ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയത്തിൽ നിൽക്കുന്നത് കുരിശാണ്. കുരിശ് വേദനയുടെ ചിഹ്നം മാത്രമല്ല; രക്ഷയുടെ വഴിയാണ്. ഈ സത്യം തന്റെ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ ഒരു മഹാപുരോഹിതനാണ് മോൺസിഞ്ഞോർ സി. ജെ. വർക്കിയച്ചൻ. സഹനത്തെ പരാതിയാക്കാതെ, ദൈവകൃപയുടെ ഉപകരണമായി മാറ്റിയ അച്ചന്റെ ജീവിതം ഇന്നും അനേകർക്ക് ശക്തിയും ആശ്വാസവും നൽകുന്നു. പൗരോഹിത്യജീവിതത്തിലേക്ക് പ്രവേശിച്ച നിമിഷം മുതൽ തന്നെ അച്ചൻ… Read More
Tag Archives: march2026
അറേബ്യയുടെ ‘അമ്മദൈവാലയം’
കുവൈറ്റ്: അഹ്‌മദിയിലുള്ള പരിശുദ്ധ മറിയത്തിന്റെ ദൈവാലയത്തെ അറേബ്യയുടെ മാതാവിന്റെ പേരിലുള്ള മൈനർ ബസിലിക്കയായി മാർപ്പാപ്പ ഉയർത്തി. അറേബ്യൻ ഗൾഫ് പ്രദേശത്തെ പ്രഥമ ബസിലിക്കയാണിത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ അഹ്‌മദിയിലെത്തിയാണ് ഔദ്യോഗികമായി ബസിലിക്ക പദവിപ്രഖ്യാപനം നടത്തിയത്. ഈ ദൈവാലയം കുവൈറ്റിന്റേതുമാത്രമല്ല, മുഴുവൻ അറേബ്യയുടേതുമാണെന്ന് കർദിനാൾ എടുത്തുപറഞ്ഞു. 1948-ൽ കാർമലൈറ്റ് മിഷനറിമാരാണ് ഈ ദൈവാലയം… Read More
നന്നായി ജീവിച്ചാൽപ്പോരേ, നോമ്പെടുക്കണോ?
ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ഒരു നിർമ്മാതാവിന്റെ സാക്ഷ്യം കേട്ടു. നാട്ടിലും സ്വന്തം ഇടവകയിലുമൊക്കെ അത്യാവശ്യം നല്ല നിലയും വിലയും ഉള്ള വ്യക്തി. എന്നാൽ, വിശ്വാസജീവിതത്തിൽ കക്ഷി സ്വല്പം പിറകോട്ടായിരുന്നു. സൗകര്യമുണ്ടെങ്കിൽ ഞായറാഴ്ച പള്ളിയിൽ പോകുന്ന തരത്തിലുള്ള വിശ്വാസം. ആർക്കും ദ്രോഹം ചെയ്യാതെ നല്ല മനുഷ്യനായി ജീവിക്കുന്നതാണ് ആത്മീയത എന്ന് കരുതിയിരുന്ന ആൾ. നോമ്പെടുക്കുന്നില്ലേ… Read More
പ്രതീക്ഷിക്കാത്ത പ്രതിസന്ധിക്കുമുന്നിൽ?
നീ ചൊല്ലുന്ന ജപമാല പ്രാർത്ഥനയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ആ സമയം യേശുവിനോട് പ്രാർഥിക്കൂ, അത് ഉപകാരപ്പെടും,” സഹപ്രവർത്തകരിൽ ചിലർ പതിവുദൗത്യം ആരംഭിച്ചു. ഒരു വാഗ്വാദം ആഗ്രഹിക്കാത്തതുകൊണ്ട് നിശബ്ദത ആയിരുന്നു എന്റെ ആയുധം. മനസ്സിൽ പരിശുദ്ധ അമ്മയോട് സങ്കടം പറയും. മറ്റുള്ളവരുടെ മുന്നിൽ ഞാൻ നിരന്തരം ഈ വിധം അപമാനിക്കപ്പെടുകയും മുറിപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. അവരെ… Read More
ഊന്നുവടി
ഒരു ബസ് യാത്രയിൽ പിൻസീറ്റിൽ ഇരുന്നപ്പോൾ കറുത്ത കണ്ണട വച്ച ഒരു മധ്യവയസ്‌കനാണ് എന്റെ അടുത്തിരുന്നത്. അല്പസമയത്തിനുശേഷം ഞങ്ങൾ തമ്മിൽ സംസാരിക്കാൻ തുടങ്ങി. അയാൾ തന്റെ കൈയിലുള്ള കൊച്ചുഫോൺ എടുത്ത് സ്‌നേഹിതനെ വിളിച്ച് ഇറങ്ങേണ്ട സ്ഥലം ഏതെന്നു ചോദിച്ച് മനസിലാക്കുന്നത് കേട്ടു. ഇറങ്ങേണ്ട സ്ഥലം എന്നോടു പറഞ്ഞതിനുശേഷം അവിടെ എത്തുമ്പോൾ വിളിക്കണം എന്നുപറഞ്ഞ് അയാൾ മയക്കത്തിലായി.… Read More
ശാലോം ടൈംസും ഞാനും
കൂട്ടുകാർക്കും അത്ഭുതമായി! എന്റെ രണ്ടാമത്തെ മകൻ അജു ഒരു ദിവസം വീണിട്ട് ഇടതുകൈയ്ക്ക് രണ്ട് പൊട്ടൽ ഉണ്ടായി. കുറച്ചു കഴിഞ്ഞപ്പോൾ ആ കൈയിൽ ഒരു മുഴ കാണാൻ തുടങ്ങി. ഡോക്ടറെ കാണിച്ചപ്പോൾ അത് കീറിയെടുക്കാം, കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു. ഒന്നര വർഷമായിട്ടും പോകുന്നില്ല. ഞായറാഴ്ച രാത്രി ശാലോം ടി.വിയിലെ ‘അഭിഷേകാഗ്നി’ ആരാധനയുടെ സമയത്ത് കൈമുട്ടിച്ച് പ്രാർത്ഥിക്കുമായിരുന്നു.… Read More
വിവാഹത്തലേന്ന് ബെഡ്‌റൂമിലെത്തിയ ഈശോ
ക്രൊയേഷ്യയിൽ മനോഹരമായ ഒരു വിവാഹ പാരമ്പര്യമുണ്ട്. വധൂവരന്മാർ വിവാഹത്തിന് പള്ളിയിലെത്തുന്നത് ഒരു ക്രൂശിതരൂപവുംകൊണ്ടാണ്. പുരോഹിതൻ ക്രൂശിതരൂപം ആശീർവദിച്ചശേഷം, ദമ്പതികളോട് പറയും: ‘ഇതാ നിങ്ങളുടെ കുരിശ് നിങ്ങൾ കണ്ടെത്തിയിരിക്കുന്നു. (ജീവിതപങ്കാളിയെ കണ്ടെത്തിയെന്നല്ല.) സ്‌നേഹിക്കാനും ആദരിക്കാനും നിങ്ങളോടൊപ്പം കൊണ്ടുനടക്കാനു മുള്ള കുരിശാണിത്. ഒരിക്കലും ഇത് വലിച്ചെറിയാൻ പാടില്ല.’ ക്രൂശിതനിൽ വലതുകരം വച്ചുകൊണ്ടാണ് വിവാഹ പ്രതിജ്ഞ നടത്തുന്നത്. തുടർന്ന് ഇരുവരും… Read More
ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുന്നുവോ?
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നവരുടെ സ്വർഗീയ മദ്ധ്യസ്ഥനാണ് വിശുദ്ധ പീറ്റർ ഡാമിയൻ. 11-ാം നുറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹം കഠിനമായ പ്രായശ്ചിത്തങ്ങളും തപസ്സും ചെയ്തിരുന്ന സന്യാസിയായിരുന്നു. തന്റെ തീവ്രമായ ആത്മീയ ജീവിതത്തിനിടയിൽ വർഷങ്ങളോളം അദ്ദേഹം കഠിനമായ ഉറക്കമില്ലായ്മ അനുഭവിച്ചിരുന്നു. തന്റെ ആത്മീയ പോരാട്ടങ്ങളിലൂടെ ഈ അവസ്ഥയെ തരണം ചെയ്ത വിശുദ്ധൻ സമാനമായ അവസ്ഥയിലൂടെ… Read More
അടുക്കളയിലെ ദൈവസാന്നിധ്യം
രാവിലെ എഴുന്നേറ്റാലുടനെ വ്യക്തിപരമായ പ്രാർഥന, തുടർന്ന് വിശുദ്ധബലി. ബലിയർപ്പിച്ച് തിരികെയെത്തിയാൽ പാചകവും മറ്റ് അത്യാവശ്യജോലികളും ചെയ്ത് ജോലിസ്ഥലത്തേക്ക്. ദൈവസാന്നിധ്യം എപ്പോഴും നിലനിർത്താൻ സാധിക്കുന്നവിധത്തിലുള്ള അനുഗൃഹീതജീവിതം! ഇങ്ങനെയൊക്കെ ആയാൽ എത്ര മനോഹരം? എന്നാൽ, കുടുംബസ്ഥയായ ഒരു സാധാരണക്കാരി സ്ത്രീക്ക് മിക്കവാറും ഇതെല്ലാം വെറും സ്വപ്‌നംമാത്രമായി അവശേഷിക്കുകയേയുള്ളൂ. പ്രഭാതത്തിൽ എഴുന്നേറ്റാലുടൻ പാചകത്തിലേക്ക് കടക്കണം. അതിനിടയിൽ സമയം നോക്കി മക്കളെ… Read More
മണവാട്ടി കൊടുത്ത സമ്മാനം
നിത്യവ്രതത്തിനുവേണ്ടിയുള്ള ഏറ്റവും അടുത്ത ഒരുക്കത്തിനുള്ള ദിവസങ്ങളായിരുന്നു അത്. ഓരോ ദിവസവും വിവിധ ക്ലാസുകളും ധ്യാനവുമൊക്കെയായി, ദൈവവിളിയെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കുവാനും ഈശോയോട് അവസാനത്തെ ‘യെസ്’ പറയാനുമുള്ള മാനസിക ഒരുക്കത്തിന്റെ ദിനങ്ങൾ… അങ്ങനെയൊരു ദിവസം ഞങ്ങളുടെ ജനറലേറ്റിന്റെ ഓഡിറ്റോറിയത്തിൽ ഇരിക്കുമ്പോൾ എന്റെ കൂട്ടുകാരി എന്നോട് ചോദിച്ചു, ”നിത്യവ്രതത്തിലൂടെ നാം ഈശോയുടെ സ്വന്തമായി തീരുമ്പോൾ, നീ ഈശോയ്ക്ക് എന്താണ്… Read More