
മൗറീൻ സ്വീനി കൈലിന് ലഭിച്ച സന്ദേശങ്ങൾ
‘വരുംയുഗത്തിലേക്കുള്ള പാതയിൽ’
പരിശുദ്ധ മറിയം: ഇഷ്ടവിഭവങ്ങൾക്ക് ഉപവസിക്കുക എന്നതിനെക്കാൾ പാപത്തിൽനിന്ന് ഉപവസിക്കുക. ദുഃഖവും വേദനയും അനുഭവിക്കുന്ന എന്റെ പ്രിയപുത്രന്റെ ഹൃദയത്തിന് അപ്രകാരം നിങ്ങൾ പരിഹാരം ചെയ്യും.
സ്വാഭീഷ്ടം/സ്വയംസ്‌നേഹം എന്നിവയിൽനിന്ന് ഉപവസിക്കുക. ഭക്ഷണം ഉപേക്ഷിച്ച് ഉപവസിക്കാൻ തക്ക ആരോഗ്യമില്ലെങ്കിൽ അത്തരം ഉപവാസം നല്ലതല്ല. എന്നാൽ സ്വാഭീഷ്ടത്തിന് ഉപവസിക്കുന്നതാണ് ഏറ്റവും അഭികാമ്യം. നിങ്ങളുടെ അഭീഷ്ടം സ്വയംസ്‌നേഹമാണ്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന സാഹചര്യങ്ങളിൽ ആയിരിക്കുക, സ്വന്തം ഇഷ്ടമനുസരിച്ച് വ്യാപരിക്കുക, തോന്നുന്ന സമയത്ത് തോന്നുന്ന ശൈലി തിരഞ്ഞെടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിത്യജിക്കണം. സ്വയം ചെറുതാകുക.