ഉത്തരങ്ങളുമായി വന്നത് മാസിക എന്റെ സഹോദരിയുടെ വിവാഹത്തിനുശേഷമുള്ള ചില സാമ്പത്തിക ബാധ്യതകൾ കൃത്യസമയത്ത് കൊടുത്തുതീർക്കാൻ സാധിച്ചിരുന്നില്ല. അക്കാലത്ത് ട്രെയിനിയായി ജോലിചെയ്തിരുന്ന എനിക്ക് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ കഴിയാതെയും വന്നു. ജോലിയുടെ ഒഴിവ് സമയങ്ങളിൽ ആകുലതകൾ നിറഞ്ഞ ചിന്തകൾ എന്നെ അലട്ടിയിരുന്നു. ഒരിക്കലും ഇവയിൽനിന്നും മോചനം ലഭിക്കില്ലായെന്ന ചിന്തയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും എന്നെ പലപ്പോഴും നിരാശയിലേക്ക്… Read More
Tag Archives: June 2026
ഇല്ലാത്ത രൂപവും കാണാതായ രജിസ്റ്ററുകളും
2023 ഫെബ്രുവരിമാസം. ഞാൻ ജോലി ചെയ്തിരുന്ന ഗവൺമെന്റ് ആശുപത്രിയിൽ ഓഡിറ്റ് നടക്കുന്ന സമയം. ഏകദേശം ഒരാഴ്ചയായി ഓഡിറ്റ് നടന്നുവരികയായിരുന്നു. ഓഡിറ്റ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ പോയതിന്റെ പിറ്റേ ദിവസമാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്, രണ്ട് പ്രധാന രജിസ്റ്ററുകൾ കാണുന്നില്ല! 2015 മുതൽ ആ കാലയളവുവരെയും പേ വാർഡുകളിലെ വാടക ഉൾപ്പെടെയുള്ള ഭീമമായ തുക ഓഫീസിൽ അടച്ചതിന്റെ രേഖയാണ്… Read More
സാമ്പാറും ദൈവകൃപയും
‘മൂന്ന് ദിവസം മുമ്പ് പാകം ചെയ്ത സാമ്പാർ വിളമ്പിയതിനെ ചൊല്ലി കുടുംബ കലഹം; യുവതി ജീവനൊടുക്കി.’ 2026 മാർച്ച് ആദ്യവാരം മാധ്യമങ്ങൾ ചൂടോടെ വിളമ്പിയ വാർത്തയാണിത്. ബെംഗളൂരുവിലെ നെലമംഗലയ്ക്കടുത്തുള്ള ഗെനാസനഹള്ളിയിലെ 27 വയസുള്ള കാവ്യ എന്ന വീട്ടമ്മയാണ് സ്വയം ജീവനെടുത്തത്. രംഗസ്വാമിയും കാവ്യയും വിവാഹിതരായിട്ട് അഞ്ച് വർഷമായി. നാല് വയസ്സുള്ള മകനുമുണ്ട്. സാമ്പാറിനെച്ചൊല്ലി രംഗസ്വാമി കാവ്യയെ… Read More