
വിശുദ്ധ ജോസഫ് കുപ്പർത്തീനോ,
അങ്ങയുടെ അപേക്ഷയാൽ പരീക്ഷയിൽ അങ്ങേക്ക് ഉത്തരം അറിയാവുന്ന ചോദ്യങ്ങൾ ലഭിച്ചല്ലോ. വരുന്ന ഈ പരീക്ഷ (പരീക്ഷ ഏതെന്ന് പറയുക) അപ്രകാരം എനിക്കും എളുപ്പമായിത്തീരാൻ പ്രാർഥിച്ചാലും. പരിശുദ്ധാത്മാവേ, അങ്ങേ വെളിവ് എന്നിൽ പകരണമേ. പഠനവിജയത്തിന്റെ മാതാവേ, എനിക്കായി പ്രാർഥിക്കണമേ ഈശോയുടെ തിരുഹൃദയമേ, ബോധജ്ഞാനത്തിന്റെ ഇരിപ്പിടമേ, എന്നെ പ്രകാശിപ്പിച്ചാലും.