അവസാനത്തെ കത്തും എത്തിച്ചുനല്കി ഡിസംബർ അവസാനത്തോടെ ഡെൻമാർക്ക് പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ചത് മാധ്യമങ്ങളിൽ വന്നുപോയ ഒരു വാർത്തയാണ്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നതിനാലാണ് 400 വർഷം പഴക്കമുള്ള പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ചത്. ഇപ്രകാരം ചെയ്യുന്ന ആദ്യ രാജ്യമായി ഡെൻമാർക്ക് മാറി. 2025 തുടക്കംമുതൽ രാജ്യം മെയിൽബോക്‌സുകൾ പിൻവലിച്ചുതുടങ്ങിയിരുന്നു. 2026 ആയതോടെ പൂർണ്ണമായും ഡിജിറ്റലായി. ഡെൻമാർക്കിന്റെ ചരിത്രമനുസരിച്ച്… Read More
Tag Archives: Vartha Dhyanam
തിരിച്ചുവരവിന്റെ സൈറൻ
2025 ഡിസംബർ മാസത്തിൽ വാർത്തകളിൽ വന്ന് പോയ, എന്നാൽ അധികമാരും ശ്രദ്ധിക്കാതെ മറഞ്ഞ ഒന്നാണ് കർണ്ണാടകയിലെ ഹലഗ ഗ്രാമത്തെക്കുറിച്ചുളള വാർത്ത. ആ നാട്ടിലെ അധികാരികളും പൊതുജനങ്ങളും കൂടി പുതിയ ഒരു നിയമം പാസ്സാക്കി. രാത്രി 7 മണി മുതൽ 9 മണിവരെ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളുമെല്ലാം പൂർണ്ണമായും ഓഫാക്കി ആ സമയം കുട്ടികളുടെ പഠനത്തിനും ഗ്രാമത്തിലെ… Read More
ഉറപ്പാക്കേണ്ട ‘എൻട്രി വിസ’
ആന്ധ്രാപ്രദേശുകാരിയായ യുവഡോക്ടറുടെ മരണം വാർത്തകളിൽ വന്നത് 2025 നവംബർ 24-നാണ്. വെറും മരണമല്ല, ആത്മഹത്യ. ആന്ധ്രാപ്രദേശിലെ പദ്മ റാവോ നഗറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രോഹിണി എന്ന 38 വയസ്സുകാരിയാണ് ആത്മഹത്യ ചെയ്തത്. ദിവസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും ഫോൺ വിളിച്ചിട്ട് ഉത്തരം ലഭിക്കാത്തതിനാൽ അന്വേഷിച്ച് വരികയും വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്ത രോഹിണിയെയാണ്… Read More
ഒരു മറവിക്ക് വില ഒന്നേകാല്‍ കോടി!
സംഭവം നടക്കുന്നത് കൊല്‍ക്കത്ത വിമാനത്താവളത്തിലാണ്. എയര്‍ ഇന്ത്യ വിമാനക്കമ്പനി അവരുടെ ബോയിങ്ങ് 737- 200 വിമാനം അവിടെ നിറുത്തിയിട്ടത് നീണ്ട 13 വര്‍ഷമാണ്. കമ്പനിതന്നെ അങ്ങനെ ഒരു വിമാനം തങ്ങള്‍ക്കുള്ള കാര്യം മറന്നുപോയി. ആ മറവിക്ക് എയര്‍ ഇന്ത്യ വിലയായി നല്‌കേണ്ടി വന്നത് ഒന്നേകാല്‍ കോടി രൂപയാണ്. 100 കോടിയോളം വിലമതിക്കുന്ന ഒരു എയര്‍ക്രാഫ്റ്റ് വെയിലും… Read More
ചെയ്യാത്ത തെറ്റിന്റെ ഭാരം ചുമക്കുന്നവര്‍
ഈ സംഭവം നടന്നത് കര്‍ണാടകയിലെ കുടക് ജില്ലയില്‍ സാബവനഹള്ളി ഗ്രാമത്തിലാണ്. സുരേഷും ഭാര്യ മല്ലികയും ശാന്തമായി ജീവിച്ചുവരവേ 2019-ല്‍ പെട്ടെന്ന് മല്ലികയെ കാണാതായി. ദുഃഖിതനായ സുരേഷ് പോലീസില്‍ പരാതി കൊടുത്തു. 2022-ല്‍ ഗ്രാമത്തിനടുത്തുള്ള നദീതീരത്ത് കണ്ടെത്തിയ സ്ത്രീയുടെ അസ്ഥികൂടം മല്ലികയുടേതാണെന്ന നിഗമനത്തില്‍ പോലീസെത്തി. ശവദാഹക്രിയകളൊക്കെ നടത്തി ദുഃഖിതനായിരിക്കുന്ന സുരേഷ് പെട്ടെന്ന് ആരുടെയോ സംശയത്തിന്റെ നിഴലിലായി. നാട്ടുകാര്‍… Read More