1981 മുതൽ മരിയൻ പ്രത്യക്ഷീകരണത്തിലൂടെ ലോകശ്രദ്ധ നേടിയ സ്ഥലമാണ് മെഡ്ജുഗോറിയ. നീണ്ട വർഷങ്ങളിലൂടെ നൂറുകണക്കിന് സന്ദേശങ്ങളാണ് അവിടെ ലഭിച്ചിട്ടുള്ളത്. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ അവിടെ തീർത്ഥാടകരായി എത്തുന്നുമുണ്ട്. എന്നാൽ എന്താണ് ഈ പ്രത്യക്ഷീകരണത്തിലൂടെ സ്വർഗം നൽകുന്ന യഥാർത്ഥ സന്ദേശം? അവിടുത്തെ വികാരിയായിരുന്ന ഫാ. യോസോ സോവ്‌ക്കോ 5 കല്ലുകളായിട്ടാണ് മരിയൻ സന്ദേശങ്ങളെ സംഗ്രഹിച്ചിട്ടുള്ളത്. ഗോലിയാത്ത്… Read More
Tag Archives: march2026
ജീവിതം സുന്ദരമാക്കുന്ന സ്‌നേഹമന്ത്രം
പതിനഞ്ച് വർഷങ്ങൾക്കുമുമ്പാണ് എന്റെ ജീവിതത്തിൽ വിവാഹത്തിന്റെ പള്ളിമണികൾ മുഴങ്ങുന്നത്. വരനും ചേട്ടനും ചേച്ചിക്കും ഒക്കെ അവധി കുറവായിരുന്നതിനാൽ മനസ്സമ്മതത്തിനും വിവാഹത്തിനും ഇടയിൽ ഒരേയൊരു ദിവസത്തെ വിടവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനസ്സമ്മതത്തിന്റെ ദിവസം എത്തിച്ചേർന്നു. പള്ളിയിലെ ചടങ്ങുകൾക്കുശേഷം വിരുന്നിനായി എല്ലാവരും പാരിഷ്ഹാളിലേക്ക് എത്തി. അവിടെ ഭക്ഷണത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെ, അതിഥികളുമായി കുശലാന്വേഷണങ്ങളും പൊട്ടിച്ചിരികളും സ്‌നേഹപ്രകടനങ്ങളും നന്ദിപറച്ചിലുകളുമൊക്കെ അതിന്റേതായ… Read More
അച്ചൻ വിലകൊടുത്ത് വാങ്ങും!
ഞാൻ ഹൗസ് സർജൻസി ചെയ്യുന്ന സമയം. ഒരു ദിവസം രാവിലെ 65 വയസ്സുതോന്നിക്കുന്ന ഒരു വൈദികൻ നഖത്തിനിടയിൽ പഴുപ്പുവരുന്ന “Paronychia‑” എന്ന ബുദ്ധിമുട്ടുമായെത്തി. ചെറുതായൊന്നു മരവിപ്പിച്ചശേഷം നഖത്തിനിടയിലെ പഴുപ്പുമുഴുവൻ കുത്തിക്കളയാമെന്നായിരുന്നു പരിശോധനയ്ക്കുശേഷം ഡോക്ടറുടെ അഭിപ്രായം. എന്നാൽ അച്ചന്റെ മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു, ”മരവിപ്പിക്കാതെതന്നെ നിങ്ങൾ ചെയ്‌തോളൂ!” ഈ പ്രക്രിയയുടെ വേദനയെക്കുറിച്ച് നന്നായി അറിയുന്ന ഡോക്ടർ കാര്യങ്ങൾ കൂടുതൽ… Read More
കുടുംബം തകർക്കുന്ന കെണികൾ
കുടുംബത്തെ തകർക്കുന്ന സാത്താന്റെ കെണികളെക്കുറിച്ച് ഭൂതോച്ചാടകനായ ഫാ. അംബ്രോജിയോ വില്ലാ നല്കുന്ന മുന്നറിയിപ്പുകൾ പ്രാർഥനയിൽനിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു പ്രാർഥനയിൽനിന്ന്, പ്രത്യേകിച്ച് കുടുംബപ്രാർഥനയിൽനിന്ന് നമ്മെ പിന്തിരിപ്പിച്ചുകൊണ്ടാണ് സാത്താൻ കുടുംബത്തെ ആദ്യം വിഭജിക്കുന്നത്. മുൻകാലങ്ങളിൽ പതിവായിരുന്നതുപോലെ, പല കുടുംബങ്ങളും ഇപ്പോൾ ഒരുമിച്ച് പ്രാർഥിക്കുന്നില്ല വ്യക്തിവാദം കുടുംബത്തിനെതിരായ പിശാചിന്റെ രണ്ടാമത്തെ ആക്രമണം വ്യക്തിവാദമാണ്. സാത്താൻ ഈ മനോഭാവത്തെ പല തരത്തിൽ… Read More
ഞായറാഴ്ച പിക്‌നിക്കിന് പോകാമോ?
ക്യാമ്പസിൽനിന്നും ഒരിക്കൽ പിക്‌നിക് പോവുകയുണ്ടായി. മൂന്ന് ദിവസത്തെ പിക്‌നിക്കാണ്. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലായാണ് പിക്‌നിക്. പിക്‌നിക്കിന്റെ പ്ലാൻ അവതരിപ്പിച്ചപ്പോൾ ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് പോകണമെന്ന് ഞാൻ ആവശ്യപ്പെടുകയുണ്ടായി. സമയം കിട്ടുകയാണെങ്കിൽ മാത്രമേ അതിനു പറ്റൂ എന്നായിരുന്നു മറുപടി. ഏതായാലും ഞാൻ എന്റെ ആഗ്രഹത്തിൽനിന്നും പിൻവാങ്ങിയില്ല. ഞായറാഴ്ച താമസിച്ച ലോഡ്ജിൽനിന്നും അരമണിക്കൂർ പോയാലാണ്… Read More
ഉപവസിക്കുമ്പോൾ…
മൗറീൻ സ്വീനി കൈലിന് ലഭിച്ച സന്ദേശങ്ങൾ ‘വരുംയുഗത്തിലേക്കുള്ള പാതയിൽ’ പരിശുദ്ധ മറിയം: ഇഷ്ടവിഭവങ്ങൾക്ക് ഉപവസിക്കുക എന്നതിനെക്കാൾ പാപത്തിൽനിന്ന് ഉപവസിക്കുക. ദുഃഖവും വേദനയും അനുഭവിക്കുന്ന എന്റെ പ്രിയപുത്രന്റെ ഹൃദയത്തിന് അപ്രകാരം നിങ്ങൾ പരിഹാരം ചെയ്യും. സ്വാഭീഷ്ടം/സ്വയംസ്‌നേഹം എന്നിവയിൽനിന്ന് ഉപവസിക്കുക. ഭക്ഷണം ഉപേക്ഷിച്ച് ഉപവസിക്കാൻ തക്ക ആരോഗ്യമില്ലെങ്കിൽ അത്തരം ഉപവാസം നല്ലതല്ല. എന്നാൽ സ്വാഭീഷ്ടത്തിന് ഉപവസിക്കുന്നതാണ് ഏറ്റവും… Read More
നോമ്പുകാലത്ത് ഈശോയ്‌ക്കൊരു ചിക്കൻ സാൻഡ്‌വിച്ച്
എനിക്ക് സർജറി വേണം…. എനിക്കും ഒരു സർജറി നടത്തണമായിരുന്നു”… യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത ഒരു യുവവൈദികൻ, അദ്ദേഹത്തിന് സർജറിക്ക് വിധേയനാകണമെന്ന് സംഭാഷണമധ്യേ പറയുന്നതു കേൾക്കാനിടയായി. എന്തിനെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. കൂടുതൽ ചോദിച്ചപ്പോൾ അദ്ദേഹം തെല്ല് മടിയോടെ പറഞ്ഞു. ”എന്റെ അനുജനും ഒരു വൈദികനാണ്. അവൻ നാളുകളായി പലവിധ ആരോഗ്യപ്രശ്‌നങ്ങളുമായി വലിയ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. അവന്റെ… Read More
ദൈവദാസൻ ഡോൺ ഡൊലിൻഡോ
സമീപകാലത്ത് സഭയിൽ ദ്രുതഗതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രാർത്ഥനയാണ് സമ്പൂർണ സമർപ്പണ നൊവേന. ദൈവത്തിന് പൂർണമായും വിട്ടുകൊടുക്കുവാൻ പഠിപ്പിക്കുന്ന ഈ പ്രാർത്ഥന ആന്തരികസംഘർഷങ്ങളിൽനിന്നും നിസഹായതയിൽനിന്നും അനേകരെ വീണ്ടെടുക്കുവാൻ സഹായിക്കുന്നുണ്ട്. ഈശോ ഡോൺ ഡൊലിൻഡോയ്ക്ക് നേരിട്ട് പറഞ്ഞുകൊടുത്തിട്ടുള്ളതാണ് ഈ നൊവേനയിലെ ധ്യാനചിന്തകളെന്ന് വിശ്വസിക്കപ്പെടുന്നു. ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച ഡോൺ ഡൊലിൻഡോ വിശുദ്ധ പാദ്രേ പിയോയുടെ സമകാലികനായിരുന്നു. നേപ്പിൾസിൽനിന്നും തന്നെ… Read More
ഉയർച്ചയുടെ രഹസ്യം
ആദത്തിന്റെയും ഹവ്വയുടെയും പതനം സംഭവിച്ചത് എങ്ങനെയാണ്? ശരീരം ചോദിച്ചത് കൊടുത്തിടത്താണ് അവരുടെ ആദ്യപതനം. ”ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും കണ്ണിന് കൗതുകകരവും അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവും ആണെന്നുകണ്ട് അവൾ അത് പറിച്ചുതിന്നു” (ഉത്പത്തി 3:6). ശരീരം ചോദിച്ചത് കൊടുത്തപ്പോൾ പതനം ആരംഭിച്ചെങ്കിൽ നേരെ വിപരീതമായി, ഉയർച്ചയിലേക്കുള്ള വഴി ശരീരം ചോദിക്കുന്നത് കൊടുക്കാതെയിരിക്കുക എന്നതാണ്. ഇഷ്ടപ്പെട്ട ഭക്ഷണപദാർഥങ്ങളും… Read More
‘നോമ്പും’ ഐ.എ.എസും!
ചെറുപ്പം മുതൽ നേഹ ബ്യാദ്വാൽ എന്ന പെൺകുട്ടിയുടെ ആഗ്രഹമായിരുന്നു രാഷ്ട്രസേവനത്തിനുതകുന്ന ജോലി. അതിനാൽത്തന്നെ ഐ.എ.എസ് അവളുടെ സ്വപ്നമായി മാറി. ആ സ്വപ്നം സഫലമാക്കാൻ പല സന്തോഷങ്ങളും അവൾ ഉപേക്ഷിച്ചു, നേട്ടം സ്വന്തമാക്കാനുള്ള ‘നോമ്പ്!’ ആ ‘നോമ്പി’ന്റെ പ്രധാനഘടകം മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക എന്നതായിരുന്നു. മൂന്ന് വർഷമാണ് മൊബൈൽ ഫോൺ ഉപയോഗിക്കാതെ സിവിൽ സർവീസ് പരീക്ഷയ്ക്കായി അവൾ… Read More