നു.
മരുഭൂമിയിലെ
വിശുദ്ധ ആന്റണി