Shalom Times Malayalam – Page 4 – Shalom Times Shalom Times |
Welcome to Shalom Times

ഭാഗ്യവാന്‍മാരായ ദരിദ്രര്‍ ആര്?

ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍; എന്തുകൊെണ്ടന്നാല്‍ സ്വര്‍ഗരാജ്യം അവരുടേതാണ്” എളിമയെക്കുറിച്ച് ഏറ്റം പ്രധാനപ്പെട്ട പാഠമാണിത്. ദരിദ്രര്‍ എന്നതിന് ഭൗതിക ദാരിദ്ര്യം അനുഭവിക്കുന്നവര്‍ എന്നല്ല അര്‍ത്ഥം. ദൈവഭയമുള്ളവരും പരീക്ഷണഘട്ടങ്ങളിലും ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുന്നവരുമായ വ്യക്തികളെന്നാണ്. നമ്മില്‍ത്തന്നെയോ മറ്റേതെങ്കിലും സൃഷ്ടികളിലോ വിശ്വാസമര്‍പ്പിക്കുന്നതില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞിരിക്കുന്നതാണ് എളിമയുടെ പൂര്‍ണത. വിശുദ്ധ അഗസ്റ്റിന്‍ എളിമയെയും ആദ്ധ്യാത്മിക അര്‍ത്ഥത്തിലുള്ള ദാരിദ്ര്യത്തെയും ഒന്നായിട്ടാണ് കാണുന്നത്. പൂര്‍ണമായ… Read More

ദൈവവിളി കണ്ടെത്താന്‍ എന്താണ് മാര്‍ഗം?

ഞാന്‍ കോഴിക്കോട് ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയം. വൈകുന്നേരങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളില്‍ ഒന്നാണ് ആരെങ്കിലുമൊത്ത് പുറത്തുപോയി സംസാരിച്ചിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നത്. ഒരു കാലിച്ചായ കുടിക്കാന്‍ കയറിയാല്‍പ്പോലും ഇരുപതു മിനിട്ട് അവിടെയിരുന്നു സംസാരിച്ചിട്ടേ എഴുന്നേല്‍ക്കാറുള്ളു. അത്രയ്ക്ക് സംസാരപ്രിയനാണ്. മറ്റൊന്ന്, ഫോണ്‍ വിളിയാണ്. കൂടെ പഠിച്ചവരെയോ ഏതെങ്കിലും വഴിക്ക് പരിചയപ്പെട്ടവരെയോ ഞാന്‍ മണിക്കൂറുകള്‍ വിളിച്ച്… Read More

ഈഫല്‍ ഗോപുരത്തിനും ‘മേലെ’ നോട്ടര്‍ഡാം കത്തീഡ്രല്‍

പാരീസ്: 2025 അന്ത്യമാകുമ്പോഴേക്കും നോട്ടര്‍ഡാം കത്തീഡ്രല്‍, സന്ദര്‍ശകരുടെ എണ്ണത്തില്‍ ഈഫല്‍ ഗോപുരത്തെയും മറികടക്കുമെന്ന് സൂചനകള്‍. 2019-ലെ തീപിടുത്തത്തിനുശേഷം 2024 ഡിസംബര്‍ 7-നാണ് കത്തീഡ്രല്‍ വീണ്ടും തുറന്നത്. ആറ് മാസത്തിനകം സന്ദര്‍ശിച്ചത് അറുപത് ലക്ഷത്തിലധികം പേര്‍. ഫ്രഞ്ച് പത്രം ‘ലാ ട്രിബ്യൂണ്‍ ഡിമാഞ്ചെ’യുടെ റിപ്പോര്‍ട്ടുപ്രകാരം, ശരാശരി 35,000 ആളുകളാണ് ഓരോ ദിവസവും കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നത്. ഈ കണക്കനുസരിച്ച്… Read More

വീഡിയോ ഗെയിമിലൂടെ സുവിശേഷം പ്രഘോഷിക്കാം

അന്ന് ആ വീഡിയോ ഗെയിം തുറന്നപ്പോള്‍ എന്നും കളിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി വാഹനങ്ങള്‍ക്കും കളിക്കാര്‍ക്കും ഉപയോഗിക്കുന്ന ഒരു പുതിയ ഡിസൈന്‍ (ലിവറി) ഉപയോഗിച്ച് കളിച്ചുകൂടേ എന്ന ചിന്ത പീറ്ററിനുണ്ടായി. സിം റേസിംഗ് എന്ന ഗെയിമായിരുന്നു പീറ്റര്‍ കളിച്ചുകൊണ്ടിരുന്നത്. സിമുലേറ്റര്‍ റേസിംഗ് എന്ന കമ്പ്യൂട്ടര്‍ വീഡിയോ ഗെയിമിന്റെ ചുരുക്കപ്പേരാണ് സിം റേസിംഗ്. യഥാര്‍ത്ഥ വാഹനങ്ങള്‍ ഉപയോഗിക്കുന്ന… Read More

രണ്ട് മിനിറ്റിനകം വന്ന ഫോണ്‍കോള്‍

വര്‍ഷങ്ങളായി സിംഗപ്പൂരില്‍ ഒരു ഗവണ്‍മെന്റ് കമ്പനിയില്‍ ചെറിയ ജോലി ആയിരുന്നു ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. പ്രമോഷന്‍ ആഗ്രഹിച്ചെങ്കിലും ഒന്നും ശരിയായില്ല. വേറെ ജോലിക്ക് ശ്രമിച്ചിരുന്നു, പക്ഷേ കിട്ടിയതുമില്ല. അങ്ങനെയിരിക്കെ 2021-ല്‍ കൊവിഡ് വന്നതോടെ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. ഏറെനാള്‍ അങ്ങനെ തുടരവേ, യാദൃശ്ചികമായി കോട്ടയത്തുള്ള ഒരു സിസ്റ്ററുമായി ഫോണില്‍ സംസാരിക്കാന്‍ ഇടവന്നു. എനിക്ക് പരിചയമുള്ള ഒരാളുടെ മകള്‍ക്ക്… Read More

സിസ്റ്റര്‍ ‘ലേസര്‍ റേ’ യുടെ അഭിഷേകരഹസ്യം

ഒരു സുവിശേഷയാത്രയ്ക്കിടെ ഒരു നഴ്‌സിന്റെ സാക്ഷ്യം കേള്‍ക്കാനിടയായി. താനൊരു ദൈവപൈതലാണെന്ന ഉറച്ച ബോധ്യം ലഭിച്ചപ്പോള്‍ അവര്‍ പരിശുദ്ധാത്മ അഭിഷേകത്തിനായി പ്രാര്‍ത്ഥിച്ചു. പ്രമുഖ വചനപ്രഘോഷകരെപ്പോലെ വചനം പറയാനോ മറ്റ് വലിയ കാര്യങ്ങള്‍ ചെയ്യാനോ തനിക്ക് കഴിയില്ലായിരിക്കാം. പകരം താന്‍ ചെയ്യുന്ന ജോലിയില്‍ തനിക്ക് പ്രത്യേകമായ പരിശുദ്ധാത്മാഭിഷേകം വേണം, അതിലൂടെ യേശുവിന് സാക്ഷിയാകണം. അതായിരുന്നു അവരുടെ പ്രാര്‍ത്ഥന. ആ… Read More

വികാരിയച്ചനെ വെല്ലുവിളിച്ച യുവാവ്‌

ഉന്നത വിദ്യാഭ്യാസവും സമ്പത്തും സുഹൃദ്‌വലയവുമെല്ലാമുള്ള ഒരു യുവാവ്. പക്ഷേ, അയാള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കാന്‍മാത്രമുള്ള അറിവുണ്ടായിരുന്നില്ല. ഒരിക്കല്‍ ഇദ്ദേഹം വലിയൊരു കല്ലുമായി വികാരിയച്ചന്റെ അടുത്തു ചെന്നു പറഞ്ഞു: ‘ഏകസത്യ ദൈവമായ യേശുക്രിസ്തുവാണ് എല്ലാം സൃഷ്ടിച്ചത്, യേശു എല്ലായിടത്തും ഉണ്ട് എന്ന് അച്ചന്‍ പറയാറുണ്ടല്ലോ. എന്നാല്‍ വികൃതരൂപമുള്ള ഈ കരിമ്പാറയില്‍ എവിടെയാണ് യേശു? ഇതില്‍ ദൈവത്തെ കാണിച്ചു തന്നാല്‍… Read More

എന്തിനെന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം കിട്ടി!

ഫാ. ഡാന്‍ റീഹില്‍ പങ്കുവച്ച സംഭവം. ദൈവവുമായുള്ള ബന്ധം ആഴപ്പെടുത്തുന്നതിനുള്ള ഇഗ്നേഷ്യന്‍ ധ്യാനത്തിനായി ഒരു വൈദികന്‍ വന്നു. ഡാനച്ചനാണ് അദ്ദേഹത്തെ സഹായിക്കേണ്ടിയിരുന്നത്. ദൈവസ്‌നേഹത്തെക്കുറിച്ച് ധ്യാനിക്കാന്‍ സഹായിക്കുന്നതിനിടയിലെപ്പോഴോ ഡാനച്ചന്‍ ചോദിച്ചു, ”ജീവിതത്തിലെ ഏറ്റവും മോശം നിമിഷം ഏതായിരുന്നു?” ആ വൈദികന്‍ പെട്ടെന്നാണ് ഉത്തരം നല്കിയത്, ”ഓ, ആ ചോദ്യത്തിന് ഉത്തരം പറയാന്‍ എളുപ്പമാണ്. എന്റെ കുടുംബം മുഴുവന്‍… Read More

വീണ്ടും അഭിഷേകം ചെയ്യും

പുറംലോകം കണ്ടിട്ടില്ലാത്ത ഒരു സന്യാസിനി. അവര്‍ ഒരിക്കലും മഠത്തിന്റെ സുപ്പീരിയര്‍ ആയിട്ടില്ല. നന്നായി എഴുതാനും വായിക്കാനുംപോലും അറിയില്ല. ഇങ്ങനെയുള്ള ഫൗസ്റ്റീന എന്ന സന്യാസിനിയെയാണ് ദൈവം അവിടുത്തെ വലിയ ദൗത്യത്തിനായി കണ്ടെത്തിയത്. എന്നിട്ട് അവിടുന്ന് പറയുകയാണ്: ‘എനിക്ക് വളരെ അത്യാവശ്യമായി ദൈവകരുണയുടെ സന്ദേശം ലോകം മുഴുവന്‍ അറിയിക്കാനുണ്ട്, നീ അത് അറിയിക്കണം.’ സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലിനെയാണ് ഇക്കാര്യം… Read More

ഇരട്ടി ശക്തി നേടാനുള്ള മാര്‍ഗം…

അന്ന് മോര്‍ണിംഗ് ഡ്യൂട്ടി ആണ്. പന്ത്രണ്ട് മണിക്കൂര്‍ ഷിഫ്റ്റ്. രോഗികളുടെ ഉത്തരവാദിത്വം ഹാന്‍ഡ് ഓവര്‍ ചെയ്ത് നൈറ്റ് ഷിഫ്റ്റിലെ നഴ്‌സുമാര്‍ പോയി. ഇനി രോഗികളുടെ മുറികളില്‍ ചെന്ന് അവരോടു ഗുഡ് മോര്‍ണിംഗ് പറഞ്ഞു എന്നെ പരിചയപ്പെടുത്തണം. അവരുടെ കാര്യങ്ങള്‍ ചോദിച്ചറിയണം. തുടര്‍ന്ന് ലഭിക്കാനിരിക്കുന്ന ചികിത്സാകാര്യങ്ങള്‍ വ്യക്തമായി പറയണം. നാല് രോഗികളെയാണ് എനിക്കു ലഭിച്ചിരിക്കുന്നത്. മൂന്ന് രോഗികളുമായി… Read More