
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നവരുടെ സ്വർഗീയ മദ്ധ്യസ്ഥനാണ് വിശുദ്ധ പീറ്റർ ഡാമിയൻ. 11-ാം നുറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹം കഠിനമായ പ്രായശ്ചിത്തങ്ങളും തപസ്സും ചെയ്തിരുന്ന സന്യാസിയായിരുന്നു. തന്റെ തീവ്രമായ ആത്മീയ ജീവിതത്തിനിടയിൽ വർഷങ്ങളോളം അദ്ദേഹം കഠിനമായ ഉറക്കമില്ലായ്മ അനുഭവിച്ചിരുന്നു. തന്റെ ആത്മീയ പോരാട്ടങ്ങളിലൂടെ ഈ അവസ്ഥയെ തരണം ചെയ്ത വിശുദ്ധൻ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് വലിയ പ്രത്യാശയാണ്.
പ്രാർഥിക്കാം: വിശുദ്ധ പീറ്റർ ഡാമിയനേ, അങ്ങ് അനുഭവിച്ച അതേ ഉറക്കമില്ലായ്മയിലൂടെയാണ് ഞാനും കടന്നുപോകുന്നത്. എന്റെ മനസിനെയും ശരീരത്തെയും ശാന്തമാക്കാനും ദൈവത്തിലുള്ള പൂർണ്ണമായ വിശ്വാസത്തോടെ വിശ്രമിക്കുവാനും എന്നെ സഹായിക്കണമേ. ഈ രാത്രിയിൽ എനിക്ക് ആശ്വാസകരമായ ഉറക്കം നല്കാൻ കർത്താവിനോട് അപേക്ഷിക്കണമേ. ആമ്മേൻ.