
കുടുംബത്തെ തകർക്കുന്ന സാത്താന്റെ കെണികളെക്കുറിച്ച് ഭൂതോച്ചാടകനായ ഫാ. അംബ്രോജിയോ വില്ലാ നല്കുന്ന മുന്നറിയിപ്പുകൾ
- പ്രാർഥനയിൽനിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു
പ്രാർഥനയിൽനിന്ന്, പ്രത്യേകിച്ച് കുടുംബപ്രാർഥനയിൽനിന്ന് നമ്മെ പിന്തിരിപ്പിച്ചുകൊണ്ടാണ് സാത്താൻ കുടുംബത്തെ ആദ്യം വിഭജിക്കുന്നത്. മുൻകാലങ്ങളിൽ പതിവായിരുന്നതുപോലെ, പല കുടുംബങ്ങളും ഇപ്പോൾ ഒരുമിച്ച് പ്രാർഥിക്കുന്നില്ല
- വ്യക്തിവാദം
കുടുംബത്തിനെതിരായ പിശാചിന്റെ രണ്ടാമത്തെ ആക്രമണം വ്യക്തിവാദമാണ്. സാത്താൻ ഈ മനോഭാവത്തെ പല തരത്തിൽ വളർത്തുന്നു. ഉദാഹരണത്തിന്, ഭാര്യാഭർത്താക്കന്മാർ പരസ്പരം പരുഷവും വേദനാജനകവുമായ വാക്കുകൾ സംസാരിക്കുന്ന വിധത്തിലുള്ള വാദങ്ങൾ അവൻ വളർത്തുന്നു; സാമ്പത്തിക കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ പങ്കാളിയോട് ആലോചിക്കേണ്ടതില്ല എന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ടും; മറ്റൊരാളുടെ അവകാശങ്ങൾ പരിഗണിക്കാതെ സ്വന്തം അവകാശങ്ങൾ ശക്തമായി സംരക്ഷിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും.
- തെറ്റായ ലൈംഗികത
അശ്ലീലസാഹിത്യം, അവിശ്വസ്തത തുടങ്ങിയവയിലൂടെ ലൈംഗിക അശുദ്ധി വളർത്തിക്കൊണ്ട് സാത്താൻ കുടുംബങ്ങളെ തകർക്കാൻ ശ്രമിക്കുന്നു.
ഫാ. സാന്റെ ബബ്‌ളിൻ എന്ന മറ്റൊരു ഭൂതോച്ചാടകൻ വെളിപ്പെടുത്തിയ സത്യം ഫാ. വില്ലാ ഓർമിപ്പിക്കുന്നു. ഒരിക്കൽ ഭൂതോച്ചാടനത്തിനിടെ സാത്താൻ ഇപ്രകാരം പറഞ്ഞത്രേ, ”ഭാര്യയും ഭർത്താവും
പരസ്പരം സ്‌നേഹിക്കുന്നതിനെ ഞാൻ വെറുക്കുന്നു!”