Shalom Times Malayalam – Page 3 – Shalom Times Shalom Times |
Welcome to Shalom Times

ശാലോം ടൈംസും ഞാനും

                                                   പ്രാർഥനയുടെ ഫലം, ബോധ്യവും വിജയവും വളരെനാളായി NET (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) എഴുതുന്ന വ്യക്തിയാണ് ഞാൻ. എത്ര ശ്രമിച്ചിട്ടും പരീക്ഷ… Read More

തിന്മ പ്രബലമാകുമ്പോൾ ഓർക്കുക!

ഇക്വഡോറിലെ ക്വിറ്റോയിൽ 1594-ലാണ് സ്പാനിഷ് സന്യാസിനിയായ മദർ മരിയാനയ്ക്ക് നൽവിജയത്തിന്റെ മാതാവ് -അവർ ലേഡി ഓഫ് ഗുഡ് സക്‌സസ്- എന്ന നാമധേയത്തിൽ അറിയപ്പെടുന്ന മരിയൻ പ്രത്യക്ഷീകരണം ലഭിച്ചത്. തിരുസഭ അംഗീകരിച്ച പ്രത്യക്ഷീകരണമാണിത്. 1594-ൽ ഒരു ദിവസം കോൺവെന്റ ് ചാപ്പലിലെ ദിവ്യകാരുണ്യത്തിനുമുന്നിൽ മദർ മരിയാന പ്രാർഥിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് സക്രാരിയുടെ മുന്നിലെ കെടാവിളക്ക് അണഞ്ഞുപോയി. മദർ അത്… Read More

അവസാനത്തെ കത്ത് നല്കുന്ന വിചിന്തനം

അവസാനത്തെ കത്തും എത്തിച്ചുനല്കി ഡിസംബർ അവസാനത്തോടെ ഡെൻമാർക്ക് പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ചത് മാധ്യമങ്ങളിൽ വന്നുപോയ ഒരു വാർത്തയാണ്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നതിനാലാണ് 400 വർഷം പഴക്കമുള്ള പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ചത്. ഇപ്രകാരം ചെയ്യുന്ന ആദ്യ രാജ്യമായി ഡെൻമാർക്ക് മാറി. 2025 തുടക്കംമുതൽ രാജ്യം മെയിൽബോക്‌സുകൾ പിൻവലിച്ചുതുടങ്ങിയിരുന്നു. 2026 ആയതോടെ പൂർണ്ണമായും ഡിജിറ്റലായി. ഡെൻമാർക്കിന്റെ ചരിത്രമനുസരിച്ച്… Read More

‘കഠിനഹൃദയരാകുന്നവർ’ ഭാഗ്യവാന്മാർ

കഠിനമായ കാലവർഷത്തിന്റെ നാളുകൾ… ആഴ്ചകൾ നീണ്ട ഇടമുറിയാത്ത മഴ… അത്തരം ദിവസങ്ങളിലൊന്നിലാണ് ഞങ്ങളാ നായയെ കണ്ടത്. കാർഷെഡിന്റെ സൈഡിൽ തണുത്തുവിറച്ച് ചുരുണ്ട് കിടക്കുന്നു. റോഡിലൂടെ അലഞ്ഞു നടക്കുന്ന നായയാണ്. എങ്കിലും മിണ്ടാപ്രാണിയല്ലേ, ഈ മഴയത്ത് അവിടെ കിടന്നോട്ടെ എന്നു വിചാരിച്ചു. ഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങളുടെ ഉള്ളിലൊരു വേദന… ദൈവമേ, അത് പട്ടിണി ആയിരിക്കുമല്ലോ… ഈ… Read More

ഊട്ടുമേശകളിലെ ഉത്ഥാനാനുഭവം

മനുഷ്യജീവിതത്തിലെ ഏറ്റവും സ്വാഭാവികമായ കർമമാണ് ആഹാരം കഴിക്കുക എന്നത്. മൂന്നുനേരമെങ്കിലും ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ. പ്രാതലും ഉച്ചയൂണും അത്താഴവും നമ്മുടെ ജീവിതക്രമത്തിന്റെതന്നെ ഭാഗമാണ്. കാരണം ശാരീരികമായി നമുക്ക് പ്രവർത്തിക്കണമെങ്കിൽ അതിനാവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിലൂടെ ശരീരത്തിന് കിട്ടിയേതീരൂ. എന്നാൽ വിശപ്പുകൊണ്ട് മാത്രമല്ല ചിലപ്പോൾ സന്തോഷത്തിനുവേണ്ടിയും ആളുകൾ ആഹാരം കഴിക്കാറുണ്ട്. കുടുംബമായി ഒത്തുചേരുമ്പോഴും സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടുമ്പോഴും നമ്മുടെ… Read More

സെയ്തായി ഹോഷിക്കായിലെ കണ്ണുനീർ പറയുന്നതെന്ത്?

ഉത്തരജപ്പാനിൽ അക്കിത്താ നഗരത്തിലെ ‘ദിവ്യകാരുണ്യത്തിന്റെ ദാസികളു’ടെ ഭവനമായിരുന്നു ‘സെയ്തായി ഹോഷിക്കായ്.’ നിപ്പണീസ് ഭാഷയിലുള്ള പേരാണത്. 1973 മുതൽ അവിടെ മരിയൻ ദർശനങ്ങൾ ആരംഭിച്ചു. ആ മഠത്തിലുണ്ടായിരുന്ന മരിയൻ രൂപമായിരുന്നു അതിസ്വാഭാവികസംഭവങ്ങളുടെ കേന്ദ്രം. അവിടത്തെ ചാപ്പലിൽ വച്ചിരുന്ന മൂന്നടിമാത്രം ഉയരമുള്ള, മരത്തടിയിൽ തീർത്ത ദൈവമാതാവിന്റെ ആ രൂപമാണ് പിന്നീട് അക്കിത്താ മാതാവ് എന്ന പേരിൽ പ്രസിദ്ധമായത്. അക്കിത്തായിലെ… Read More

കരുണക്കടലൊഴുകും ദിനം

ഉയിർപ്പുദിനത്തിൽ വൈകിട്ടുതന്നെ, യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാർക്കുമുന്നിൽ യേശു പ്രത്യക്ഷനായെന്നും അവർ സന്തോഷഭരിതരായെന്നും നാം സുവിശേഷത്തിൽ വായിക്കുന്നു. എന്നാൽ ആ സമയം അവിടെയില്ലാതിരുന്ന തോമസ്, മറ്റ് ശിഷ്യൻമാരുടെ വിവരണം കേട്ടെങ്കിലും തനിക്ക് യേശുവിനെ നേരിൽ കണ്ട് ബോധ്യപ്പെടണമെന്ന ആവശ്യമാണ് പ്രകടിപ്പിച്ചത്. തുടർന്ന് എട്ടു ദിവസങ്ങൾക്കുശേഷം, കതകടച്ചിരുന്ന ശിഷ്യൻമാരുടെ മധ്യേ വീണ്ടും യേശു വന്നുനിന്നു. അവിടുന്ന് തോമസിനോടു… Read More

കരുണയുടെ ഛായാചിത്രം

”വൈകിട്ട്, ഞാൻ എന്റെ മുറിയിലായിരുന്നപ്പോൾ, വെള്ളവസ്ത്രം ധരിച്ച ഈശോനാഥനെ ഞാൻ കണ്ടു. ഒരു കൈ അനുഗ്രഹിക്കുന്ന രീതിയിൽ ഉയർത്തിപ്പിടിച്ചിരുന്നു. മറ്റേ കൈ മാറിടത്തിൽ വസ്ത്രത്തെ തൊട്ടിരുന്നു. മാറിടത്തിൽ വസ്ത്രത്തിന്റെ തുറന്നിരിക്കുന്ന ഭാഗത്തുനിന്ന് രണ്ട് വലിയ പ്രകാശരശ്മികൾ ബഹിർഗമിച്ചിരുന്നു. ഒരെണ്ണം ചുവന്നതും മറ്റേത് വെള്ളയുമായിരുന്നു…. കുറച്ചുസമയത്തിനുശേഷം ഈശോ എന്നോട് പറഞ്ഞു: നീ കാണുന്നതുപോലെ ഒരു ഛായാചിത്രം ‘ഈശോയേ… Read More

കരുണ കാണിക്കാൻ മൂന്നു വഴികൾ

എന്നോടുള്ള സ്‌നേഹത്താൽ പ്രേരിതയായി കാരുണ്യപ്രവൃത്തികൾ നീ ചെയ്യണം. എപ്പോഴും എവിടെയും നിന്റെ സഹോദരങ്ങളോട് നീ കരുണയോടെ വർത്തിക്കണം. നീ ഇതിൽനിന്ന് പിന്മാറുകയോ ഒഴികഴിവു പറയുകയോ വിമുക്തയാകുകയോ ചെയ്യരുത്. നിന്റെ സഹോദരങ്ങളോട് കരുണയോടെ വർത്തിക്കാൻ മൂന്നു വഴികൾ ഞാൻ കാണിച്ചുതരാം. ഒന്നാമത്തേത് – പ്രവൃത്തിയിലൂടെ. രണ്ടാമത്തേത് – വാക്കുകളിലൂടെ. മൂന്നാമത്തേത് – പ്രാർഥനയിലൂടെ. ഈ മൂന്നു പദവികളും… Read More

തോൽവികൾ വിജയമാകുന്നത് എങ്ങനെ..?

ഞങ്ങൾ താമസിക്കുന്ന സൊസൈറ്റിയിൽ സ്‌പോർട്‌സ് മത്സരങ്ങൾ നടക്കുകയായിരുന്നു. പാസിംഗ് ദ പാർസൽ (Passing the parcel) എന്ന ഗെയിം കുട്ടികൾക്കിടയിൽ നടത്തിയപ്പോൾ അവസാനം ഒരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. എനിക്ക് പരിചയമുള്ള ഒരു കുട്ടി പന്ത് വളരെ സാവധാനത്തിൽ കുറച്ചുനേരം മുറുകെ പിടിച്ചുമാത്രം കൈമാറുന്നു. അങ്ങനെ ചെയ്താൽ അവൻ തോൽക്കാനാണല്ലോ സാധ്യത. അതുപോലെതന്നെ അവന് ഗെയിമിൽ… Read More