June 2026 – Shalom Times Shalom Times |
Welcome to Shalom Times

സമ്പുഷ്ടീകരിച്ച യുറേനിയവും വിശുദ്ധീകരിക്കപ്പെട്ട വിശ്വാസിയും

സമീപകാലത്തെ ലോകരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു 440 കിലോ യുറേനിയമാണ്. ഇറാന്റെ കൈവശമുള്ള 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച ഈ യുറേനിയം ശേഖരം ലോകത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു. കാരണം 90 ശതമാനത്തോളം ശുദ്ധീകരിക്കപ്പെട്ടാൽ ഇത് ഉപയോഗിച്ച് നിരവധി അണുബോംബുകൾ ഉണ്ടാക്കാം. അത്യധികം നശീകരണ ശക്തിയുള്ള ഈ യുറേനിയം വിവേകമില്ലാതെ ഉപയോഗിക്കപ്പെട്ടാൽ ഭീകരമായ വിനാശത്തിനത് കാരണമാകും. അതിനാൽ എന്തു വില കൊടുത്തും… Read More

എഴുതിവച്ച തർക്കങ്ങൾ

ഒരാളുടെ സാക്ഷ്യം കേട്ടത് ഓർക്കുന്നു. ഒരിക്കൽ അദ്ദേഹം തന്റെ വളരെ അടുത്ത ഒരു സുഹൃത്തുമായി സംസാരിക്കവേ ചില തർക്കങ്ങളുണ്ടായി. വീട്ടിലെത്തി, ആ സംഭവങ്ങളോർത്ത് മനസ് വിഷമിച്ചപ്പോഴാണ്, പരിശുദ്ധാത്മാവ് ഇങ്ങനെ ഒരു പ്രചോദനം നൽകിയത്- ഒരു പേനയും പേപ്പറും എടുത്ത് എഴുതിവച്ച് പ്രാർഥിക്കാൻ. ആദ്യം ഈ സുഹൃത്തിനായും ഈ സുഹൃത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്കായും ഈശോയോട് നന്ദി പറഞ്ഞ്… Read More

അസാധാരണമാണ് ഈ പുണ്യത്തിന്റെ ഫലം

ഞാൻ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന സമയം. ഡിപ്പാർട്ട്‌മെന്റിലെ അധികാരി എന്നെ മറ്റൊരു വിഭാഗത്തിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. പ്രത്യേക കാരണമൊന്നും അതിനുണ്ടായിരുന്നില്ല. ഞാൻ വളരെ വിഷമത്തോടെയാണ് അത് സ്വീകരിച്ചത്. മറ്റുള്ളവർക്കെല്ലാം മികച്ചത് കൊടുത്തപ്പോൾ എന്നെ തരംതാഴ്ത്തിയെന്ന ചിന്തയാണ് ആദ്യം എനിക്കുണ്ടായത്. പക്ഷേ പരാതിപ്പെടാതെ ഞാൻ അനുസരിച്ചു. സംഭവിച്ചത് എന്താണെന്ന് വച്ചാൽ, ആ പുതിയ സ്ഥലത്ത് വച്ച്… Read More

ലോകം വലിയ ശുദ്ധീകരണത്തിലൂടെ കടന്നുപോകേണ്ടിവരും

ഒരു സമഗ്രശുദ്ധീകരണമല്ലാതെ മറ്റൊരു പരിഹാരവും സാധ്യമല്ലാത്തവിധം മനുഷ്യനും ഭൂമിയും അത്രമേൽ മലിനവും ദുഷ്ടത നിറഞ്ഞതുമാകുന്ന ഒരു കാലഘട്ടം വരും. ആ ശുദ്ധീകരണം ഒരിക്കൽമാത്രം ഉണ്ടായ മഹാപ്രളയംപോലെ ആയിരിക്കും. എന്നാൽ അതാകട്ടെ അഗ്നിയുടെ പ്രളയം ആയിരിക്കും. ആകാശത്തിൽനിന്ന് അനവധി ഉണങ്ങിയ ഇലകൾ താഴേക്ക് വീഴുന്നതായി ഞാൻ കണ്ടു. ഓരോ ഇലയിലും ഒരു തീപ്പൊരി ഉണ്ടായിരുന്നു. മനുഷ്യരാശി ദൈവത്തിൽനിന്ന്… Read More

ഒരു ‘ജെൻ സി’ അനുഭവക്കുറിപ്പ്‌

ദൈവവചനത്തിന്റെ ശക്തി എന്തെന്ന് ഞാൻ മനസിലാക്കിയ വർഷമായിരുന്നു 2024-25. പ്ലസ്‌വൺ പരീക്ഷയ്ക്ക് ഈശോയോട് പ്രാർത്ഥിച്ചാണ് എഴുതിയതെങ്കിലും പരീക്ഷാഫലം എന്റെ പ്രതീക്ഷയ്‌ക്കൊത്തായിരുന്നില്ല. അതിന്റെ സങ്കടത്തിലായിരുന്നു പ്ലസ്ടു ആരംഭം. ഒരു പരാജയംപോലെ തോന്നിയതിനാലായിരിക്കാം ഈശോയോട് അകലുന്നതിനപ്പുറം അടുക്കാൻ ഞാൻ തീരുമാനിച്ചു. ഒരുപാട് ബലഹീനതകളും കുറവുകളുമുള്ള ആളായിരുന്നു ഞാൻ, എങ്കിലും ഈശോയോട് കൂട്ടുകൂടാൻ ശ്രമിക്കാൻ തുടങ്ങി. വചനം വഴികാട്ടിയായപ്പോൾ പത്താംക്ലാസിലെ… Read More

വ്യഭിചാരത്തിൽനിന്ന് രക്ഷപ്പെട്ട ഭർത്താവ്‌

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സുവിശേഷശുശ്രൂഷയ്ക്കായി പോയപ്പോൾ ഞങ്ങൾ രണ്ട് കുട്ടികളുടെ മാതാപിതാക്കളായ ദമ്പതികളെ കണ്ടുമുട്ടി. ആ ഭർത്താവിന് ഏറെ ശ്രമിച്ചിട്ടും വ്യഭിചാരത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് പങ്കുവച്ചപ്പോൾ അയാളുടെ വിമോചനത്തിനുവേണ്ടി ഞങ്ങൾ പ്രാർഥിച്ചെങ്കിലും കാര്യമായ ഫലമുണ്ടായതായി അനുഭവപ്പെട്ടില്ല. അപ്പോഴാണ് അയാളിൽനിന്ന് വ്യഭിചാരത്തിന്റെ ദുഷ്ടാരൂപിയെ പുറത്താക്കുന്നതിനുള്ള പ്രാർഥനമാത്രംപോരാ എന്ന് ഞങ്ങൾക്ക് മനസിലായത്. അദ്ദേഹം പശ്ചാത്താപത്തിലേക്ക് വരികയും അനുരഞ്ജനകൂദാശയും പരിശുദ്ധ… Read More

കുടുംബം സംയുക്ത ഹൃദയങ്ങൾക്ക് പ്രതിഷ്ഠിക്കാം

യേശുവിന്റെയും മറിയത്തിന്റെയും സംപൂജ്യമായ സംയുക്തഹൃദയങ്ങളേ, ഓരോ ആത്മാവിന്റെയും രക്ഷയും സംശുദ്ധിയും വിശുദ്ധിയും അഭിലഷിക്കുന്ന നിങ്ങൾ ലക്ഷ്യത്തിൽ ഒന്നാകുന്നുവല്ലോ. ഞങ്ങളുടെ ഹൃദയങ്ങളിലും അതുപോലെതന്നെ ലോകത്തിലും നിങ്ങളുടെ വിജയം കാംക്ഷിച്ചുകൊണ്ട് ഞങ്ങളുടെ കുടുംബത്തെ ഞങ്ങൾ നിങ്ങൾക്ക് പ്രതിഷ്ഠിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ നിങ്ങളുടെ കരുണയുടെ തികവും ഭാവിയിലേക്കുള്ള നിങ്ങളുടെ കരുതലിന്റെ സമൃദ്ധിയും ഇപ്പോഴത്തെ ഈ നിമിഷത്തിൽ പിതാവിന്റെ തിരുമനസിന്റെ സർവാധിപത്യവും… Read More

ദൈവത്തോട് ചോദിച്ച ചോദ്യങ്ങൾ

വർഷം 2019. വൈദികപരിശീലനത്തിന്റെ ഭാഗമായി ദൈവശാസ്ത്രം പഠിക്കുന്ന കാലയളവായിരുന്നു അത്. അവധിക്കാലത്ത് കോഴിക്കോട് നഗരത്തിലെ ഒരു ദൈവാലയത്തിൽ ശുശ്രൂഷക്കായി എത്തി. ഹോം മിഷൻ നടത്തുന്ന വൈദികരെ സഹായിക്കാനാണ് അവിടെ എത്തിയത്. പല ഭവനങ്ങളും സന്ദർശിച്ചു. എന്നാൽ ഒരു ഭവനംമാത്രം ഇന്നും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ഒരമ്മ. ആ അമ്മയുടെ മധ്യവയസ്സിൽ കാഴ്ചശക്തി… Read More

മണ്ടയൊടിഞ്ഞ തെങ്ങിന്റെ സുവിശേഷം

തൊമ്മച്ചന്റെ മകൻ ഫ്രാൻസിസ് പറമ്പിന്റെ അതിരിൽ നിൽക്കുന്ന ഒരു മരം വെട്ടിയതായിരുന്നു. അത് വീണ് അയൽപക്കത്തെ പറമ്പിലെ ഒരു തെങ്ങിൻതൈയുടെ മണ്ടയൊടിഞ്ഞുപോയി. ഇതറിഞ്ഞ തൊമ്മച്ചൻ ഒരു ന്യായീകരണവും നടത്തിയില്ല. പകരം ആ അയൽക്കാരനെ ചെന്നുകണ്ട് മാപ്പ് ചോദിച്ചു. മണ്ടയൊടിഞ്ഞ തെങ്ങിൻതൈയുടെ സ്ഥാനത്ത് മറ്റൊരു തെങ്ങിൻതൈ കുഴിച്ചുവയ്ക്കുകയും ചെയ്തു. അതും പോരാതെ ആ തെങ്ങിൻതൈ വലുതായി ഫലം… Read More

ദൈവം വിളിച്ചാൽ ആർക്ക് തടയാനാവും?

ഒരു ദിവസം മുറിയിലുള്ള, ക്രൂശിതനായ ഈശോയുടെ ചെറിയ രൂപമെടുത്ത് അവിടുത്തെ ആശ്വസിപ്പിക്കുന്നതിനിടെ ജൂലിയെന്ന പെൺകുട്ടി പറഞ്ഞു, ”എന്റെ ഈശോയേ, എനിക്കും വേണം ഇതുപോലെ മുറിവുകൾ…” ആ പ്രാർഥനയ്ക്ക് ഈശോ അതിവേഗം മറുപടി നല്കി. പിറ്റേന്ന് സന്ധ്യാസമയത്ത് ജൂലി ഡൈനിംഗ് റൂമിലിരുന്ന് പഠിക്കുകയായിരുന്നു. അപ്പോൾ പപ്പ അവളുടെ കാലിൽ പിടിച്ച് ‘നീ ഈ തീരുമാനത്തിൽനിന്നും പിൻമാറണം. മാഷിന്റെയടുത്ത്… Read More